🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

പല്ലുവേദനയ്ക്ക്

ഇഞ്ചിനീരും ഉപ്പുനീരും ചേർത്ത് കവിൾകൊള്ളുന്നത് ഹിതമാണ്. ത്രൈഫല കഷായവും കവിൾക്കൊള്ളുന്നതിന് ഉപയോഗിക്കാവുന്നതാണ്. ഖദിരഗുളികയും ആവാം. ഗ്രാമ്പുതൈലം പഞ്ഞിയിലോ തുണിയിലോ മുക്കി വേദനയുള്ളയിടത്ത് വെയ്ക്കാം. ഗ്രാമ്പുതൈലം ചേര്‍ത്ത് ചൂടുള്ള വെള്ളം കവിൾക്കൊള്ളാവുന്നതാണ്.

സ്ഥിരമായി പല്ലുവേദന ഉണ്ടാകുമ്പോൾ അരിമേദാദി, ത്രൈഫലം, ധാന്വന്തരം, ബലാഗുളുച്യാദി, അസനവില്വാദി എന്നീ തൈലങ്ങൾ തലയില്‍ തേച്ചു കുളിക്കുക.

എള്ള് പതിവായി കടിച്ചു ചവച്ചു തിന്നുന്നത് ദന്തരോഗങ്ങൾ ഒഴിവാക്കുന്നതിനും, ഉറപ്പുള്ള പല്ലുകൾ ഉണ്ടാകുന്നതിനും സഹായിക്കും.
M Nair
വൈദ്യവിചിന്തനം
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

Comments

Popular posts from this blog

പ്രകൃതിപാചകം

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

ജാതി കൃഷി