Psc2

Temples in Kerala
✍1.മ്യൂറല് പഗോഡ എന്ന അപരനാമത്തില് അറിയപ്പെടുന്ന കേരളത്തിലെ പ്രധാന ക്ഷേത്രം?
👉ഉത്തരം: പത്മനാഭ സ്വാമി ക്ഷേത്രം (തിരുവനന്തപുരം)
✍2.ശത്രുക്കളില്നിന്ന് രക്ഷ നേടാന് മാര്ത്താണ്ഡ വര്മ അഭയം തേടിയ അമ്മച്ചി പ്ലാവ്‌ സ്ഥിതി ചെയ്യുന്ന ശ്രീ കൃഷ്‌ണ ക്ഷേത്രം എവിടെയാണ്‌?
👉ഉത്തരം: നെയ്യാറ്റിന്കര
✍3.കേരളത്തിലെ ഏതു ക്ഷേത്രത്തിനാണു സ്ത്രീകളുടെ ശബരിമല എന്നു വിശേഷണമുള്ളത്‌?
👉ഉത്തരം: ആറ്റുകാല് ദേവി ക്ഷേത്രം
✍4.കേരളത്തിലെ ഏക കായല് ക്ഷേത്രം കാസര്ഗോഡ്‌ ജില്ലയില് സ്ഥിതി ചെയ്യുന്നു. പ്രസിദ്ധമായ ആ ജല ക്ഷേത്രം ഏത്‌?
👉ഉത്തരം: അനന്തപുരം ക്ഷേത്രം
✍5.ജൈന തീര്ത്ഥങ്കരന്റേയും പത്മാവതി ദേവിയുടേയും വിഗ്രഹങ്ങള് കാണപ്പെടുന്ന കേരളത്തിലെ ക്ഷേത്രം ഏത്‌?
👉ഉത്തരം: കല്ലില് ക്ഷേത്രം (എറണാകുളം ജില്ലയില്)
✍6.ഏതു വര്ഷമാണ്‌ ശബരിമല ക്ഷേത്രത്തെ ദേശീയ തീര്ത്ഥാടന കേന്ദ്രമായി അംഗീകരിച്ചത്‌?
👉ഉത്തരം:2000മാര്ച്ച്26
✍7.ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന മധ്യ തിരുവിതാംകൂറിലെ ക്ഷേത്രം ഏത്‌?
👉ഉത്തരം: പനച്ചിക്കാട് ക്ഷേത്രം (കോട്ടയം ജില്ല)
✍8.കല്പ്പാത്തിപ്പുഴയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന വിശ്വനാഥ സ്വാമി ക്ഷേത്രത്തില് വര്ഷം തോറും ആഘോഷിക്കപ്പെടുന്ന രഥോല്സവം ഏതു പേരിലാണ്‌ അറിയപ്പെടുന്നത്‌?
👉ഉത്തരം: കല്പ്പാത്തി രഥോല്സവം
✍9.കേരളത്തില് ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം നടന്ന വര്ഷം?
👉ഉത്തരം:1936 (ചിത്തിര തിരുനാളിന്റെ ഭരണകാലത്ത്)
✍10."ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്വരും.." എന്നു തുടങ്ങുന്ന ശ്രീ നാരായണഗുരുവിന്റെ വചനങ്ങള് തിരുവനന്തപുരം ജില്ലയിലെ ഏത്‌ ക്ഷേത്രത്തിന്റെ ഭിത്തിയിലാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌?
👉ഉത്തരം: അരുവിപ്പുറം ക്ഷേത്രം
✍11.ദക്ഷിണ കൈലാസം എന്ന വിശേഷണമുള്ള ത്യശൂര് ജില്ലയിലെ പ്രമുഖ ക്ഷേത്രം ഏത്‌?
👉ഉത്തരം: വടക്കുംനാഥ ക്ഷേത്രം
✍12.കൗരവരുടെ തലവനായ ദുര്യോധനനെ പൂജിക്കുന്നതിലൂടെ ഏറെ പ്രശസ്തമായ മലനട ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്‌?
👉ഉത്തരം: കൊല്ലം ജില്ല
✍13.പുന്നത്തൂര് കോട്ട ആന സംരക്ഷണ കേന്ദ്രം ഏത്‌ ക്ഷേത്രത്തിന്റെ നിയന്ത്രണത്തിലുള്ളതാണ്‌?
👉ഉത്തരം: ഗുരുവായൂര് ശ്രീ കൃഷ്ണ ക്ഷേത്രം
✍14.തമിഴ്‌നാടുമായി അതിര്ത്തി തര്ക്കം നിലനില്ക്കുന്ന അതിപുരാതന ക്ഷേത്രമായ മംഗളാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?
👉ഉത്തരം: ഇടുക്കി ജില്ലയില്





Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം