അറിയപ്പെടാത്ത ബ്രഹ്മിയുടെ ഗുണങ്ങള്‍
**********************************
 അപസ്മാരം, ഉന്മാദം എന്നീ അവസ്ഥകളിൽ ബ്രഹ്മി പാലിൽ കാച്ചി പതിവായി സേവിക്കുന്നത് നല്ലതാണ്.

ബ്രഹ്മിയുടെ ഇല ഉണക്കിപ്പൊടിച്ച ചൂർണ്ണം നിത്യം പാലിൽ ചേർത്തു കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിക്കാൻ നല്ലതാണ്. മാനസികരോഗങ്ങളിലും ഈ ഔഷധം ഫലപ്രദമാണ്.

ബ്രഹ്മി ഉണക്കിപ്പൊടിച്ച ചൂർണ്ണം നിത്യം ചേറുതേനിൽ കഴിച്ചാലും ഓർമ്മശക്തി വർദ്ധിക്കും.

ബ്രഹ്മിയുടെ സ്വരസം 5 മുതൽ 10 മില്ലി വരെ സമം നെയ്യോ നവനീതമോ ചേർത്ത് നിത്യം സേവിപ്പിച്ചാൽ ബാലകരിൽ ഓർമ്മശക്തിയും ബുദ്ധിശക്തിയും വർദ്ധിക്കുമെന്ന് നിശ്ചയം.

 ബ്രഹ്മി, വയമ്പ്, ആടലോടകം, വാൽമുളക്, കടുക്ക ഇവയുടെ കഷായം തേൻ ചേർത്തു സേവിച്ചാൽ ശബ്ദം തെളിയും. ശബ്ദസൗകുമാര്യം ഏറും. സംഗീതോപാസകർക്ക് ഒരു അനുഗ്രഹമാണ് ഈ ഔഷധി.
 ബ്രഹ്മി, വിഷ്ണുക്രാന്തി, കുരുമുളക്, പച്ചവയമ്പ്, കടുക്കത്തോട് ഇവ അര കഴഞ്ചു വീതം അരച്ച് 4 ഗുളികയാക്കി ദിവസം 6 മണിക്കൂർ ഇടവിട്ട് ഓരോ ഗുളിക കഴിച്ചാൽ വിക്കിന് ആശ്വാസം ലഭിക്കും. ഈ യോഗത്തിൽ ബ്രഹ്മി പോലെ പ്രയോജനകരമാണ് മുത്തിൾ.

 നിത്യം പ്രഭാതേ ബ്രഹ്മിയില പിഴിഞ്ഞ നീര് സേവിക്കുന്നത് വിക്കിന് ശമനം നൽകും. മുത്തിളും കുരുമുളകും ചേർത്തു കഴിക്കുന്നതും നല്ലത്.

 ബ്രഹ്മിയില നിഴലിൽ ഉണക്കി പൊടിച്ചെടുത്ത ചൂർണ്ണം ദിനവും 5 ഗ്രാം മുതൽ 10 ഗ്രാം വരെ കഴിക്കുന്നത് നല്ലതാണ്. ചൂർണ്ണം വെള്ളത്തിൽ തിളപ്പിച്ച് ശർക്കരയോ പഞ്ചസാരയോ ചേർത്ത് സിറപ്പായും ഉപയോഗിക്കാം. ദേഹകാന്തിയ്ക്കും ഓർമ്മശക്തിയ്ക്കും ആയുസ്സിനും നന്ന്.

ഹെർണിയ | വൃദ്ധി എന്ന അവസ്ഥയുടെ തുടക്കത്തിൽ ബ്രഹ്മീതൈലം പുരട്ടിയാൽ ശസ്ത്രക്രിയ ഇല്ലാതെ ശമനം ലഭിക്കും.

 ബ്രഹ്മി, വയമ്പ്, ജഡാമാഞ്ചി, മഞ്ചട്ടി, ഗുൽഗുലു, ശതാവരി, അമരി, കടുകു രോഹിണി, അമൃത് ഇവ നെയ്യിന്റെ 4 ഇരട്ടി വെള്ളത്തിൽ അരച്ചുകലക്കി കൽക്കത്തിന്റെ 4 ഇരട്ടി നെയ്യും ചേർത്ത് കാച്ചിയരിച്ചു കഴിച്ചാൽ ഉന്മാദം അപസ്മാരം ജന്മനായുള്ള മന്ദബുദ്ധിത്വം എന്നിവ ശമിക്കും. ധാരണാശക്തി ബുദ്ധി ഓർമ്മ എന്നിവ വർദ്ധിക്കും.

 വിധിവൈപരീത്യം കൊണ്ട് ചില കുട്ടികൾ ജന്മനാ കൈകാലുകൾ മുരടിച്ച് വളർച്ചയില്ലാതെ ബുദ്ധി വളർച്ചയില്ലാതെ ആതുരരായി ജീവിക്കേണ്ടി വരുന്നു. ബ്രഹ്മിയില ഉണക്കിപ്പൊടിച്ച് പാലിൽച്ചേർത്ത് നിത്യം സേവിപ്പിക്കുന്നത് ഇത്തരം അവസ്ഥകളിൽ അതീവഫലപ്രദമാണ്.

 ജന്മനാ മഞ്ഞപ്പിത്തമുള്ള കുട്ടികൾക്ക് ബ്രഹ്മിയില ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്തു കൊടുക്കുന്നത് നല്ലതാണ്. ബാലാതപമേൽപ്പിക്കുന്നതും നന്ന്.

 അപക്വമായ വ്രണങ്ങളില്‍ ബ്രഹ്മി അരച്ചു പുരട്ടിയാല്‍ വ്രണം വേഗം പഴുത്തു പൊട്ടും.

 ബ്രഹ്മിയിലനീരും ത്രികോല്‍പ്പക്കൊന്നയിലനീരും സമമെടുത്ത് അര ഔണ്‍സ് വീതം നിത്യം പ്രഭാതേ സേവിച്ചാല്‍ മഹോദരം ശമിക്കും.

 ബ്രഹ്മി സമൂലം നന്നായി അരച്ചെടുത്ത് ചൂടാക്കിയ പാത്രത്തിലിട്ടു അല്‍പസമയം ചൂടാക്കി നെഞ്ചില്‍ പുരട്ടിയാല്‍ കുട്ടികളിലെ വിട്ടുമാറാത്ത ചുമയും ആസ്തമയും ശമിക്കും.

 കുട്ടികളില്‍ കണ്ടുവരുന്ന Attention Deficit Hyperactive Disoreder (ADHD) എന്ന അവസ്ഥയിലും ബ്രഹ്മി ഫലപ്രദമാണ്.

വയറ്റില്‍ അള്‍സര്‍ ഉള്ളവരും, വളരെ പെട്ടന്നു ക്ഷോഭിക്കുന്ന Sensitive ആയ ഉദര അവസ്ഥ ഉള്ളവരും ബ്രഹ്മി നേരിട്ട് ഉപയോഗിച്ചാല്‍ ചിലപ്പോള്‍ വയറ്റില്‍ പ്രയാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത്തരം അവസ്ഥകളില്‍ ഉള്ളവര്‍ വൈദ്യോപദേശം അനുസരിച്ചു മാത്രമേ ബ്രഹ്മി ഉപയോഗിക്കാന്‍ പാടുള്ളൂ.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം