*ഒരു ചെടിയെ, മരത്തെ, പഴത്തെ പരിചയപ്പെടാം*”
*ഇന്നത്തെ ഔഷധചെടി: നറുനീണ്ടി (നന്നാറി)*




🍺🍺🍺🍺🍺🍺🍺🍺🍺🍺🍺
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന പാനീയമാണ് നന്നാറി സർബത്ത് അഥവാ നറുനീണ്ടി സർബത്ത്
ഇൻഡ്യയിലും സമീപരാജ്യങ്ങളിലും കണ്ടുവരുന്നതും പടർന്ന് വളരുന്നതുമായ ഒരു സസ്യമാണ്‌ നറുനീണ്ടിഅഥവാ നന്നാറി, ധാരാളം വേരുകളുള്ള ഇതിന്റെ കിഴങ്ങ് രൂക്ഷഗന്ധമുള്ളതും ഔഷധഗുണമുള്ളതുമാണ്.സരസപരില, ശാരിബ എന്നീ പേരുകളാലും ഇത് അറിയപ്പെടുന്നു. ആയുർവേദമരുന്നുകളുടെനിർമ്മാണത്തിന് ഇതിന്റെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്. സർബ്ബത്ത് തുടങ്ങിയ ശീതളപാനീയങ്ങൾ നിർമ്മിക്കുന്നതിനും നന്നാറി ഉപയോഗിക്കുന്നു. ഇരുണ്ട തവിട്ടു നിറത്തോടുകൂടിയ ഈ സസ്യം വളരെക്കുറച്ചു ശാഖകളോടെ വണ്ണം കുറഞ്ഞ് വളരെ നീളമുള്ളതും പറ്റിപ്പിടിച്ച് കയറുന്നതുമാണ്. ഇതിന്റെ വള്ളിയിൽ ഏകദേശം ഒരേ അകലത്തിൽ തന്നെ എതിർ വശങ്ങളിലേക്കാണ് ഇലകൾ നിൽക്കുന്നത്. ഇല തണ്ടിനോട് ചേരുന്നിടത്ത്(കക്ഷം) കാണപ്പെടുന്നതും ചെറുതും പുറം ഭാഗത്ത് പച്ചയും ഉള്ളിൽ കടും പർപ്പിളും ഉള്ളതാണ് ഇതിന്റെ പൂക്കൾ. മണ്ണിലേയ്ക്ക് ഇവയുടെ വേരുകൾ വളരെ ആഴ്ന്നിറങ്ങുന്നത് മൂലം ഒരിക്കൽ പിഴുതെടുത്താലും വർഷകാലങ്ങളിൽ വീണ്ടുമവ നാമ്പിട്ടു വളരുന്നു. ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഇതിന്റെ ഔഷധഗുണത്തെക്കുറിച്ച് ഇന്നാട്ടുകാർ വളരെക്കാലം മുൻപേ ബോധവാന്മാർ ആയിരുന്നു. 1831ൽ ഡോ. ആഷ്ബർണർ നന്നാറിയെ പരിചയപ്പെടുത്തിയപ്പോൾ മാത്രമാണ് പശ്ചാത്യലോകം ഇതിന്റെ ഗുണങ്ങളെക്കുറിച്ചറിയുന്നത്. നന്നാറിക്കിഴങ്ങ് ശരീരപുഷ്ടിക്കും, രക്തശുദ്ധിക്കും, ശരീരത്തിൽ നിന്ന് മൂത്രവും വിയർപ്പും കൂടുതലായി പുറത്തുകളയുന്നതിനും നല്ലതാണ്.[4]ഇതന്റെ കിഴങ്ങിൽ നിന്നെടുക്കുന്ന തൈലത്തിൽ മെഥോക്സി സാലിസൈക്ലിക് ആൽഡിഹൈഡ് അടങ്ങിയിട്ടുണ്ട്. ഇത് പോഷകാഹാരക്കുറവ്,സിഫിലിസ്, ഗൊണേറിയ, വാതം, മൂത്രാശയരോഗങ്ങൾ, ത്വക്‌രോഗങ്ങൾ മുതലായവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. ശാരിബാദ്യാസവത്തിലെ ഒരു ചേരുവയാണ് നറുനീണ്ടി.
വിഷഹരമാണ്. കുഷ്ഠം, ത്വക്‌രോഗങ്ങൾ, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്ക് നല്ലതാണു്. രക്തശുദ്ധിയുണ്ടാക്കുന്നതാണ്. നന്നാറിയുടെ കിഴങ്ങ് കൊണ്ടുള്ള വിവിധതരം ശീതളപാനീയങ്ങൾ പല രാജ്യങ്ങളിലും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. നന്നാറി സർബത്ത് ഇപ്പോൾ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഒരു പാനീയമാണ്.                                                                    

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം