പെൺകുട്ടികളുടെ ഉന്നമനത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച സുകന്യ സമൃദ്ധി യോജന അനുസരിച്ച് അക്കൗണ്ട് തുടങ്ങുന്നതിനുംനിക്ഷേപം നടത്തുന്നതിനും ഉള്ള ചട്ടങ്ങൾ 2014 ഡിസംബർ രണ്ടിനു വിജ്ഞാപനം ചെയ്തു.● ആർക്കാണ് അക്കൗണ്ട് തുടങ്ങാവുന്നത്??പെൺമക്കളുള്ള മാതാപിതാക്കൾക്കോ പെൺകുട്ടികളുടെ നിയമപരമായ രക്ഷാകർത്താക്കൾക്കോ ആണ് സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാവുന്നത്.അക്കൗണ്ട് തുടങ്ങുമ്പോൾ പെൺകുട്ടിക്ക് 10 വയസ് തികയാൻ പാടില്ല. എന്നാൽ, പെൺകുട്ടിക്ക് 10 വയസ് തികഞ്ഞത് മുകളിൽ പറഞ്ഞ ചട്ടം വിജ്ഞാപനം ചെയ്ത തീയതിക്ക് ഒരു വർഷത്തിനുള്ളിലാണെങ്കിലും അക്കൗണ്ട് തുടങ്ങാൻ അനുവദിച്ചിട്ടുണ്ട്.●എത്ര അക്കൗണ്ട് തുടങ്ങാം??ഒരു പെൺകുട്ടിയുടെ പേരിൽ ഒറ്റ അക്കൗണ്ട് മാത്രം തുടങ്ങാനേ അനുവാദമുള്ളൂ. അതുപോലെ ഒരു രക്ഷിതാവിന് പരമാവധി രണ്ടു പെൺമക്കളുടെ പേരിൽ മാത്രമേ അക്കൗണ്ട് തുടങ്ങാനാവൂ. എന്നാൽ, രണ്ടാം പ്രസവത്തിൽ ഇരട്ട പെൺകുട്ടികളാകുകയോ ആദ്യ പ്രസവത്തിൽത്തന്നെ മൂന്നു പെൺകുട്ടികൾക്കുജന്മം നൽകുകയോ ചെയ്താൽ മൂന്ന് അക്കൗണ്ട് വരെ തുടങ്ങാവുന്നതാണ്. അക്കൗണ്ട് തുടങ്ങുമ്പോൾ പാസ് ബുക്ക് ലഭിക്കും.∙അക്കൗണ്ട് എവിടെ തുടങ്ങാം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അനുബന്ധ ബാങ്കുകളും, മറ്റു ദേശസാൽകൃത ബാങ്കുകൾ, ഐഡിബിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയ്ക്കുപുറമെ എല്ലാ പോസ്റ്റ് ഓഫിസുകളിലും സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാവുന്നതാണ്.●അക്കൗണ്ട് തുടങ്ങാൻ വേണ്ട രേഖകൾ?പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, രക്ഷിതാവിന്റെ തിരിച്ചറിയലിന്റെയും മേൽവിലാസത്തിന്റെയും രേഖകളും പാൻകാർഡിന്റെയുംആധാർ കാർഡിന്റെയും പകർപ്പുകൾ തുടങ്ങിയവ നിർബന്ധമാണ്. ഇവയ്ക്കു പുറമെ പെൺകുട്ടിയുടെയും രക്ഷിതാവിന്റെയും മൂന്നു ഫോട്ടോയും വേണം.●നിക്ഷേപിക്കാവുന്ന തുക?അക്കൗണ്ട് തുറക്കുമ്പോൾ കുറഞ്ഞത്1000 രൂപയെങ്കിലും നിക്ഷേപിക്കേണ്ടതാണ്. അതിനു ശേഷമുള്ള നിക്ഷേപം 100 രൂപയും അതിന്റെ ഗുണിതത്തിലുള്ള തുകയിലുമായിരിക്കണം. എന്നാൽ ഒരു സാമ്പത്തിക വർഷം ഒരു നിക്ഷേപകൻ പരമാവധി 1,50,000 രൂപയിൽ കൂടുതൽ നിക്ഷേപം നടത്താൻ പാടില്ല.അക്കൗണ്ട് തുടങ്ങി 14 വർഷത്തേക്കാണ് നിക്ഷേപം നടത്താവുന്നത്. ഒരു സാമ്പത്തിക വർഷം അടയ്ക്കുന്ന തുക 1000 രൂപയിൽ കുറവായാൽ അക്കൗണ്ട് മുടങ്ങിപ്പോകും.മുടങ്ങിയ അക്കൗണ്ട് പുനരുജ്ജീവിപ്പിക്കുന്നതിനായി മുടക്കം വരുത്തിയ ഓരോ വർഷത്തെയും കുറഞ്ഞ തുകയായ 1000 രൂപയും പിഴയായി 50 രൂപ വീതവും കൂടി ചേർത്ത് അടയ്ക്കേണ്ടതാണ്.അടയ്ക്കുന്ന തുക പണം ചെക്ക്, ഡ്രാഫ്റ്റ് എന്നിവയിൽ ഏതെങ്കിലുംആകാം.ചെക്കും ഡ്രാഫ്റ്റും ഗവൺമെന്റ് അക്കൗണ്ടിൽ ക്രെഡിറ്റ്ആകുന്ന തീയതിയാണ് അടയ്ക്കുന്ന തീയതിയായി കണക്കാക്കുന്നത്. ഒരു വർഷം അടയ്ക്കുന്ന തവണകൾക്ക് പരിധിയൊന്നുമില്ല.●അക്കൗണ്ടിലെ ഇടപാട് ആർക്ക് നടത്താം??പെൺകുട്ടിക്ക് 10 വയസ് തികയുന്നതു വരെ രക്ഷിതാവിന് മാത്രമാണ് ഈ അക്കൗണ്ടിൽ ഇടപാട് നടത്താവുന്നത്. 10 വയസ് കഴിഞ്ഞാൽപെൺകുട്ടിക്കോ രക്ഷിതാവിനോ ഇടപാട് നടത്താം. എന്നാൽ രക്ഷിതാവ്ഉൾപ്പെടെ ആർക്ക് വേണമെങ്കിലും അക്കൗണ്ടിൽ നിക്ഷേപം നടത്താവുന്നതാണ്.●അക്കൗണ്ടിൽനിന്ന് പിൻവലിക്കാവുന്നതുക??പെൺകുട്ടിക്ക് 18 വയസ് ആകുന്നതുവരെ അക്കൗണ്ടിൽനിന്ന് തുക പിൻവലിക്കാൻ അനുവാദമില്ല. എന്നാൽ കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനും വിവാഹം എന്നീആവശ്യങ്ങൾക്കായി കുട്ടിക്ക് 18 വയസായതിനു ശേഷം മുൻ സാമ്പത്തിക വർഷാവസാനം അക്കൗണ്ടിൽ ഉള്ള തുകയുടെ 50 % വരെ പിൻവലിക്കാവുന്നതാണ്.●നിക്ഷേപത്തിന്റെ പലിശ??നിലവിൽ ഈ അക്കൗണ്ടിലെ നിക്ഷേപത്തിന് പ്രതിവർഷം 9.2 % ആണ് പലിശ. നിക്ഷേപകന് പ്രതിമാസം പലിശ കണക്കാക്കുന്ന രീതി വേണമെങ്കിലും തിരഞ്ഞെടുക്കാം.ഓരോ വർഷത്തെയും പലിശനിരക്ക് സർക്കാർ അതാത് വർഷം വിജ്ഞാപനം ചെയ്യും. 2014–15 സാമ്പത്തിക വർഷം പലിശ നിരക്ക് 9.1% ആയിരുന്നു. നിലവിലെ പലിശ നിരക്കനുസരിച്ച്1000 രൂപയുടെ നിക്ഷേപം 14 വർഷം കഴിയുമ്പോൾ 28826 രൂപയും 21 വർഷം കഴിയുമ്പോൾ 53376 രൂപയായും വർധിക്കും. ∙ നിക്ഷേപ കാലാവധി പൂർത്തിയാകുന്നത്അക്കൗണ്ട് തുടങ്ങിയ തീയതി മുതൽ 21 വർഷമാണ് പരമാവധി കാലാവധി. എന്നാൽ പെൺകുട്ടിയുടെ വിവാഹം ഈകാലപരിധിക്കു മുൻപ് നടക്കുകയും പെൺകുട്ടിക്ക് 18 വയസ് പൂർത്തിയാകുകയുംചെയ്താൽ അക്കൗണ്ട് അവസാനിപ്പിച്ച് തുക മുഴുവനും പിൻവലിക്കാം.‌ പെൺകുട്ടിക്ക് 21 വയസ് തികയുന്നതും അക്കൗണ്ടിന്റെ കാലപരിധിയും തമ്മിൽ ബന്ധമില്ല.●നോമിനേഷൻ സൗകര്യമില്ല??സുകന്യ സമൃദ്ധി അക്കൗണ്ടിന് നോമിനി (അവകാശി) യെ നിർദേശിക്കാനുള്ള സൗകര്യമില്ല. എന്നാൽ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് പെൺകുട്ടി മരണപ്പെട്ടാൽ നിക്ഷേപവും പലിശയും ഉടനെതന്നെ മാതാപിതാക്കൾ അഥവാ രക്ഷാകർത്താവിന്നൽകും. ഇതിനായി മരണ സർട്ടിഫിക്കറ്റ്ഹാജരാക്കണം.●നിക്ഷേപത്തിന് നികുതി കിഴിവ്??സുകന്യ സമൃദ്ധിയിൽ നിക്ഷേപിക്കുന്നതുകയ്ക്ക് രക്ഷിതാവിന് തന്റെ നികുതി വിധേയ വരുമാനത്തിൽനിന്ന് 150,000 രൂപ വരെ കിഴിവ് നേടാം. ഭാര്യയ്ക്കും ഭർത്താവിനും ഒന്നര ലക്ഷം രൂപ വരെ നികുതിയിളവു ലഭിക്കും. 2015 ലെ ധനകാര്യ നിയമം വഴിയാണ് ഈ കിഴിവ് അനുവദിച്ചത്. ഇതിന് 2014–15 സാമ്പത്തിക വർഷം മുതൽ മുൻകാല പ്രാബല്യം നൽകിയിട്ടുണ്ട്.വകുപ്പ് 80സിയിൽ അനുവദിച്ചിരിക്കുന്ന 1,50,000 രൂപ വരെയുള്ള വിവിധ ഇനങ്ങൾക്കായുള്ളകിഴിവിനോടൊപ്പം ചേർത്താണ് ഇതിനുള്ള കിഴിവും. നിക്ഷേപത്തിനു കിട്ടുന്ന പലിശയുംനിക്ഷേപംപിൻവലിക്കുമ്പോൾകിട്ടുന്ന തുകയും പൂർണമായും നികുതിവിമുക്തിയാണ്-അറിയാത്തവർക്കായി ദയവായി ഷേർ ചെയ്യുക.

Comments

Popular posts from this blog

പ്രകൃതിപാചകം

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

ജാതി കൃഷി