വൈദ്യശാലക്കും വനിത വൈദ്യശാലക്കും വേണ്ടി Dr Shareef Kizhopat എഴുതുന്നത്
😴😴സുഖ നിദ്ര 😴😴
😊സുഖജീവിതത്തിന്‌ സുഖ നിദ്ര അത്യന്താപേക്ഷിതമാണ്‌.
👉🏻ആയുർവേദത്തിൽ പറയുന്നു തമോഗുണത്തില്‍നിന്നുമാണ് നിദ്രയുണ്ടായിട്ടുള്ളത്.
👉🏻അതുകൊണ്ട് നിദ്രയ്ക്ക് തമോഗുണത്തിന്റെ സ്വഭാവവും തമോഗുണലക്ഷണങ്ങളും കൂടുതലായി കാണുന്നു.
👉🏻രാത്രിയും പകലുമാണ് കാലത്തിന്റെ ഭാഗങ്ങള്‍.
ഇതില്‍ രാത്രി തമോഗുണം കൂടുതലാണ് അതുകൊണ്ടുതന്നെ തമോഗുണസ്വഭാവമുള്ള ഉറക്കം, രാത്രികാലത്താണ് ഏറ്റവും അനുയോജ്യം.
👉🏻പകല്‍സമയത്തെ ശാരീരികവും മാനസികവുമായ പരിശ്രമത്തിന്റെ ഫലമായി ശരീരം ക്ഷീണിക്കുകയും വിശ്രമം ആവശ്യമായി വരികയും ചെയ്യുന്നു.
👉🏻രാത്രിയില്‍ ഇന്ദ്രിയങ്ങള്‍ അവയുടെ പ്രവൃത്തിയില്‍നിന്ന് വിരമിക്കുന്നതോടുകൂടി ഉറക്കം വരുന്നു.
👉🏻പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണമാണ്‌ നമ്മുടെ ഉറക്കം കെടുത്താറ്‌.
👉🏻കൂടെ നല്ല ഉറക്കം നല്‍കുന്ന ഭക്ഷണങ്ങളുമുണ്ട്‌.
👉🏻ഒഴിവാക്കേണ്ടതേതെന്ന്‌ കണ്ടെത്തി ഒഴിവാക്കുകയും കഴിക്കേണ്ടതേതെന്ന്‌ മനസ്സിലാക്കി ശീലമാക്കുകയും ചെയ്‌താല്‍ പ്രശ്‌നം തീര്‍ന്നു.
👉🏻വയറ്‌ നിറയെ ഭക്ഷണം കഴിച്ചാല്‍ പെട്ടെന്നുറക്കം വരും എന്നാണ്‌ പലരും കരുതുന്നത്‌.
👉🏻എന്നാല്‍ വാസ്‌തവമെന്താണ്‌.
ഭക്ഷണം കഴിക്കുന്നത്‌ ഉറക്കത്തിന്‌ നല്ലതാണ്‌. പക്ഷേ അമിതമാവരുത്‌.
👉🏻കനത്ത ഭക്ഷണം ആമാശയത്തിന്‌ ബുദ്ധിമുട്ടാണ് .
ആമാശയം കഠിനമായി പണിയെടുക്കുമ്പോള്‍ എങ്ങിനെ സുഖനിദ്ര ലഭിക്കും.അല്‍പ ഭക്ഷണമാണ്‌ രാത്രി നല്ലതെന്ന്‌ ചുരുക്കം.
👉🏻മസാല കൂടുതലുള്ള ഭക്ഷണവും രാത്രി വേണ്ട.
അത്‌ നെഞ്ചെരിച്ചിലിന്‌ കാരണമാകും. അതിലൂടെ ഉറക്കവും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
👉🏻പ്രോട്ടീന്‍ നമ്മുടെ ഭക്ഷണത്തിലെ അവശ്യ ഘടകമാണ്‌.
എന്നാല്‍ രാത്രി ഭക്ഷണത്തിലധികം പ്രോട്ടീന്‍ വേണ്ട.
പ്രോട്ടീന്‍ അധികമുള്ള ഭക്ഷണം ദഹിക്കാന്‍ സമയമെടുക്കും. മാത്രമല്ല അതിലുള്ള അമിനോ ആസിഡ്‌ ട്രയോസിന്‍ മസ്‌തിഷ്‌കത്തിന്റെ പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്യും.
👉🏻അതുകൊണ്ട്‌ പ്രോട്ടീന്‍ അധികമുള്ള ഭക്ഷണത്തിന്‌ പകരം ധാന്യകങ്ങള്‍ തെരെഞ്ഞടുക്കുക.
അവ നല്ല ഉറക്കം നല്‍കും.
👉🏻പകലായാലും ധാരാളം കൊഴുപ്പുള്ള ഭക്ഷണം കഴിച്ചവര്‍ക്ക്‌ രാത്രി ശാന്തമായ ഗാഢനിദ്രകിട്ടില്ലെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.
👉🏻പകല്‍ ശരീരത്തില്‍ ആവശ്യത്തിന്‌ ജലാംശം ഉണ്ടായിരിക്കേണ്ടത്‌ അത്യാവശ്യമാണ്‌.
അതിന്‌ ആവശ്യത്തിന്‌ വെള്ളം കുടിക്കണം. എന്നാല്‍ രാത്രി അധികം വെള്ളം വേണ്ട.
ഉറക്കത്തില്‍ മൂത്രമൊഴിക്കാന്‍ എഴുന്നേക്കേണ്ടി വരുന്നത്‌ എന്തായാലും ഉറക്കം കെടുത്തുമെന്ന്‌ പറയേണ്ടതില്ലല്ലോ.
രാത്രി എട്ട്‌ മണിക്ക്‌ ശേഷം വെള്ളം കുടി കുറയ്‌ക്കുക.
മാത്രവുമല്ല കിഡ്‌നി അത്യദ്ധ്വാനം നടത്താനിത് കാരണമാകും. ഒരുപാട് വെള്ളം പിടിച്ചു നിര്‍ത്തുന്നതു വഴി ശരീരത്തിലെ ലവണാംശം കുറഞ്ഞു പോകാനും സാധ്യതയുണ്ട്.
👉🏻വൈകുന്നേരത്തെ കാപ്പിയാണ്‌ മറ്റൊരു കുഴപ്പക്കാരൻ.
കുറഞ്ഞ അളവിലായാലും കാപ്പി ഉറക്കത്തിന്‌ തടസ്സമുണ്ടാക്കും.
കാപ്പി മാത്രമല്ല കഫൈനടങ്ങിയ എല്ലാ ഭക്ഷണവും വൈകുന്നേരങ്ങളില്‍ ഒഴിവാക്കുന്നതാണ്‌ നല്ലത്‌.
ചോക്‌ളേറ്റ്‌, കോള, ചായ തുടങ്ങിയവയിലൊക്കെ കഫൈന്‍ മറഞ്ഞിരിപ്പുണ്ട്‌.
👉🏻പുകവലിച്ചും ഉറക്കം കളയരുത്‌.
നിക്കോട്ടിനും ഉറക്കം കെടുത്തിയാണ്‌.
ഉറങ്ങുന്നതിനു മുമ്പും ഇടക്കെഴുന്നേല്‍ക്കുമ്പോഴും ഒരു കാരണവശാലും പുകവലിക്കരുത്‌.
👉🏻ഗാഡ്‌ജെറ്റുകള്‍
ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുകളായ ടി.വി, കമ്പ്യൂട്ടര്‍, ഇ-റീഡര്‍, സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവ ഉറക്കത്തെ സാരമായി ബാധിക്കും. രാത്രി ഒന്‍പതു മണിക്ക് ശേഷം ഇതിന്റെയുള്ളിലേക്ക് മനസ്സ് കടത്തി വിട്ടാല്‍ നല്ല രീതിയിലുള്ള ഉറക്കം നഷ്ടപ്പെടും.
ഈ ഗാഡ്‌ജെറ്റുകള്‍ പുറത്തേക്ക് തള്ളിവിടുന്ന പ്രകാശം കണ്ണിലൂടെ ഹൈപ്പോതലാമസിന്റെ ഭാഗമായ റെറ്റിനയിലേക്ക് പ്രവേശിക്കും. ഉറക്കത്തിന് പ്രേരിപ്പിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്റെ പ്രവര്‍ത്തനത്തെ ഇത് തടസ്സപ്പെടുത്തും.
😴നല്ല ഉറക്കത്തിന്‌ വേണ്ടത്‌😴
ഉറങ്ങുന്നതിനു ഒന്നു രണ്ടു മണിക്കൂര്‍ മുമ്പെങ്ങിലും അത്താഴം കഴിക്കാൻ ശ്രമിക്കുക.
👍🏻വാഴപ്പഴം
വാഴപ്പഴത്തിലെ പൊട്ടാസ്യവും മഗ്നീഷ്യവും ക്ഷീണിച്ച മസിലുകളെയും നാഡികളെയും റിലാക്‌സ് ചെയ്യാന്‍ സഹായിക്കും.
കൂടാതെ ഇതിലടങ്ങിയ വിറ്റാമിന്‍ ബി6 ട്രിപ്‌റ്റോഫാനെ സെറോടിനായി മാറ്റുകയും അതുവഴി റിലാക്‌സേഷന്റെ ലെവല്‍ ഉയര്‍ത്തുകയും ചെയ്യുന്നു.
👍🏻ബദാം
ട്രിപ്‌റ്റോഫാനും മഗ്നീഷ്യവും മസിലുകുടെയും നാഡികളുടെയും റിലാക്‌സ് ചെയ്യിക്കും.
👍🏻ചെറികള്‍
മെലാടോണിന്‍ ചെറികളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എളുപ്പം ഉറക്കം വരാന്‍ സഹായിക്കുന്നു.
👍🏻പാൽ
ചെറു ചൂടോടെ പാല്‍ കുടിക്കുന്നത്‌ ഉറക്കത്തിന്‌ നല്ലതാണ്.
പാലിലെ ട്രിപ്‌റ്റോഫാന്‍ എന്ന ഘടകമാണ്‌ ഇതിന്‌ കാരണം.
ഉറക്കം നല്‍കുന്ന ഈ ഘടകം പാലില്‍ മാത്രമല്ല, ഏത്തപ്പഴം, ഓട്ട്‌സ്‌, തേന്‍ തുടങ്ങിയവയിലുമുണ്ട്‌. അവ രാത്രിഭക്ഷണത്തില്‍ ഉല്‍പ്പെടുത്തിയാല്‍ നല്ല ഉറക്കം ലഭിക്കും.
👍🏻കാര്‍ബോഹൈഡ്രേറ്റ്‌ ധാരാളം അടങ്ങിയ ഭക്ഷണവും കഴിക്കാം. എന്നാല്‍ അധികം മധുരമുള്ളവ വേണ്ട. അത്‌ വിപരീത ഫലമുണ്ടാക്കും.
👍🏻ശരീര ശുദ്ധി
കിടന്നുറങ്ങുമ്പോള്‍ വൃത്തി വേണമെന്നുള്ളത് ഓർമിക്കുക.
പല്ല് തേച്ച്, കുളിച്ച് വൃത്തിയായി നല്ല വസ്ത്രം ധരിച്ച് കിടന്നുറങ്ങുക. ശരീരം വൃത്തിയായാല്‍ മനസ്സിനും ഉന്മേഷം വരും. മനസ്സ് റിലാക്‌സായാല്‍ നല്ല ഉറക്കം ലഭിക്കും. വൃത്തിയുള്ള ബെഡും പ്രധാനമാണ്.
അന്തരീക്ഷവും മനസ്സും വേഷവിധാനവും നല്ലതായാല്‍ ഉറക്കവും നല്ല രീതിയില്‍ ലഭിക്കും.
👍🏻മാനസിക സമ്മർദ്ദങ്ങൾ കുറക്കുക.
മനസ്സിന് സമ്മര്‍ദ്ദം ചെലുത്തുന്ന സംഭാഷണങ്ങള്‍ കഴിവിന്റെ പരമാവധി രാത്രിയില്‍ ഒഴിവാക്കണം.
ഉറങ്ങാനായി ബെഡ്ഡിനരികത്ത് എത്തുമ്പോഴാണ് പലരും ജീവിതപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
ഉറങ്ങാന്‍ കിടന്നാലും മനസ്സിനെ ഇത് അസ്വസ്ഥമാക്കും.
തിരിഞ്ഞും മറിഞ്ഞും കിടന്നും, സുഖനിദ്ര നഷ്ടപ്പെട്ടും രാത്രി അവസാനിക്കും.
മനസ്സിന് ഉന്മേഷം തരുന്ന കാര്യങ്ങള്‍ മാത്രം രാത്രിയില്‍ സംസാരിക്കുക, വിട്ടുമാറാത്ത, സമ്മര്‍ദ്ദം ചെലുത്തുന്ന പ്രശ്‌ന വിഷയങ്ങള്‍ ഒഴിവാക്കുക. സുഖനിദ്ര മനസ്സില്‍ ഉന്മേഷം നിറയ്ക്കും.
⭕പൊതു അറിവിലേക്കുള്ള കാര്യങ്ങൾ മാത്രമാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ഉറക്ക കുറവും അമിതമായ ഉറക്കവും ചിലപ്പോൾ മറ്റുള്ള അസുഖങ്ങളുടെ ലക്ഷണങ്ങൾ ആകാം, അതു കൊണ്ടു യഥാവിധം വൈദ്യ നിർദ്ദേശം തേടുക


Comments

Popular posts from this blog

പ്രകൃതിപാചകം

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

ജാതി കൃഷി