വെള്ളരിക്കയുടെ ഔഷധഗുണങ്ങൾ....

വിഷു കണിയിലെ മുഖ്യ ഫലമാണ് വെള്ളരിക്ക. വെള്ളരിക്കകൊണ്ട്  നിരവധി വിഭവങ്ങൾ നാം ഉണ്ടാക്കുന്നു.

അമിത ഉഷ്ണകലത്ത് വെള്ളരി തൊലി കളയാതെ കഴിക്കുന്നത് നല്ലതാണ്.

വെള്ളരിക്ക ചതച്ച് നീരെടുത്ത് അതിൽ ചെറുനാരങ്ങാനീരും, കുരുമുളക് പൊടിയും ചേർത്ത് കഴിച്ചാൽ മൂത്രതടസ്സത്തിന് നല്ലതാണ്.
കൂടാതെ ഹൃദ്രോഗരോഗികൾക്കും, വൃക്കരോഗികൾക്കും നല്ലതാണ്.

ചർമ്മത്തെ മനോഹരമാക്കാൻ വെള്ളരിയുടെ ഉപയോഗം നല്ലതാണ്.

വെള്ളരിക്കയുടെ തൊലി കളഞ്ഞു ( കുരു കളയാതെ ) വെണ്ണ പോലെ അരച്ച് ലേപനമാക്കി മുഖത്തും കൺപോളകളിലും പുരട്ടി  ഒരു മണിക്കൂർ നേരം കഴിഞ്ഞ് കഴുകി കളയുക ഇത് മുഖസൗന്ദര്യത്തെ വർദ്ധിപ്പിക്കുന്നതിനോടൊപ്പം  മുഖക്കുരു  ഇല്ലാതിരിക്കുവാനും ചർമ്മത്തിന്റെ ചുളിവ്  മറുവാനും ഏറെ നല്ലതാണ്.

പ്രസവശേഷം സ്ത്രികളുടെ വയറിൽ  ഉണ്ടാകുന്ന വെളുത്ത വരകൾ പ്പോലുള്ള  പാടുകൾ മാറുന്നതിന്  മുകളിൽ പറഞ്ഞരീതിയിൽ ചെയ്ത് വയറിന്മേൽ തേച്ചു പിടിപ്പിച് അരമണികൂറിനു ശേഷം കഴുകികളയുക.

വെള്ളരി ചുരണ്ടിയെടുത്ത് പശ പൊലെയാക്കി ഉള്ളം കാലിൽ തേച്ച് കിടന്നാൽ നല്ല ഉറക്കം കിട്ടും.

വെള്ളരിയുടെ ഉള്ളിലെ കഴമ്പ്  അരച്ച് അടിവയറ്റിൽ പുരട്ടിയാൽ മൂത്രം തടസ്സം കൂടാതെ വേഗത്തിൽ പോകും.

വെള്ളരിക്കാ കുരു വറുത്ത് പൊടിച്ച് കൽക്കണ്ടം ചേർത്ത് 10 gram വീതം ദിവസം 2 നേരം കഴിച്ചാൽ മുത്ര തടസ്സത്തിന് നല്ലതാണ്.

വെള്ളരി തൊലി കളഞ്ഞ് കഴമ്പെടുത്ത് നല്ലെണ്ണയിൽ വിധിയാംവണ്ണം കാച്ചിതേച്ചാൽ തീ പൊള്ളലിന്  ഏറെ നല്ലതാണ്.

വെള്ളരി കുരു പൊടിച്ച് 2 ടീസ്പൂൺ നെല്ലിക്കാനിരിൽ കഴിച്ചാൽ മൂത്രത്തിൽ കൂടി രക്തം പോകുന്നതിന് ആശ്വാസം ലഭിക്കും. കൂടാതെ  ഇത്  പ്രമേഹരോഗികൾക്കും ഏറെ നല്ലതാണ്.

രക്തസമ്മർദ്ധം ഉള്ളവർ വെള്ളരിനീര് അര ഗ്ലാസ്സ്  വീതം കാലത്ത്‌  വെറും വയറ്റിലും രാത്രി ഭക്ഷണത്തിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപ് കഴിക്കുന്നത് ഏറെ നല്ലതാണ്.

മലബന്ധം ഉള്ളവർ വെള്ളരി പാതി പുഴുങ്ങി കുരുമുളക് പൊടിയും ഉപ്പും ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

Comments

Popular posts from this blog

പ്രകൃതിപാചകം

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

ജാതി കൃഷി