കൗൺസിലിംഗ്.ഒരു ഭാരതീയ ദർശനം

ഞാൻ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ കൗൺസിലിംഗ് പഠിച്ചു കൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ എന്റെ ചിന്തകളും പഠിക്കുന്ന വിഷയവും ബന്ധപ്പെടുത്തി തയ്യാറാക്കിയ കുറിപ്പ് നിങ്ങളുടെ അഭിപ്രായത്തിനായി സമർപ്പിക്കുന്നു.

 എന്താണു കൗൺസിലിങ്ങ് എന്നാദ്യമായി ഞാൻ പഠിച്ചത് ശ്രീകൃഷ്ണനിൽ നിന്നാണ്.

യുദ്ധമുഖത്ത് തളർന്നു നിന്ന പാർത്ഥനെ പ്രചോദിപ്പിച്ച് യുദ്ധസന്നദ്ധനാക്കിയെന്നതല്ല ഞാൻ ഉദേശിച്ചത്.
ആ അവസരം ഉപയോഗിച്ച് അർജ്ജുനനിലെ എല്ലാ കഴിവുകളെയും ഉണർത്തുകയാണ് ശ്രീകൃഷ്ണൻ ചെയ്തത്.
നല്ല ഒരു ലിസണറായി ആദ്യ അദ്ധ്യായത്തിൽ നിൽക്കുന്ന കൃഷ്ണനെ ഞാൻ കണ്ടു.
ഇടയ്ക്കിടയ്ക്ക് ചോദ്യവുമായി വിജയൻ വരുമ്പോഴൊക്കെ ആ സംശയങ്ങൾ ദൂരികരിക്കുന്ന നല്ല ഒരു സൈക്കോളജിസ്റ്റ്.
തന്റെ അഭിപ്രായം അടിച്ചേല്പിക്കാതെ സ്വന്തം തീരുമാനത്തിലേക്ക് വിടുവാൻ അർജ്ജുനനെ തയ്യാറാക്കുക വഴി ആധുനിക കൗൺസിലിങ്ങിന്റെ എല്ലാ പടികളും കൃത്യമായി പാലിച്ചിരിക്കുന്നു.
മറ്റു രാജ്യങ്ങളിൽ ഈ കൺസപ്റ്റ് ഉണ്ടാകും മുമ്പ് ഭഗവത് ഗീത എന്ന പുസ്തകത്തിലൂടെ കൗൺസിലിങ്ങിന് ഭാരതീയ കാഴ്ചപ്പാട് നൽകിയ ഈ പുസ്തകം അത്തരത്തിൽ പഠനവിധേയമായിട്ടുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ.

 കൗൺസിലിങ്ങ്‌ രംഗത്ത് സൈക്യാട്രികൂടി പ്രയോജനപ്പെടുത്തുന്നു. ചില അവസരങ്ങളിൽ മരുന്നുകളും പ്രയോഗിക്കാറുണ്ട്.
എന്നാൽ മോഡേൺ മെഡിസിനിൽ ഉപയോഗിക്കുന്ന പല മരുന്നുകളും മനുഷ്യന് ഹാനികരമാണെന്ന് ഞാൻ മനസിലാക്കുന്നു.
Sedatives, Halusinogens, Tranquilisers (പ്രയോഗം തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക) ഇവയാണ് ഇന്ന് ഉപയോഗിക്കുക.
എന്നാൽ ആയുർവ്വേദത്തിൽ തലയിൽ മരുന്നിട്ടാൽ രോഗി ഉറങ്ങുന്ന ശക്തമായ മരുന്നുകളുണ്ട്. ഇവയെ പ്രയോജനപ്പെടുത്തിയാൽ കൂടുതൽ ഫലം കിട്ടും.
ഇക്കാര്യങ്ങളിലൊക്കെ അറിവുള്ളവർ ശ്രമിച്ചിരുന്നുവെങ്കിൽ നന്നായിരുന്നു.
മറ്റുള്ളവരുടെ പഠനങ്ങളെ ആശ്രയിക്കാതെ സ്വന്തമായി ചിന്തിച്ച് പ്രവർത്തിക്കുന്നവർ ഈ രംഗത്ത് കുറവാണെന്നാണ് ചില പുസ്തകങ്ങൾ വായിച്ചപ്പോൾ തോന്നിയത്.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം