സസ്യാഹാരി😊
മനുഷ്യന്‍ ജന്മനാ സസ്യാഹാരിയാന്നെന്ന കാര്യം അവിതര്‍ക്കിതമാണ്. മനുഷ്യന്റെ ശരീര ഘടനയും സ്വഭാവ സവിശേഷതയും ബാഹ്യ-ആന്തരിക അവയവങ്ങളും ദഹന വ്യവസ്തയുമെല്ലാം സസ്യാഹാരിയാണെന്നതിനുള്ള ശാസ്ത്രീയവും ആധികാരികവുമായ തെളിവുകള്‍ തന്നെയാണ് .
മനുഷ്യന്‍ സസ്യഭുക്കാണെന്നു ബോധ്യപ്പെടാന്‍ ചില നിരീക്ഷണങ്ങള്‍ മാത്രം മതിയാകും. സസ്യഭുക്കുകളും മാംസഭുക്കുകളും തമ്മില്ലുള്ള പ്രകടമായ ഏതാനും വ്യത്യാസങ്ങള്‍ പരിശോധിക്കാം
സസ്യഭുക്കുകള്‍ക്ക് ഭക്ഷണം ചവച്ചരച്ചു കഴിക്കാനാവശ്യമായ അണപ്പല്ലുകള്‍ ഉണ്ട്. മാംസം കടിച്ചു വിഴുങ്ങുന്നതിനാല്‍ മംസഭുക്കുകള്‍ക്ക് അണപ്പല്ലുകള്‍ ഇല്ല. മംസഭുക്കുകള്‍ക്ക് ജന്തു വേട്ട അനിവാര്യമായതിനാല്‍ കോമ്പല്ലുകളും കൈകാലുകളിലെ വിരലുകളില്‍ കൂര്‍ത്ത നഖങ്ങളും ഉണ്ട്. ജന്തുവേട്ട ആവശ്യമില്ലാത്തതിനാല്‍ സസ്യഭുക്കുകള്‍ക്ക് കോമ്പല്ലുകളും കൂര്‍ത്ത് നഖങ്ങളും ഇല്ല. സസ്യഭുക്കുകള്‍ക്ക് സസ്യാഹാരം ദഹിക്കാന്‍ സഹായകമായ ക്ഷാരഗുണമുള്ള ഉമിനീരായിരിക്കും ഉണ്ടാവുക. മംസഭുക്കുകളുടെ ഉമിനീരാകട്ടെ മാംസം ദഹിക്കാന്‍ സഹായകമായ അമ്ലഗുണമുള്ളതായിരിക്കും. സസ്യഭുക്കുകളുടെ കുടലിനു അവയുടെ ശരീര നീളത്തിന്റെ പത്തിലേറെ മടങ്ങ് നീളമുണ്ടായിരിക്കും. മംസഭുക്കുകള്‍ക്ക് ഇത് മൂന്നു മടങ്ങ് നീളമേ ഉണ്ടാവുകയുള്ളൂ. സസ്യഭുക്കുകളുടെ കുടല്‍ മടക്കുകളായിട്ടായിരിക്കും. മംസഭുക്കുകളുടെതിനു മടക്കുകളുണ്ടാവില്ല.
സസ്യഭുക്കുകള്‍ ജനിക്കുമ്പോള്‍ കണ്ണുകള്‍ തുറന്നിരിക്കും. മംസഭുക്കുകളാവട്ടെ കണ്ണുകള്‍ അടച്ചിരിക്കും. സസ്യഭുക്കുകള്‍ പകല്‍ ഉണര്‍ന്നു ജോലി ചെയ്യുന്നു. രാത്രി ഉറങ്ങുന്നു. മംസഭുക്കുകള്‍ പകല്‍ ഉറങ്ങുന്നു. രാത്രി ഉണര്‍ന്നിരിക്കുകയും ഇര തേടുകയും ചെയ്യുന്നു. സസ്യഭുക്കുകള്‍ വെള്ളം വലിച്ചു കുടിക്കുന്നു. മംസഭുക്കുകള്‍ നക്കികുടികുന്നു. സസ്യഭുക്കുകള്‍ വിയര്‍പ്പു ത്വക്കിലൂടെ പുറം തള്ളുമ്പോള്‍ മംസഭുക്കുകള്‍ നാക്കിലൂടെയാണ് വിയര്‍പ്പു പുറം തള്ളുന്നത്. മംസഭുക്കുകള്‍ക്ക് മാട് ജന്തുക്കളെ കാണുമ്പോള്‍ കൊതിയുണ്ടാകുന്നു. സസ്യഭുക്കുകള്‍ക്ക് ഇതുണ്ടാകില്ല. സസ്യഭുക്കുകള്‍ക്ക് പഴങ്ങള്‍ കാണുമ്പോള്‍ വായില്‍ വെള്ളമൂറുന്നു. മാസഭുക്കുകളാകട്ടെ പഴങ്ങളെ ശ്രദ്ധിക്കുക പോലുമില്ല. ഈ പറഞ്ഞ കാര്യങ്ങളില്‍ നിന്നെല്ലാം മനുഷ്യന്‍ സസ്യാഹാരിയാനെന്നു മനസ്സിലാക്കാവുന്നതെയുള്ളു .
മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചക്കും നിലനില്‍പ്പിനും നിരന്തര പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ എല്ലാ ഘടകങ്ങളും സസ്യാഹാരത്തില്‍ സുലഭമാണ്. മാംസ്യം, കൊഴുപ്പുകള്‍, വിവിധ തരം ജീവകങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ്, ധാതുലവണങ്ങള്‍, നാരുകള്‍ തുടങ്ങി ശരീരത്തിനു വേണ്ട സമസ്ത പോഷകങ്ങളുടെയും സമ്പുഷ്ടമായ കലവറയാണ് പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, പരിപ്പ് വര്‍ഗങ്ങള്‍, കിഴങ്ങുകള്‍ തുടങ്ങിയവ.
മാംസാഹാരം ഒട്ടേറെ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വിവിധ ഗവേഷണ-പഠനങ്ങള്‍
തെളിയിച്ചിട്ടുള്ളതാണ്. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ , ഹൃദ്രോഗം, മസ്തിഷ്കാഘാതം, അര്‍ബുദം, പൊണ്ണത്തടി തുടങ്ങിയരോഗങ്ങള്‍ മംസാഹാരം കൊണ്ട് ഉണ്ടാകുന്നവയാണ്. മാംസത്തിലെ പൂരിത കൊഴുപ്പുകള്‍ ശരീരത്തില്‍ അടിഞ്ഞുകൂടി രോഗങ്ങളുണ്ടാക്കുന്നു. സസ്യാഹാരത്തിലെ കൊഴുപ്പുകള്‍ അപൂരിതവും ശരീരത്തിനു ഗുണകരവുമാണ്. നാരുകള്‍ നന്നേ കുറവായ മാംസം ദഹന വ്യവസ്ഥയെ തകിടം മറക്കുന്നു. എന്നാല്‍ നാരുകളുടെ കലവറയായ സസ്യഭക്ഷണം ദഹനത്തെ സുഖമമാക്കുകയും രോഗങ്ങളില്‍നിന്നു മുക്തമാക്കുകയും ചെയ്യുന്നു.
സസ്യഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്ക് മതിയായ ശക്തിയും തൂക്കവും തടിയും ബുദ്ധിയുമൊന്നും ഉണ്ടാകില്ലെന്ന തെറ്റിധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. കരയില്‍ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയായ ആനയും ശക്തിമാനായ കുതിരയും സസ്യഭുക്കുകളാണ്. യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത തന്നെ കണക്കാക്കുന്നതു കുതിരശക്തി എന്ന പ്രയോഗത്താലാണ്.
ലോകം കണ്ട മഹാപ്രതിഭാശാലികളായ നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി, രവീന്ദ്രനാഥ് ടാഗോര്‍, സീ. വി.രാമന്‍, ശ്രീനിവാസ രാമനുജന്‍, ബര്‍ണാഡ് ഷാ, ആല്ബര്ട്ട് ഐന്‍സ്റീന്‍, ഐസക് ന്യൂട്ടണ്‍, തോമസ് ആല്‍വാ എഡിസണ്‍, ലിയനാര്‍ഡോ ഡാവിഞ്ചി, ചാള്‍സ് ഡാര്‍വിന്‍, ബഞ്ചമിന്‍ ഫ്രാങ്ക്ലിന്‍, വോള്‍ടയര്‍, പ്ലാടോ, റൂസ്സോ, സോക്രടീസ്, പി.ബി. ഷെല്ലി, ഹെന്റി ഫോര്‍ഡ്, എച്. ജി, വെല്‍സ്, മൈക്കള്‍ ജാക്സണ്‍, ജിദ്ദു കൃഷ്ണമൂര്‍ത്തി, വിശ്വനാഥന്‍ ആനന്ദ്, ഡോക്ടര്‍ എ. പി. ജെ അബ്ദുല്‍ കലാം, അമിതാഭ് ബച്ചന്‍, മാര്ട്ടിന നവരത്തിലോവ ( പട്ടിക അവസാനിക്കുന്നില്ല ) തുടങ്ങിയവരെല്ലാം സസ്യാഹാരികളാണ് .
മാനസികവും ശാരീരികവുമായ സ്വാസ്ത്യമാണ് ഒരാളുടെ ആരോഗ്യം. ഈ ആരോഗ്യാവസ്ഥ നിലനിര്‍ത്തുന്നതില്‍ ആഹാരശീലത്തിനു തീര്‍ച്ചയായും പങ്കുണ്ട്. ആഹാരം വിഹാരമാകും. വിഹാരം വിചാരമാകും എന്നാണ് ശാസ്തമതം. ഇതനുസരിച്ചു നാം എന്ത് കഴിക്കുന്നുവോ നാം അതയിതീരുന്നു എന്ന് വ്യക്തം. സംഘര്‍ഷാത്മകമായ സ്ഥിതിവിശേഷം കൊണ്ട് സമാധാനം എന്തെന്ന് അറിയാത്ത നിരവധി ലോക രാഷ്ട്രങ്ങളെ നമുക്കറിയാം. ഈ സമാധാനഭംഗത്തിന് കാരണം ഒരു പരിധി വരെ അവിടത്തെ ആഹാരശീലം തന്നെയാണ്.
മഹാത്മാ ഗാന്ധി ഒരിക്കല്‍ ഇങ്ങനെ എഴുതി : ' ഒരുവന്റെ സ്വഭാവം അവന്റെ ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു എന്ന ചൊല്ലില്‍ വലിയൊരളവു സത്യമുണ്ട്. നമ്മുടെ ആഹാരം എത്രത്തോളം മോശമകുന്നുവോ അത്രത്തോളം ശരീരവും മോശമാകുന്നു ' ( ഹരിജന്‍ : 1933 } .
മാംസാഹാരി മൃഗീയ വാസനകള്‍ക്കടിമയാകുന്നുവെന്ന് അര്‍ഥം. പ്രതിവര്‍ഷം മുപ്പത്തിമൂന്നു കോടി പക്ഷിമൃഗാതികളെയാണ് നമ്മുടെ രാജ്യത്ത് ഭക്ഷ്യ ആവശ്യത്തിനായി കൊന്നൊടുക്കുന്നത് എന്നത് ഒരുദുഃഖ സത്യമാണ്.
മനുഷ്യന്‍ പ്രകൃതിയുടെ സന്തതിയാണ്. മനുഷ്യന് പ്രകൃതി ഒരുക്കിയിരിക്കുന്നത് സസ്യഭക്ഷണമാണ്. മനുഷ്യന്‍ അവന്റെ പ്രകൃതിദത്തമായ സ്വഭാവസവിശേഷതയില്‍ നിന്നും ജീവിതശൈലിയില്‍ നിന്നും ആഹാരശീലത്തില്‍നിന്നും വഴിമാറി സഞ്ചരിക്കുന്നതെന്തിന്നാണ്? കാര്‍ഷികവൃത്തിയും ഭക്ഷ്യ സംഭരണവും ആരംഭിച്ചത് മുതല്‍ മനുഷ്യന് ഭക്ഷണാവശ്യത്തിനായി ഒരു തരത്തിലും ഹിംസ നടത്തേണ്ട ആവശ്യമില്ല. പിന്നെ എന്തിനാണ് നിരപരാധികളായ മിണ്ടാപ്രാണികളെ നിഷ്കരുണം കൊന്നൊടുക്കുന്നത്? ഈ ഭുമി മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ല. അനന്തകൊടി ജീവജാലങ്ങല്‍ക്കുകൂടി നിര്‍ഭയമായി സുരക്ഷിതമായി ജീവിക്കാന്‍ അവകാശപ്പെട്ടതാണ് .
ഒരവസരത്തില്‍ മഹാത്മജി പറഞ്ഞ വാക്കുകള്‍ ശ്രദ്ദിക്കക : "നമ്മുടെ ശാരീരിക ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ സഹജീവികളെ കൊല്ലുന്നത് അവസാനിപ്പികണമെന്നു ആത്മീയമായ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ അനിവാര്യമായ ഒരു ആവശ്യമായി മാറുമെന്നു ഞാന്‍ വിശ്വസിക്കുന്നു. സസ്യാഹാരത്തോടുള്ള എന്റെ ഭ്രമത്തെക്കുറിച്ച് പറയുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്നത് ഗോള്‍ഡ് സ്മിത്തിന്റെ വരികളാണ്. അതിന്റെ ആശയം ഇങ്ങനെ സംഗ്രഹിക്കാം : 'താഴ്വരയില്‍ സ്വച്ചന്ദം ചുറ്റിത്തിരിയുന്ന ആട്ടിന്‍ പറ്റങ്ങളെ കശാപ്പ് ചെയാന്‍ ഞാന്‍ ആളല്ല. എന്നില്‍ കരുണ ചൊരിഞ്ഞ സര്‍വശക്തന്‍ എന്നോട് പറയുന്നു, ഞാനും അവയോടു കരുണ കാണിക്കണം എന്ന്. "
💐💐💐💐💐💐💐💐
പഴങ്ങളെല്ലാം സൂര്യ പാചക വിധേയമാണ്. സൂര്യനും ഭൂമിയും നമുക്കായി പാചകം ചെയ്തു തരുന്ന എല്ലാ ഫ്രൂട്ട്സും വീണ്ടും പാചകം ചെയ്തു അതിന്റെ രുചിയും ഗുണവും കളയാതെ കഴിയ്ക്കുമ്പോഴാണ് നമ്മുടെ ശരീരം പൂർണ്ണമായും അതിലെ പോഷണങ്ങൾ സ്വീകരിക്കുന്നത്., പച്ചക്കറികൾ പോലും കഴിയുന്നതും പച്ചയ്ക്കു തന്നെ കഴിച്ചു ശീലിച്ചാൽ ആരോഗ്യം നമ്മളിൽ തന്നെ എന്ന സത്യം സ്വയം തിരിച്ചറിയാം. നമ്മുടെ ശരീരത്തിൽ യോജിക്കുന്നത് സാത്വിക ഭക്ഷണങ്ങളാണ്. ഇങ്ങനെയുള്ള പഴങ്ങളും പച്ചക്കറികളും ജീവനുള്ളതും പൂർണ്ണതയുള്ളതും ക്ഷാരഗുണമുള്ളതുമായിരിക്കും. പുതുമയുള്ളതും ദഹനവിധേയവുമായ ഇങ്ങനെയുള്ള ഭക്ഷണങ്ങൾ കഴിയുന്നതും കുറച്ചെങ്കിലും നമ്മൾ തന്നെ കൃഷി ചെയ്തുണ്ടാക്കണം.
ഉറങ്ങട്ടെ മതി വരുവോളം ഫ്രൂട്ട് ഫാസ്റ്റിങ്ങിൽ ശരീരം വിത്രമിക്കട്ടെ. ഉറക്കം കുറഞ്ഞ താങ്കൾക്ക് കുറച്ച് heavy ആയി കഴിക്കാൻ പറ്റുമോ വയർ നിറച്ച് . ഉപവാസത്തിൽ ഇങ്ങിനെയൊക്കെ കാണാറുണ്ട്. depends on the person. തലയിൽനന്നായി എണ്ണ തേച്ച് കുളിച്ചാൽ ഉറങ്ങുമോ. ചെരുപ്പില്ലാതെ പുല്ലിൽ നടന്നു നോക്കുക . ചെറുചൂടുവെള്ളത്തിൽ കാൽ കുറച്ച് സമയം വെച്ചു നോക്കുക😟😴
തലയുടെ പിന്നിൽ 5 മിനിട്ടു പച്ച വെള്ളത്തിൽ ധാര എടുക്കണം അമിത ഉറക്കം മാറും
പഴങ്കഞ്ഞിയിൽ പറഞ്ഞിരിക്കുന്ന പോഷണങ്ങളെല്ലാം പശുവിനെ സംബന്ധിച്ചിടത്തോളം ശരിയായിരിക്കും മനുഷ്യ ശരിരത്തിൽ പഴകിയ ഭക്ഷണങ്ങൾ ഗുരുതരമായ രോഗങ്ങളുണ്ടാക്കാതിരിക്കുവാനുള്ള ശരീരത്തിന്റെ സ്വയം പ്രവർത്തനത്താൽ കൂടുതൽ ഊർജ്ജം ചിലവഴിച്ചു ഇവയിലെ വിഷാംശത്തെയും ബാക്ടീരിയെ യും ഇല്ലാതാക്കാൻ ശ്രമിക്കുന്നു. കാലക്രമേണ നമ്മുടെ ഊർജ്ജം കുറഞ്ഞു പ്രതിരോധ ശക്തി കുറയുന്നു., ക്ഷയം പോലെയുള്ള രോഗങ്ങൾക്കു ഇതു കാരണമാവാം ഏതു വിസർജ്യത്തിൽ പോലും ഉയർന്ന പോഷകങ്ങൾ ഉണ്ടാവും. അതു തിന്നു ജീവിക്കുവാൻ ഒരു മൃഗവുമുണ്ടാകും
താൽക്കാലികമായ ആരോഗ്യമാണു ലഭ്യമാവുന്നത്. കാലക്രമേണ പ്രതിരോധ ശക്തി കുറയും. ആദിവാസികൾക്കുണ്ടായിട്ടുള്ള അരിവാൾ രോഗങ്ങൾ പോലും പഴകിയ ഭക്ഷണങ്ങളുടെ ശീലത്തിന്റെ അനന്തരഫലങ്ങളാണ്. പണ്ടു കഴിച്ചിരുന്ന കൈക്കുത്തരിയല്ല ഇന്നു മാർക്കറ്റിൽ കിട്ടുന്നതും
ഓരോ പഴങ്ങളെയും കുറിച്ചു ഗവേഷണം നടത്താതെ പഴങ്കഞ്ഞിയെക്കുറിച്ചു പഠിക്കുവാൻ കോടികൾ മുടക്കുന്ന വിഡ്ഢികളുടെ നടുവിലാണ് നാം ജി വിക്കേണ്ടത്. അതു കൊണ്ട് സ്വയം ആരോഗ്യം എങ്ങനെ നിലനിർത്താം എന്നു നമ്മൾ തന്നെ തിരിച്ചറിയണം
3 മണിക്കൂർ കഴിഞ്ഞ പാകം ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണു നല്ലത്. പഴകാത്ത പച്ചയായ പച്ചക്കറികളും പഴങ്ങളും ശീലമാക്കൂ.'. ആരോഗ്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കാം
തേങ്ങാ, ഈന്തപ്പഴം, ചക്കപ്പഴം, ഇവ അരിഞ്ഞ് ഏലക്കായ്, ചുക്ക്, ജീരകം ചേർത്തു ജൂസാക്കി ഉണക്കമുന്തിരിയും ബദാമും തേനും ചേർത്തു കഴിഞ്ഞാൽ പാകം ചെയ്യാത്ത രുചിയുള്ള പായസമായി...
ആരോഗ്യത്തിന്റെ പുതിയ നിർവചനങ്ങൾ
ഒരു ജീവിവർഗ്ഗത്തിന്റെ ഉത്ഭവവും നിലനിൽപ്പും അതിന്റെ ചുറ്റുപാടുകളിൽ സംഭവിക്കുന്ന പാരിസ്ഥിതികമായ വ്യതിയാനങ്ങളുടെ പരിണിതഫലമാണ്. മറ്റ് ജീവജാലങ്ങളേപ്പോലെ തന്നെ മനുഷ്യനും തികച്ചും ഒരു ജൈവ പരിസ്ഥിതിയുടെ ഉൽപ്പന്നമായിരുന്നു. പ്രകൃതിയിൽ നിന്ന് ലഭ്യമായ ഫലമൂലാദികൾ മാത്രം ഭുജിച്ച് ജീവിച്ചിരുന്ന അവന് രോഗങ്ങളില്ലായിരുന്നു. ആയുസ് 120 വർഷമായിരുന്നു.എന്നാൽ ഭക്ഷണ ദൗർലഭ്യത്തിന്റെ കാലങ്ങളിൽ പുതിയ രുചിശീലങ്ങളിലേയ്ക്ക് അവൻ ചേക്കേറി. ഈ രുചിശീലങ്ങൾ ആസ്വാ ദ്യമായിരുന്നില്ല. നിവൃത്തികേട് മാത്രമായിരുന്നു. കണ്ടാൽ തന്നെ അറപ്പു തോന്നുന്ന മാംസത്തിന്റെ ദുർഗന്ധസമേധ മായ അരുചി അവർ സഹിക്കുകയായിരുന്നു. എന്നാൽ തീയുടെ കണ്ടുപിടുത്തം വളരെ ആശ്വാസമായി. ഭക്ഷണം വേവിച്ചാൽ ആകർഷകമായ രുചിയുണ്ടായില്ലെങ്കിലും അരുചിയും ദുർഗന്ധവും മാറിക്കിട്ടുമെന്ന് മനസ്സിലായി. വേവിക്കുമ്പോൾ രുചിയൊന്നുമില്ലാതാകുന്ന മാംസത്തിന് എന്തെങ്കിലും രുചിലഭിക്കുവാൻ മസാലകൾ ചേർക്കാമെന്ന് കണ്ടെത്തി.അപ്രകാരം ഏത് മൃഗത്തിന്റെ ഇറച്ചി ആയാലും മസാലകളുടെ രുചി ഇറച്ചിയുടെ രുചിയായി ധരിച്ച് നാം ഇന്നും ആഹരിച്ചു കൊണ്ടിരിക്കുന്നു.
ആൾക്കുരങ്ങിൽ നിന്ന് മനുഷ്യനിലേക്കുള്ള പരിണാമത്തേക്കുറിച്ച് സാന്റിയാഗോ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞൻമാർ സമീപകാലത്ത് വളരെ പ്രധാനപ്പെട്ട ഒരു കണ്ടുപിടുത്തം നടത്തിയിരുന്നു. ആൾക്കുരങ്ങിന്റെ DNA ഘടനയിൽ നിന്ന് Neu5gc എന്ന പേരിലുള്ള ഒരു പഞ്ചസാരതരി അപ്രത്യക്ഷമായതാണ് മനുഷ്യവർഗ്ഗം ഉടലെടുക്കാൻ കാരണമായതത്രേ. ഇതൊഴിച്ചാൽ മറ്റെല്ലാ കാര്യങ്ങളലും മനുഷ്യനും ആൾക്കുരങ്ങും സമൻമരാണത്രേ.
മനുഷ്യനൊഴികെ മറ്റെല്ലാ മൃഗങ്ങളുടെയും മാംസത്തിൽ Neu5gc യുടെ അളവ് ഏറിയും കുറഞ്ഞുമിരിക്കുന്നു. ഈ പഞ്ചസാരതരി മനുഷ്യ ശരീരത്തിലെത്തുന്നത് ക്യാൻസറിന് കാരണമാകുമെന്നും പഠനം പറയുന്നു.നാര് കുറവുള്ളതുകൊണ്ട് കുടലിലൂടെ സഞ്ചരിക്കുവാൻ ബുദ്ധിമുട്ടുണ്ട്. കൂടാതെ ദഹനപ്രശ്നങ്ങൾ തുടങ്ങി മാംസഭക്ഷണത്തിന്റെ മറ്റ് ദൂഷ്യങ്ങൾക്ക് പുറമേയാണ് ഇങ്ങനെ ഒരു കണ്ടെത്തൽ.
പഴങ്ങളാണ് മനുഷ്യന്റെ പ്രകൃതിദത്തമായ ആഹാരം. പുഷ് അപ്പിൽ ലോക റെക്കോഡിട്ട ഇന്ത്യൻ ബ്രൂസിലി ഡോ.കെ ജെ ജോസഫിന്റെ മുഖ്യാഹാരം പഴങ്ങളാണ്.
മൂന്ന് നേരം ആഹാരം കഴിക്കുന്നെങ്കിൽ ഒരു നേരം പഴങ്ങളാക്കൂ.
രോഗങ്ങളില്ലാതെ ജീവിക്കാം.
രാവിലെ ഭക്ഷണം പഴങ്ങളും തേങ്ങയും ആക്കിയാൽ ഒരു ദിവസത്തേയ്ക്കു വേണ്ട ഊർജ്ജവും വൈറ്റമിനും മിനറൽസും ആൽക്കലികളും നൽകും. ഈ മേന്മകളെല്ലാം നിറഞ്ഞ ഭക്ഷണം ഫ്രൂട്ട്സ് മാത്രമാണ്.
ഇതു പോലെ തന്നെ ചക്കപ്പഴവും ചുളയെടുത്തു തേങ്ങയുടെ രണ്ടാം പാലിൽ മിക്സിയിൽ അടിച്ചു ജൂസാക്കി ഏലക്ക യും ചുക്കും ജീരകവും പൊടിച്ചു ചേർക്കാം , തേങ്ങയുടെ ഒന്നാം പാലും തേനും ചേർത്താൽ സ്വാദിഷ്ടമായ ചക്കപ്പായസമായി
മാമ്പഴം അരിഞ്ഞ് ഒരു പാത്രത്തിൽ ഇട്ട് നല്ലതുപോലെ ഉടച്ച് തേങ്ങാപ്പാലും ശർക്കരയും ഏലക്ക യും പൊടിച്ചു ചേർത്തു മാമ്പഴ പായസം ഒരു നേരത്തെ ഭക്ഷണമാക്കാം
💐
ഇന്ദ്രിയങ്ങൾക്കു ഹിതകരമായതും മനുഷ്യനാവശ്യമായ ധാരാളം പോഷണമടങ്ങിയതുമായ തേങ്ങാ നിത്യജീവിതത്തിൽ നിർബ്ബന്ധമായും ഉപയോഗിക്കണം. പച്ചയക്കു ചിരട്ടയോടു കൂടി ചേർന്നത വിടു തേങ്ങയെ വളരെ ദഹിക്കുവാൻ സഹായിക്കുന്നു. എന്നു മാത്രമല്ല അന്നജത്തിന്റെ പ്രവർത്തനം കൂടുതൽ പ്രയോജനപ്പെടുത്തുവാനും കൊളസ്ട്രോൾ കൂടാതിരിക്കാനും സഹായിക്കുന്നു. തേങ്ങ തിരുമ്മുമ്പോൾ ചിരട്ടയുടെ ചേർന്ന ഭാഗവും കൂടി ഉപയോഗിക്കണം തേങ്ങയിൽ ക്ഷാരഗുണം അടങ്ങിയിരിക്കുന്നു.. ജീവ ചൈതന്യം തേങ്ങയിൽ തുടിച്ചു നിൽക്കുന്നു. കുറച്ചു നാൾ തേങ്ങ വച്ചാൽ മുളച്ചു വരുന്നതായി കാണാം. പൂർണ്ണതയുള്ള ഭക്ഷണമാണ് തേങ്ങാ കഴിയ്ക്കുമ്പോൾ പഴങ്ങൾ ചേർത്തു പച്ചയ്ക്കു കഴിയ്ക്കണം കറികളിലാണെങ്കിൽ വാങ്ങി വച്ച ശേഷം തേങ്ങ ചേർക്കാം തേങ്ങാ ചൂടാക്കുമ്പോൾ പല പോഷണങ്ങളും നഷ്ടപ്പെടുന്നു. തേങ്ങ പതിവായി ഉപയോഗിക്കുന്നവർക്ക് അയഡിന്റെ കുറവു വരാത്തത്തിനാൽ തൈറോയ്ഡിന്റെ അസുഖം ഉണ്ടാവുന്നതു തടയും ,ഇങ്ങനെയുള്ളവർക്ക് പ്രായമാവുമ്പോൾ സോഡിയം കുറഞ്ഞിട്ടുണ്ടാകുന്ന രോഗങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല. വിളർച്ചയും മാറും
പഴുത്ത മാങ്ങ അരിഞ്ഞ് തേങ്ങയുടെ രണ്ടാം പാലിൽ തേൻ ചേർത്തു ജൂസാക്കി തേങ്ങയുടെ ഒന്നാം പാൽ ചേർത്തു കുറച്ചു ഏലാക്കായും പൊടിച്ചിട്ടു കഴിച്ചു നോക്കുക. 'സ്വാദിഷ്ടവും പ്രോട്ടീൻസമൃദ്ധവുമായ ഒരു പാനി യ മാ യി ആസ്വദിച്ചു കഴിയ്ക്കാം വായിൽ പിടിച്ച് സാവധാനം കഴിയ്ക്കണം. തേനി നു പകരം ശർക്കര ചേർത്താലും മതി.
വാഴയിൽ നിന്നു കിട്ടുന്ന പഴങ്ങളും പിണ്ടിയും ചുണ്ടും വേവിക്കാതെ കഴിയ്ക്കുമ്പോഴാണ് ശരിയായ പോഷണമായി മാറുന്നത്, വാഴച്ചുണ്ടു് പലരും വേവിച്ചാണു കഴിയ്ക്കുന്നത്- എന്നാൽ ഇതു വേവിക്കാതെ കഴിയ്ക്കുമ്പോൾ ഉദര സംബന്ധമായ പല രോഗങ്ങളെയും ഇല്ലാതാക്കും:..iiiiiiiii പാളയൻ കോടന്റെയോ ഞാലിപ്പൂവന്റെയോ ബ്രൗൺകളറിലുള്ള പോളകളഞ്ഞു വെളുപ്പാകുമ്പോൾ ചെറുതായി അരിഞ്ഞ് തേങ്ങയും വെളിച്ചെണ്ണയും കൂടി നന്നായി തിരുമ്മുക, കറയുടെ അരുചി മാറും, പച്ചമുളക് ഇഞ്ചി മല്ലി ഇല ഇവ ചെറുതായി അരിഞ്ഞു ചേർക്കുക.. പാകത്തിന് ഉപ്പും നാരങ്ങാനീരും ചേർത്തു ഉപയോഗിക്കാം
തവിടുള്ള ധാന്യങ്ങളും പച്ചക്കറി കളും പഴവർഗ്ഗങ്ങളും ഇലകളും ഉപയോഗിച്ചുകൊണ്ടു ജീവിക്കുന്നവരെ നിരീക്ഷിച്ചാൽ മാനസികമായും ശാരീരികമായും അവർ ആരോഗ്യമുള്ളവരാണെന്നു അറിയുവാൻ കഴിയും എന്നാൽ ഇവരിൽ തന്നെ വറുത്തതും അച്ചാറും മസാലക്കറിയും വറുത്തരച്ച കറികളും രണ്ടു ധാന്യങ്ങൾ ഒരു ഭക്ഷണത്തോടൊപ്പം കഴിക്കുന്നവർക്കും ആമാശയ രോഗങ്ങൾ കണ്ടു വരുന്നു. മാംസം മത്സലം മുട്ട മൈദ പരുപ്പ് ഉഴുന്ന് തുടങ്ങിയവ സ്ഥിര മാ യി ഭക്ഷണത്തോടൊപ്പം ഉപയോഗിക്കുന്നവരാണ് പല രോഗങ്ങളുമായി ആശുപത്രികളെ ശരണം പ്രാപിച്ചു കൊണ്ടു മരുന്നിട നടിമപ്പെട്ടു ജീവിക്കുന്നതു്., , ആരോഗ്യം എങ്ങനെ നിലനിർത്താം എന്നതിനെ കുറിച്ചുള്ള ഒരു ശാസ്ത്രീയ പഠനം ആവശ്യമാണ്. ഇങ്ങനെയുള്ള വിഭാഗങ്ങളുടെ ആരോഗ്യത്തെ പഠന വിഷയമാക്കണം കുലാറി കൂടിയ ഭക്ഷണം കഴിച്ച് പുറമെ നോക്കിയാൽ ആ രോ ഗ്യം എന്ന തെറ്റിദ്ധാരണ നീക്കി പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുന്ന കുറഞ്ഞ കാലാറിക്കാരെയും ശ്രദ്ധിച്ചാൽ പച്ചക്കറികൾ പച്ചയ്ക്കു കഴിയ്ക്കുന്നവരിൽ മാംസത്തിലുള്ള .മഗ്നീഷ്യവും സിങ്കും മാംസ്യവും ബി 12 ഉം എല്ലാം ഉണ്ടെന്നു തെളിയും ആ ബാലവൃദ്ധം ജനങ്ങളും മസാലയ്ക്കടിമകളായി പോയതു കൊണ്ടു ഇവർക്കെതിരായി ഒരു പരീക്ഷണത്തിനും ആരും മുതിരില്ല. ,നമ്മൾ സ്വയം തന്നെ നല്ലതു തെരഞ്ഞെടുത്തു് ആ രോഗ്യം നിലനിർത്താം .ജെ

മാംസഭക്ഷണം കഴിക്കുന്ന വരെക്കാള്‍ സസ്യാഹാരം കഴിക്കുന്നവര്‍ക്ക് ആയുസ്സു കൂടുമെന്നു പഠനം. കലിഫോര്‍ണിയയിലെ ലോമാ ലിന്‍ഡാ സര്‍വകലാശാല നടത്തിയ പഠനത്തില്‍ സസ്യാഹാരം കഴിക്കുന്ന പുരുഷന്മാര്‍ക്ക് 83.3 വര്‍ഷവും സ്ത്രീകള്‍ക്ക് 85.7 വര്‍ഷവുമാണു ശരാശരി ആയുസ്സെന്നു കണ്ടെത്തി. ഇതു യഥാക്രമം മാംസാഹാരികളായ പുരുഷന്മാരെക്കാള്‍ 9.5, സ്ത്രീകളെക്കാള്‍ 6.1 വര്‍ഷം കൂടുതലാണ്.
സസ്യാഹാരികളായ സെവന്ത്ഡേ അഡ്വന്റിസ്റ്റ് സഭാംഗങ്ങളെയാണ് ഇതു സംബന്ധിച്ച പഠനത്തിനു വിധേയരാക്കിയത്. എഴുപതുകളിലും എണ്‍പതുകളിലും ലോമാ ലിന്‍ഡാ സര്‍വകലാശാല ഇവര്‍ക്കിടയില്‍ പഠനപരമ്പരകള്‍ തന്നെ നടത്തിയിരുന്നു. ഇപ്പോഴത്തെ പഠനവും നേരത്തേയുള്ള കണ്ടെത്തല്‍ ശരിവയ്ക്കുന്നതായതിനാല്‍ വിശദാംശങ്ങള്‍ സര്‍വകലാശാലാ ന്യുട്രീഷ്യന്‍ അക്കാദമിക്കു സമര്‍പ്പിച്ചു.
സസ്യാഹാരം കഴിക്കുന്നവരുടെ തൂക്കം മാംസാഹാരികളുടേതിനെക്കാള്‍ 13 കിലോഗ്രാമോളം കുറവായിരിക്കും. ഇവരുടെ ബോഡി മാസ് ഇന്‍ഡക്സും അഞ്ചു യൂണിറ്റ് കുറവാണ്. ഇവരുടെ ശരീരത്തില്‍ ഇന്‍സുലിനോടുള്ള പ്രതിരോധവും കുറവായിരിക്കും. ഇതെല്ലാം ആയുസ്സു കൂടാന്‍ സഹായിക്കും.
*സസ്യാഹാരത്തിന്റെ ശാസ്ത്രം*...!
ശരശയ്യയില്‍ കിടന്നിരുന്ന ഭീഷ്മപിതാമഹാനോട് ധര്‍മ്മപുത്രര്‍ ചോദിച്ചു. മാംസാഹാരം കഴിക്കുന്നതില്‍ പാപമെന്താണെന്ന്?
സുദീര്‍ഘമായ വരികളിലൂടെ മാംസാഹാരം ഉപേക്ഷിക്കേണ്ടതിനെക്കുറിച്ച് വിവരിച്ച ഭീഷ്മര്‍ പറഞ്ഞതില്‍ ഏറ്റവും ശ്രദ്ധേയമായ വരികളുടെ അര്‍ത്ഥമിതാണ്.
*സര്‍വ ജീവിക്കും അതിന്റെ ശരീരത്തോട് കൂടി അനവധി വര്‍ഷം ജീവിക്കനമെന്നാഗ്രഹമുണ്ട്*.
മരണത്തെ ജീവികള്‍ അനുനിമിഷം ഭയപ്പെടുന്നു. *ജീവിയുടെ മാംസം ഭക്ഷിക്കാമെങ്കില്‍ ഹേ ധര്‍മപുത്രാ, മനുഷ്യന് മനുഷ്യന്റെ മാംസം കഴിക്കുന്നതിലും തെറ്റില്ലല്ലോ!*
*മഹാഭാരതത്തിലെ ഈ വിവരണത്തിന് ശേഷം കീടോപാക്യാനം എന്ന അദ്ധ്യായമുണ്ട്*.
ഒരു പുഴു, പുഴുവായി ജീവിച്ചാനന്ദിക്കുവാന്‍ ഇഷ്ട്ടപ്പെടുന്നതെന്തുകൊണ്ട് എന്ന് കീടം വിവരിക്കുന്ന ഭാഗമാണിത്.
ശരിയാണിത്! വലിയ പശുക്കളെയും, എരുമകളേയും ഇഞ്ചിഞ്ചായി കഴുത്തറുത്തു കൊല്ലുന്ന ആ രംഗം ചിന്തിക്കുക.! വേദന കൊണ്ട് അലറുകയും, കൈകാലിട്ടടിക്കുകയും ചെയ്യുന്ന ഭയാനകമായ അന്ധരീക്ഷത്ത്തില്‍ മുങ്ങിക്കുളിക്കുന്ന ഘാതകന്‍! ആര്‍ത്തു നിലവിളിച്ചു നിലത്തടിച്ചു പിടയുന്ന ജീവി..... സാവധാനത്തില്‍ ശബ്ദം നിലക്കുന്നു, പിടച്ചില്‍ അവസാനിക്കുന്നു.....കണ്ണില്‍ നിന്നും ധാരധാരയായി ഒഴുകിയ ജലം നിലക്കുന്നു.... കണ്ണുതുള്ളി, ചലനം. ശ്വാസോച്ച്വാസം എല്ലാം അവസാനിക്കുന്നു....
വീണ്ടും ശവത്തെ മുറിക്കുന്ന മനുഷ്യന്‍ വര്‍ഷങ്ങളോ, മാസങ്ങളോ മനുഷ്യന് വേണ്ടി മാത്രം പണിപ്പെട്ടു, ത്യാഗമനുഭവിച്ചു അന്ധ്യശ്വാസം - ക്രൂരമായി - വലിച്ചവസാനിപ്പിച്ച് ആ ശരീരത്തെ ('*ഇദം ശരീരം ഇ കൌന്ദേയാ ക്ഷേത്രമിത്യ വധീയതേ' എന്ന വരി ഓര്‍ക്കുമല്ലോ*.)
കണ്ഠംതുണ്ടമായി മുറിക്കുന്നു. ചിലപ്പോള്‍ തൊലിയുരിച്ചു ആ ശരീരം റോഡുവക്കില്‍ ഒരു കൊളുത്തില്‍ തൂക്കിയിടുന്നു. മുറിച്ചുമുറിച്ചു ആവശ്യക്കാര്‍ക്ക് കൊടുക്കുവാന്‍....
അതില്‍ നിന്നും ലഭിക്കുന്ന ലാഭം അളക്കുന്ന വില്‍പ്പനക്കാരന്‍ ഒരു വശത്ത്, ജീവനെ വഹിച്ച ശരീരകഷ്ണം ഉപ്പും, മുളകും, മസാലയും ചേര്‍ത്ത് ആസ്വദിക്കുന്നവര്‍ മറ്റൊരു വശത്ത്, ശരീരത്തെ തിന്നുന്നവരെ എന്താണ് വിളിക്കുക?
*മാംസാഹാരത്തിന്റെ ദൂഷ്യഫലങ്ങളും, സസ്യാഹാരത്തിന്റെ സദ്‌ഫലങ്ങളും*
1- ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ് ലീനോലീക്, ലിനോലെനിക് എന്നീ അണ്‍സാച്ചുറേറ്റഡ് ആസിഡുകള്‍. ഇവ രണ്ടും സസ്യാഹാരത്തിലൂടെ മാത്രമേ ലഭിക്കൂ.
2- എല്ലാ വിധ വിറ്റാമിനുകള്‍ക്കും ഉള്ള സ്രോതസ് സസ്യാഹാരം മാത്രമാണ്.
3- കോഴിമുട്ടയില്‍ 60 മി. ഗ്രാം (ഓരോ മുട്ടയിലും) കൊളസ്ട്രോള്‍ ഉണ്ട്. 100 മുതല്‍ 250 മി. ഗ്രാം വരെ കൊളസ്ട്രോള്‍ 100 ഗ്രാം മാംസത്തിലും ഉണ്ട്.
4- ഒരു സസ്യത്തിലും സസ്യ ഉല്‍പ്പന്നങ്ങളിലും കൊളസ്ട്രോള്‍ ഇല്ല. പകരം ഉള്ളത് ഫൈറ്റോസ്റ്റിറോളുകളാണ്.
5- സസ്യാഹാരത്തിലെ ഫൈറ്റോസ്റ്റിറോളുകള്‍ മാംസാഹാരത്തില്‍ / പാല്‍, വെണ്ണ എന്നിവയില്‍ പോലുള്ള കൊളസ്ട്രോളിനെ ആഗിരണം ചെയുന്നു.
6- സസ്യാഹാരത്തിലുള്ള ഫൈബറുകള്‍ (നാരുകള്‍) കൊളസ്ട്രോള്‍ ആഗിരണത്തെ തടയുന്നു.
7- സസ്യാഹാരത്തിലെ നാരുകള്‍ കുടലുകളെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയും, അവശേഷിക്കുന്നവയെ പുറംതള്ളുവാന്‍ സഹായിക്കുകയും ചെയുന്നത്കൊണ്ട് സസ്യാഹാരികളില്‍ കുടല്‍ കാന്‍സര്‍ ഉണ്ടാകുവാനുള്ള സാധ്യത തന്നെ ഇല്ല.
8- മാംസാഹാരത്തിനെ സിംഹ ഭാഗവും ദഹിച്ചു ശരീരം വലിച്ചെടുക്കുന്നതിനാല്‍, അവശേഷിക്കുന്ന വിസര്‍ജ്യവസ്തുക്കളുടെ അളവ് വളരെ കൂടുതലാണ്. അതിനാല്‍ കുടലുകളില്‍ വിസര്‍ജ്യ വസ്തുക്കള്‍ ദീര്‍ഘകാലം കെട്ടികിടക്കാനിടവരുകയും കാന്‍സര്‍ സാധ്യത കൂടുകയും ചെയ്യുന്നു.
9- പുല്ലുകളിലും, വൈക്കോലിലും ധാരാളമായി അവശേഷിക്കുന്ന കീട നാശിനികള്‍, മൃഗത്തിന്റെ ശരീരത്തില്‍ ആടിപ്പോസ്ഫാറ്റ്, ലിവര്‍ എന്നിവയില്‍ പ്രത്യേകിച്ചും അനേകമടങ്ങായി ബയോമാഗ്നിഫൈ ചെയ്യുന്നു. ഏതാനും മില്ലിഗ്രാം കീടനാശിനി താങ്ങുവാന്‍ കെല്‍പ്പുള്ള മനുഷ്യ ശരീരത്തിലേക്ക് മാംസാഹാരത്ത്തില്‍ നിന്നും കീടനാശിനികള്‍ വരുന്നത് അമിതമായ അളവിലാണ്. മാരകമായ രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നു.
10- മാംസക്കറികള്‍ ഉണ്ടാക്കുമ്പോള്‍ അവയുടെ പരമാവധി താപം101 ഡിഗ്രിയും, ഇറച്ചി വറുക്കുമ്പോള്‍ 165 ഡിഗ്രിയും ആയതിനാല്‍ മാംസത്തിലെ കീട നാശിനികള്‍ അതേ പോലെ അവശേഷിക്കുന്നു. നീക്കം ചെയ്യപ്പെടുന്നില്ല.
11- മൃഗത്തിന്റെ ശരീരത്തില്‍ ഉണ്ടാകുന്ന ഉണ്ടാകുന്നങ്ങിയ വിഷ വസ്ത്തുക്കള്‍ പൂര്‍ണ്ണമായും മനുഷ്യ ഭക്ഷണത്തില്‍ അലിഞ്ഞു ചേരുന്നു. കൂടാതെ മൃഗം ക്രൂരമായ വധത്തിനു വിധേയമാകുമ്പോള്‍ മറ്റനവധി വിഷ ദ്രവ്യങ്ങള്‍ അതിന്റെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.
12- രക്തമുള്‍പ്പെടെയുള്ള മൃഗത്തിന്റെ മാംസം പാചകം ചെയുമ്പോഴും എണ്ണയില്‍ വറുക്കുമ്പോഴും എന്തെല്ലാം സംയുക്തങ്ങളാണ് ഉണ്ടാകുന്നതെന്നും അവയില്‍ വിഷാംശമുള്ളതേതൊക്കെയാനെന്നും ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല.
13- സസ്യങ്ങളിലെ ഒരു രോഗാണുവും മനുഷ്യന് രോഗമുണ്ടാക്കുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മൃഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങളില്‍ ഏതാണ്ടെല്ലാം തന്നെ മനുഷ്യനെയും പലവിധത്തില്‍ ബാധിക്കാവുന്നതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
14- മാംസാഹാരത്തിലെ കൊഴുപ്പ് പൂര്‍ണ്ണമായും സാച്ചുറേറ്റഡ് ആണ്. അവ ശരീരത്തിലെ രക്തധമനികളില്‍ അടിഞ്ഞു കൂടുന്നതിനും തത്ഫലമായി രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുന്നുമുണ്ട്.
15- മാംസാഹാരാധിഷ്ടിതമായ ഫാസ്റ്റ് ഫുഡ് കഴിക്കുന്നവര്‍ക്ക് കാന്‍സര്‍ ഉണ്ടാകുവാനുള്ള സാധ്യത 23% കൂടുതലത്രേ. ഹൃദ്രോഗ സാധ്യത 30% ഉം.
16- മനുഷ്യന്റെ ശരീരഘടന പൂര്‍ണ്ണമായും സസ്യാഹാരാധിഷ്ടിതമായ ജീവിതത്ത്തിനനുയോജ്യമാണ് എന്നും ഓര്‍ക്കുക.
17- സസ്യാഹാരത്തിലെ വിറ്റാമിന്‍ ഇ വാര്ധക്യത്തെ തടയുന്നതിന് സഹായിക്കുന്നുമുണ്ട്.
18- രോഗമുള്ള മൃഗത്തെ തിരിച്ചരിയുന്നത് അസാധ്യമാണ്. പച്ചക്കറികള്‍ നല്ലതും ചീത്തയും വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്നത് പോലെ മാംസത്തെ തിരിച്ചറിയാന്‍ അസാധ്യമായത് കൊണ്ട് ഭക്ഷണം തന്നെ വിഷമാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്.
19- തവിട്, പിണ്ണാക്ക് തുടങ്ങിയവയിലെല്ലാം വിവിധ തരത്തിലുള്ള വിഷകാരികളായ സൂക്ഷ്മ ജീവികള്‍ വളരുവാനുള്ള സാധ്യത വളരെ കൂടുതലാണ്. അവയുടെ മൈക്കോടോക്സിന്‍ എന്ന വിഷാംശം അതി മാരകവുമാണ്. ഉദാഹരണത്തിന്‍ അഫ്ലോടോക്സിന്‍. ഈ വിഷാംശം മൃഗത്തിന്റെ ശരീരത്തില്‍ നിന്ന് മനുഷ്യനിലേക്ക് പ്രവേശിക്കുന്നത് മാമ്സാഹാരത്തിലൂടെയാണ്.
20- സൂക്ഷിച്ചു വെക്കുമ്പോള്‍ എളുപ്പത്തില്‍ ചീത്തയാകുന്നത് മാംസാഹാരമാണ്. സൂക്ഷിച്ചു വെച്ച് പാചകം ചെയ്ത മാംസാഹാരത്തില്‍ അനുനിമിഷം ഉല്‍പാദിപ്പിക്കപ്പെടുന്നതും വിഷമയമായ ദ്രവ്യങ്ങളാണ്.
21- മാംസത്തോടൊപ്പം മറ്റു മൃഗങ്ങളുടെ മാംസം മായം ചേര്‍ക്കുന്നതായി അനവധി വാര്‍ത്തകളുണ്ട്. രോഗം വന്നു ചത്തു പോയ മൃഗത്തിന്റെതുള്‍പ്പെടെയുള്ളവ ശരീരത്തിനു ദോഷമേ ചെയൂ.
22- വാര്‍ത്ത പ്രാധാന്യം നേടാതെ പോയ ഒരു വാര്‍ത്ത ഉത്തര ഭാരതത്തിലെ ചില ഫാസ്റ്റ് ഫുഡ് കടകളില്‍ നിന്ന് പുറത്തേക്ക് വരികയുണ്ടായി. ശ്മശാനത്തില്‍ ദഹിപ്പിക്കുവാന്‍ വരുന്ന അനാഥശവങ്ങളുടെ ശരീരത്തിലെ മാംസളമായ ഭാഗം ഈ കടകളിലേക്ക് പോകുന്നതായി.
*ഇനി ചിന്തിക്കുക, സസ്യാഹാരത്തിന്റെ മഹത്വം എത്രത്തോളമുണ്ടെന്ന്* .
പ്രതിവാരം കേരളത്തില്‍ 22 ലക്ഷം നാല്‍ക്കാലികളെ കഴുത്തറുത്ത് നികൃഷ്ടമായ രീതിയില്‍, തിന്നാന്‍ വേണ്ടി മാത്രം കൊല്ലുന്നു.!
അവയില്‍ നിന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ഈ ജന്തുക്കളുടെ വേദനിക്കുന്ന ശാപവും കൊണ്ട് ഈ പരശുരാമ ക്ഷേത്രത്തിലെ മൂന്നു കോടി ജനങ്ങള്‍ക്ക് പൂര്‍ണ്ണ ആരോഗ്യം എന്ന ലക്‌ഷ്യം കൈവരിക്കാന്‍ സാധിക്കുമോ? സാധിക്കുമായിരുന്നു എങ്കില്‍ രണ്ടാം നൂറ്റാണ്ടിലേക്ക് പോകുന്ന, അല്ല മൂന്നാം സഹസ്രാബ്ധതിലേക്ക് പോകുന്ന ജനത്തിനു മുഴത്തിനു മുഴത്തിനു മെഡിക്കല്‍ ഷോപ്പും ഇത്രയധികം ആശുപത്രിയുമെന്തിനു?
#ഭാരതീയചിന്തകൾ
പഴങ്ങൾ പോഷണങ്ങളുടെ കലവറയാണ് എന്നാൽ അലർജിയും അസിഡിറ്റിയും തൊണ്ടവേദനയും ശ്വാസതടസ്സവുമുള്ളപ്പോൾ ചില പഴങ്ങൾ കുറച്ചു നാൾ ഒഴിവാക്കുന്നതു നല്ലതാണ് .പുളിയുള്ള ഓറഞ്ച് മുന്തിരി ചെറുനാരങ്ങാ മാമ്പഴം പൈനാപ്പിൾ ഇവ രോഗങ്ങൾ മാറുന്നതു വരെ ഒഴിവാക്കാം ,പകരം നേത്രപ്പഴവും ഈന്തപ്പഴവും ആപ്പിളും പപ്പായയും ഗുണം ചെയ്യും പഴച്ചാറിനെക്കാൾ കൂടുതൽ ഗുണം അതു ഭക്ഷണമായി ചവച്ചു വെള്ളമാക്കി കഴിയ്ക്കുമ്പോഴാണ്. പഴുപ്പും മധുരവും കുറഞ്ഞ പേരയ്ക്കാ പൈനാപ്പിൾ മൂസമ്പി റോബസ്റ്റ ഇവ പ്രമേഹം ഉള്ളവർക്കും കഴിയ്ക്കാം . ഫ്രൂട്ട്സ് മറ്റുള്ള ഭക്ഷണങ്ങളോടൊപ്പം ചേർക്കാതെ കഴിയുന്നതും ഒരു നേരത്തെ ഭക്ഷണമാക്കി മാറ്റിയാൽ ശരീരത്തിൽ ആരോഗ്യ പരമായി വളരെ മാറ്റമുണ്ടാക്കും കീടനാശിനി ഇല്ലാത്ത നമുക്കു ചുറ്റുമുള്ള Fruits തൊലി കളയാതെ കഴിയ്ക്കാവുന്ന വ അങ്ങനെ തന്നെ കഴിച്ചാൽ നാരിന്റെ പ്രവർത്തനവും ദഹനത്തെ കൂടുതൽ സഹായിക്കും.
ഞാൻ എന്തു കഴിച്ചു?
വേവിച്ച ഭക്ഷണം ഉപേക്ഷിച്ചതോടെ എന്താണു ഞാൻ കഴിച്ചതെന്ന ചോദ്യം എന്നോട് പലരും ചോദിക്കുന്നു.
ഇന്നലെ കഴിച്ചത്.
രാവിലെ 3 മണി- തേനും നാരങ്ങനീരും ചേർത്ത ഇടങ്ങഴി വെള്ളം
കുളിയും സാധനയും കഴിഞ്ഞ് ഇടങ്ങഴി വെള്ളം കൂടി. യോഗ കഴിഞ്ഞ് 8 മണി കുക്കുമ്പർ ജൂസ്, 9 മണി പഴം പായസം
ഉച്ചയ്ക്ക് 1 മണി- 4 പാഷൻ ഫ്രൂട്ട് തേൻ ചേർത്ത് .
ഒരു പാഷൻ ഫ്രൂട്ടും (തോടുൾപ്പടെ) അൽപ്പം ഉപ്പും, മുളകും കറിവേപ്പിലയും ചമ്മന്തി.
യാത്രയ്ക്കിടയിൽ ഒരു ഓറഞ്ച്, കരിക്ക്, 4-5 എള്ളുണ്ട
വൈകിട്ട് പഴം പായസം
ഇത്രയും ഒക്കെ ഭക്ഷണം മതി ഒരു മനുഷ്യനെന്നിരിക്കെ വേണ്ടാത്തതെല്ലാം തിന്ന് ഏനക്കേട് ( ദഹനക്കേട് ) ഉണ്ടാക്കണോ?
രാവിലെ വയറിന്റെ സുഖം പറഞ്ഞറിയിക്കാനാവാത്തതാണ്.
ഇന്ത്യൻ പ്രസിഡൻറായാലും അമേരിക്കൻ പ്രസിഡൻറായാലും വയറിനു സുഖമില്ലെങ്കിൽ ആ ദിവസം പോക്കാണ്.
സുഖമായി ജീവിക്കാൻ പഴങ്ങൾ മാത്രം കഴിക്കുക.
സർവ്വേfപി സുഖിന സന്തു.

Comments
Post a Comment