Posts

Showing posts from September, 2017

പ്രകൃതിപാചകം

കിഡ്‌നി സ്റ്റോണ്‍ ഒഴിവാക്കാൻ വാഴപ്പിണ്ടി ഇതില്‍ ഗ്ലൂക്കോസിന്റെ അളവ് തീരെക്കുറവാണ്. ഇതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് അത്യുത്തമം. പ്രമേഹം തടയാന്‍ ഏറെ സഹായകം.പച്ചില ജ്യൂസുകളുടെ ഗുണം ചെയ്യുന്ന ഒന്നാണ് വാഴപ്പിണ്ടിയുടെ നീര്. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ ഏറെ നല്ലതാണ്.രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് അസിഡിറ്റി ഒഴിവാക്കാന്‍ സഹായിക്കും. ഇതുവഴി വയറ്റിലെ അള്‍സര്‍ ബാധയ്ക്കും ഗുണകരം. കിഡ്‌നിയില്‍ അടിഞ്ഞു കൂടുന്ന കാല്‍സ്യം നീക്കാന്‍ വാഴപ്പിണ്ടി അത്യുത്തമമാണ്. ഇത് മൂത്രവിസര്‍ജനം വര്‍ദ്ധിപ്പിച്ച് കാല്‍സ്യം പുറന്തള്ളുന്നു. ഇതുവഴി കിഡ്‌നി സ്റ്റോണ്‍ ഒഴിവാക്കാം.ഇതില്‍ ഫൈബര്‍ ധാരാളമുള്ളതുകൊണ്ടുതന്നെ വിശപ്പു കുറയ്ക്കാനും ഇതുവഴി തടി കുറയ്ക്കാനും വാഴപ്പിണ്ടി ഏറെ നല്ലതാണ്.ബിപിയ്ക്കു ചേര്‍ന്ന നല്ലൊരു മരുന്നാണ് വാഴപ്പിണ്ടി. ഇതുവഴി ഹൃദയാരോഗ്യത്തിനും ഗുണകരം.ശരീരത്തില്‍ രക്തം കട്ട പിടിയ്ക്കുന്നതു തടയാന്‍ വാഴപ്പിണ്ടിയ്ക്കു കഴിയും. ഇതുവഴി സുഗമമായ രക്തപ്രവാഹത്തിന് സഹായിക്കും.ഇതിലെ പൊട്ടാസ്യം അണുബാധയടക്കമുള്ള പല പ്രശ്‌നങ്ങളുമകറ്റാന്‍ ഏറെ സഹായകമാണ്. _________ പിണ്ട