കോഴി കാഷ്ടം
 🐓🐓🐓🐓🐓
ഒരു ഉത്തമ ജൈവ വളം ആണ് കോഴി കാഷ്ഠം. എല്ലാവരും  സാദാരണയായി ഇത് ഉപയോഗിക്കാറുണ്ട് . ഏറ്റവും കൂടിയ അളവില്‍ NPK അടങ്ങിയിട്ടുള്ളതാണ് ഇത്.
കോഴി കാഷ്ഠം നേരിട്ട് ചെടികളിൽ ഉപയോഗിക്കുന്ന രീതി അശാസ്ത്രീയമായി ആണ് . കോഴിഫാമിൽ നിന്നും അത് പോലെ മറ്റു സ്ഥലങ്ങളില്‍ നിന്നും നാം സംഭരിക്കുന്നത് നേരിട്ടണ് നാം ഉപയോഗിക്കുന്നത് .
ഇത് ഫലത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. അത് മാത്രമല്ല ധാരാളം നനയും ആവശ്യമായിരിക്കും. അല്ലെങ്കില്‍ ചെടികൾക്ക് അത് ദോഷം ചെയ്യുകയും , ചെടികള്‍ ഉണങ്ങി പോവുകയും ചെയ്യും. അതിനു കാരണം , സംസ്കരിക്കാത്ത കോഴിക്കാഷ്ടം ചെടിക്കിട്ടു വെള്ളം ഒഴിച്ചാല്‍ അവിടെ മുതല്‍ ജൈവ പക്രിയ ആരംഭിക്കുകയാണ് . അപ്പോള്‍ ധാരാളം ചൂടു പുറത്തേക്കു വരും . കാരണം  അതിന്റെ ജൈവ പ്രക്രിയ അപ്പോള്‍ മുതല്‍ തുടങ്ങുന്നു. ഈ സമയത്ത് ധാരാളം ബാക്ടീരിയകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും . ആദ്യം ആദ്യം ചൂടു കുറവായിരിക്കും, പിന്നെ ചൂടു വര്‍ധിക്കുന്നു. രണ്ടു തരം ബാക്ടീരിയകള്‍ ആണ് അതിനു കാരണം . അങ്ങിനെ 45 – 90 ദിവസം കൊണ്ടാണ് ജൈവ പ്രക്രിയ പൂര്‍ത്തിയായി കോഴിക്കാഷ്ഠം ശരിയായ ജൈവ വളം ആകുന്നതു .

ശരിയായ രീതി
🐔🐔🐔🐔🐔🐔
കോഴി കാഷ്ഠം ആദ്യം ജൈവ വളം ആക്കിയതിന് ശേഷം അത് ഉപയോഗിക്കുക എന്നതാണ്. അപ്പോള്‍ ചെടിയുടെ വളര്‍ച്ചാ ഘട്ടത്തില്‍ തന്നെ അതിനു ആവശ്യമായ ഭക്ഷണം ലഭിക്കുന്നതാണ്.
ജൈവവളം ആക്കുന്നതിന്
🐤🐤🐤🐤🐤
കോഴിക്കാഷ്ടം ഒരു വൃത്തിയുള്ള പ്രതലത്തില്‍ ഒരടി ഉയരത്തില്‍ ഒരു ബെഡ് ആയി വിതറുക . അതില്‍ വെള്ളം ഒഴിക്കുക . 10 കിലോ കോഴിക്കാഷ്ടത്തി നു 3 ലിറ്റര്‍ വെള്ളം എന്നാ തോതില്‍ ചേര്‍ക്കുക . എന്നിട്ട് നന്നായി ഇളക്കുക . അതിനു ശേഷം ഒരു കൂനയായി   മൂടിയിടുക. മൂന്നാം ദിവസം നന്നായി  ഇളക്കി വീണ്ടും കൂനയായി ഇടുക . ഇങ്ങിനെ 45 ദിവസം മുതല്‍ 90 ദിവസം വരെ തുടരുക. ഇതിനിടയില്‍ അതില്‍ നിന്നും പുക ഉയരുന്നത് കാണാം .[പേടിക്കണ്ട പൊട്ടിതെറിക്കില്ല] നന്നായി പുക ഉയരുന്നു എങ്കില്‍ വീണ്ടും ഇളക്കി കൂനയായി ഇടുക. ഈ സമയത്ത് കൈകൊണ്ടു തൊട്ടു നോക്കിയാല്‍ കൈ പൊള്ളുന്ന ചൂടു അനുഭവപെടും. 90 ദിവസം ആവുമ്പോഴേക്കും നല്ല കറുത്ത ജൈവ വളം ആയി മാറിയിട്ടുണ്ടാവും .
ഉപയോഗ ക്രമം.
തയ്യാറായ ജൈവ വളം ചെടിയുടെ ചുവട്ടിൽ നിന്നും തണ്ടിൽ മുട്ടാതെ അകലത്തില്‍ മാത്രമേ ഇടാവൂ . അതിനു ശേഷം നന്നായി നനക്കുക. നമ്മൾ നേരിട്ട് ഉപയോഗിച്ചിരുന്നപ്പോള്‍ ചേര്‍ത്തതിന്റെ 25 % മാത്രം മതി ജൈവ വളം ആക്കി ഉപയോഗിക്കുമ്പോള്‍ .

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
🐤 🐤🐤🐤🐓🐓🐓🐓
🐣) കൂട്ടിയിട്ടിരിക്കുന്ന കോഴിക്കാഷ്ഠം ഇളക്കുംപോള്‍ വായയും, മൂക്കും ഒരു നനഞ്ഞ തോർത്ത്‌ കൊണ്ട് മൂടി കെട്ടുക.
🐣)ചെടിയുടെ നേരെ ചുവട്ടില്‍ വളം പ്രയോഗിക്കരുത് .
🐣) ധാരാളം വെള്ളം ഒഴിക്കുക.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം