✈ *വിമാനയാത്രയിലെ ചില അജ്ഞാത രഹസ്യങ്ങൾ!!* ✈
 ✈വിമാനങ്ങൾ ഈ ലോകത്തെ വളരെചെറിയോരു ഇടമാക്കിമാറ്റിയിരിക്കുന്നു. ലോകത്തിന്റെ ഏത്കോണിലേക്കും അനായാസം പറന്നെത്താൻ ഇന്ന് വിമാനയാത്ര കൂടിയെതീരൂ. എന്നാൽ യാത്രാവേളയിൽ വിമാനത്തിനുള്ളിൽ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് പലർക്കും അറിവുണ്ടാകില്ല. നിരന്തരം യാത്രചെയ്യുമെങ്കിലും ചില രഹസ്യങ്ങൾ യാത്രക്കാർ അറിയാതെ പോകുന്നു. എല്ലാ രഹസ്യങ്ങളും അറിയുന്നവരാണ് പൈലറ്റുമാരെങ്കിലും ആരും തന്നെ ഇത് വെളിപ്പെടുത്താറില്ലെന്നുള്ളതാണ് വാസ്തവം. ✈
ഈ രഹസ്യങ്ങളിൽ ചിലതറിഞ്ഞാൽ നിങ്ങളുടെ യാത്ര വളരെ സുഖകരവും ആനന്ദപ്രദവുമാക്കാൻ സാധിക്കും. എന്നാൽ ചിലതറിഞ്ഞാലോ നിങ്ങളുടെ മനസമാധാനം തന്നെ നഷ്ടപ്പെട്ടേക്കാം. വിമാനയാത്രയിൽ നിങ്ങളറിയാതെ മറ‍ഞ്ഞിരിക്കുന്ന ആ അറിയാപ്പൊരുളുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം.
1. 📱 മൊബൈൽ ഫോൺ പോലുള്ള ഇലക്ട്രിക് ഉപകരണങ്ങളുടെ ഉപയോഗം വിമാനത്തിൽ നിരോധിക്കാൻ കാരണം?
വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്റിംഗ് വേളയിലും മൊബൈൽഫോണുകൾ സ്വിച്ച് ഓഫ് ചെയ്യാനുള്ള നിർദേശങ്ങൾ ലഭിക്കാറുണ്ട്. വിമാനത്തിലെ നാവിഗേഷനുമായി ഫോൺ സിഗ്നലുകൾ കൂടികലർന്ന് യാത്രയ്ക്ക് തടസംനേരിടുമെന്നായിരുന്നു പൊതുവായിട്ടുണ്ടായിരുന്ന ധാരണ. എന്നാൽ വാസ്തവത്തിൽ നാവിഗേഷൻ സംവിധാനവുമായി കൂടികലരാനുള്ള ശക്തിയൊന്നും ഒരു ഫോൺ സിഗ്നലിനുമില്ല. ആളുകൾ ഒന്നടങ്കം മൊബൈൽ ഉപയോഗിച്ചാൽ അത് പൈലറ്റ് അടക്കമുള്ള ജീവനക്കാർക്ക് ബുദ്ധിമുട്ടായേക്കുമെന്നതിനാലാണ് ഫോൺ ഉപയോഗം നിരോധിച്ചിരിക്കുന്നത്. നിയമങ്ങൾ അതെപടി പാലിച്ചോളൂ; പൊടുന്നനെ ഫോൺ ഉപയോഗം മൂലം വിമാനംപൊട്ടി തകരരുതല്ലോ!!
2.എന്തുകൊണ്ട് വിമാനത്തിൽ പതിമൂന്നാം നമ്പർ നിര ഒഴിവാക്കുന്നു?
ചില ദുരന്തങ്ങളും നമ്പറുകളും തമ്മില്‍ ബന്ധമുണ്ടെന്നാണ് പാശ്ചാത്യ ലോകം വിശ്വസിക്കുന്നത്. ഇത് വെറുമൊരു വിശ്വാസം മാത്രമല്ല ചിലപ്പോളതിൽ കാര്യമുണ്ടെന്നു തന്നെ തോന്നിപ്പോകും. സംഖ്യകളിൽ ഏവരും ഭയക്കുന്നത് 13നെയാണ്. സംഖ്യാശാസ്ത്രപ്രകാരം 12 ആണ് ഏറ്റവും ഭാഗ്യമുള്ള നമ്പർ. പൂര്‍ണത നിറഞ്ഞ പന്ത്രണ്ടില്‍ ഒന്ന് കൂട്ടുന്നത് അപൂര്‍ണതയായി കണക്കാക്കുന്നു. ദൗർഭാഗ്യത്തെ പേടിച്ച് മിക്ക വിമാനത്തിലും പതിമൂന്നാം നമ്പർ നിര ഒഴിവാക്കാറുണ്ട്. അന്തവിശ്വാസങ്ങളെ ഭയക്കാത്തതോ എന്തോ അലാസ്ക എയർലൈൻസാണ് 13 നമ്പർ സീറ്റ് നിരയുമായി പറക്കുന്ന ഒരേയൊരു വിമാനം. 13 എന്നത് ഒരു നിർഭാഗ്യ നമ്പറാണ് എന്നുള്ളതാണ് ഒഴിവാക്കുന്നതെന്ന് മനസിലായല്ലോ. അടുത്തതവണ വിമാനത്തിൽ കയറുമ്പോൾ ഒന്നു ശ്രദ്ധിച്ചുനോക്കിക്കോളൂ.
3.വിമാനത്തിൽ പുകവലി നിരോധിച്ചിട്ട് 15 വർഷത്തോളമായി ടോയിലെറ്റുകളിൽ ആഷ് ട്രെ വയ്ക്കുന്നതിനു പിന്നിൽ?
വിമാനത്തിൽ പുകവലി പാടില്ലെങ്കിലും സുരക്ഷ കണക്കിലെടുത്തുകൊണ്ടാണ് എല്ലാ വിമാനങ്ങളിലും ആഷ് ട്രെ നിർബന്ധമാക്കിയിരിക്കുന്നത്. 1973-ൽ ഒരു യാത്രക്കാരൻ വിമാനത്തിൽ ഉപയോഗിച്ചൊരു സിഗരറ്റ് അലക്ഷ്യമായി വലിച്ചെറിഞ്ഞതിനെ തുടർന്ന് വിമാനം തകർന്നുവീഴാൻ ഇടയായി. ഇക്കാരണത്താലാണ് പുകവലി നിരോധിതമാണെങ്കിലും ആഷ് ട്രെ വയ്ക്കുന്നതിനുള്ള കാരണം
4. വിമാനങ്ങൾ ബർമുഡ ത്രികോണത്തിനു മുകളിലൂടെ പറക്കാറുണ്ടോ?
 പൈലറ്റുമാരുടെ മുന്നിലുള്ളത്.
5.ക്യാബിൻ ക്രൂവിന് പ്രത്യേക ഭാരവും വലുപ്പവും വേണമെന്നുണ്ടോ?
ഉണ്ട് ക്യാബിൻ ക്രൂവിന് 5 അടി 2 ഇഞ്ച് നീളമെങ്കിലും വേണം. ആറടി പൊക്കമുള്ള കംപാർട്ടുമെന്റുകളിൽ നിന്നും സാധനങ്ങൾ എടുക്കണമെങ്കിൽ അഞ്ചടി ഉയരമുള്ളവർക്കെ എളുപ്പത്തിൽ സാധിക്കുകയുള്ളൂ. അത്യാഹിത ഘട്ടത്തിൽ എമർജൻസി എക്സിറ്റ് വഴി ആളുകളെ ഒഴിപ്പിക്കണമെങ്കിലും ഈ നിശ്ചിത ഉയരമുള്ളവർക്കെ സാധിക്കൂ.
6.ഇടിമിന്നൽ പ്ലെയിൻ തകർച്ചയ്ക്ക് കാരണമാകുമോ? ⚡ ⛈
മിക്ക വിമാനങ്ങള്‍ക്കും വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും മിന്നലേല്‍ക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. 1967 ലായിരുന്നു അവസാനമായി മിന്നലേറ്റ് ഒരു വിമാനം തകരുന്നത്. അതിനുശേഷം മിന്നലേൽക്കാതിരിക്കാനുള്ള സർട്ടിഫിക്കേഷൻ ടെസ്റ്റ് പാസായിട്ടുള്ള വിമാനങ്ങൾ മാത്രമാണ് സർവീസിനായി ഉപയോഗിക്കുന്നത്. മിന്നലിനെ പ്രതിരോധിക്കാനുള്ള സംവിധാനമുള്ളതിനാൽ മിന്നലേറ്റുള്ള അപകടങ്ങൾ പൊതുവെ സംഭവിക്കാറില്ല.
7.പ്ലെയിനിനകത്ത് വെടിയുതിർത്താൽ? 🔫
വിമാനത്തിൽ വെടിയുതിർക്കുകയാണെങ്കിൽ വെടികൊള്ളുന്ന സ്ഥലവുമായി ബന്ധപ്പെട്ടിരിക്കും അപകടത്തിന്റെ തീക്ഷണത. വിന്റോ വഴിയാണ് ബുള്ളറ്റ് പോകുന്നതെങ്കിൽ അല്പം കുഴപ്പം പിടിച്ച കാര്യമാണ്. ക്യാബിനകത്തെ എല്ലാ മർദ്ദവും ഒരുമിച്ച് വിന്റോഭാഗത്തേക്ക് വരികയും ബെൽറ്റ് ഉറപ്പിച്ച് നിർത്താത്തതെന്തും ആ വായുപ്രവാഹത്തിനൊപ്പം പുറത്തേക് പോകും. വിമാനത്തിന്റെ ചട്ടകൂടിന് ബുള്ളറ്റ് ഏൽക്കുകയാണെങ്കിൽ വലിയ സ്ഫോടനം തന്നെ സംഭവിച്ചേക്കാം.
8.വിമാനത്തിലെ ഓക്സിജൻ മാസ്ക് എത്രമാത്രം പ്രയോജനകരമാണ്
ഏതെങ്കിലും സാഹചര്യത്തില്‍ വിമാനത്തില്‍ വായു ഇല്ലാതായാലും കുഴപ്പമില്ല അതിനെ നേരിടാന്‍ ഓക്‌സിജന്‍ മാസ്‌കുണ്ടെന്ന് ഓർത്തായിരിക്കും നിങ്ങള്‍ സമാധാനിക്കുന്നത്. എന്നാല്‍ ഈ മാസ്ക് ഉപയോഗിച്ച് വെറും 15 മിനുറ്റ് മാത്രമേ ശ്വസിക്കാനാവൂ എന്നറിയുമ്പോള്‍ നിങ്ങള്‍ ഞെട്ടുമെന്നുറപ്പാണ്. ഉയര്‍ന്ന ഓൾറ്റിട്യൂഡിലൂടെ വിമാനം പറക്കുമ്പോൾ യാത്രക്കാര്‍ക്ക് ശ്വസന തടസമുണ്ടായേക്കാം. ഉടനെ ഉയരത്തില്‍ മാറ്റം വരുത്തി പൈലറ്റുമാര്‍ക്കിത് പരിഹരിക്കാവുന്നതിനാൽ പലരും ഇതിന്റെ ബുദ്ധിമുട്ടും അപകടവും നേരിടുന്നില്ലെന്ന് മാത്രം.
9.പൈലറ്റിന് ടോയലെറ്റിൽ പോകേണ്ടതായി വരുമ്പോൾ യാത്രക്കാരാരും എഴുന്നേറ്റ് നടക്കാൻ പാടില്ലാത്തതെന്തു കൊണ്ട്?
സീറ്റ് ബെൽറ്റ് സൈൻ തെളിഞ്ഞുകാണുകയാണെങ്കിൽ എല്ലാവരും സീറ്റിലിരുന്നിരിക്കണം. ഇത് മറ്റ് അപായങ്ങൾകൊണ്ടുന്നുമല്ല പൈലറ്റിന് ടോയിലെറ്റിൽ പോകേണ്ടതായി വരുമ്പോൾ യാത്രക്കാർ എഴുന്നേറ്റ് നടക്കാതെ സീറ്റിൽ തന്നെ ഇരിക്കണം. പൈലറ്റില്ലാത്തപ്പോൾ കോക്പിറ്റിൽ കേറി അക്രമം നടത്താതിരിക്കാനും പൈലറ്റിനെ അകത്തിട്ട് പൂട്ടാതിരിക്കാനുമാണിത്. സുരക്ഷ കണക്കിലെടുത്ത് ആ സമയം ക്യാബിൻ ക്രൂ ഡെക്ക് ഡോർ വഴിയുള്ള പ്രവേശനവും അനുവദിക്കുന്നതല്ല.
10.വിമാനത്തിലിരുന്ന് മദ്യപിച്ചാൽ പെട്ടെന്ന് മത്താകുമോ? 🍻
വിമാനത്തിൽ ഓക്സിജന്റെ കുറവുണ്ടെന്നുള്ളതിനാൽ പെട്ടെന്ന് മദ്യം തലയ്ക്കുപിടിക്കുമെന്നാണ് പറയപ്പെടാറ്. എന്നാൽ വിമാനത്തിലിരുന്ന് മദ്യപിച്ചാൽ പ്രകടമായ വ്യത്യാസമൊന്നും ഉണ്ടാകാറില്ലെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്.
11.എമർജൻസി എക്സിറ്റിനടുത്തുള്ള സീറ്റിലിരിക്കുന്നത് കൂടുതൽ സുരക്ഷിതമാണോ?
എമര്‍ജന്‍സീ എക്‌സിറ്റിന് സമീപമുള്ള സീറ്റുകള്‍ക്ക് ലെഗ് റൂം വലുപ്പം കൂടുതലായിരിക്കും. ഉയരമുള്ള യാത്രക്കാരനും അനായാസം കടക്കുവിധമായിരിക്കും ഇവിടുത്തെ ലെഗ് റൂം സ്‌പേസ്. വിമാനത്തിന് പെട്ടെന്ന് തീ പിടിക്കുകയോ മറ്റോ ചെയ്താൽ പെട്ടെന്ന് എക്സിറ്റ് വഴി രക്ഷപ്പെടാമെന്നുള്ളതാണ് ഇവിടെ ഇരിക്കുന്നത് കൊണ്ടുള്ള മറ്റൊരു ഗുണം. അതെ സമയം എങ്ങാനും എക്സിറ്റ് ഡോർ തുറന്നുപോവുകയാണെങ്കിൽ കാറ്റിനൊപ്പം ആദ്യം വെളിയിലേക്ക് വലിച്ചിഴക്കപ്പെടുക നിങ്ങളായിരിക്കും.
12.വിമാനയാത്രയിൽ ജലദോഷം പോലുള്ള സാക്രമിക രോഗങ്ങൾ പെട്ടെന്ന് പിടിപെടുമോ?
വിമാനത്തിലെ വായും റീസൈക്കിൽ ചെയ്യപ്പെടുന്നതിനാൽ ഇതിനുള്ള ചാൻസ് വളരെ കുറവാണ്. ഉള്ളിൽ തന്നെ വായു കെട്ടി നിർത്താതെ പുറമെയുള്ള വായുവെടുത്ത് ഫിൽട്ടർ ചെയ്താണ് ഉപയോഗിക്കുന്നത്. ഇതിനായി ഹൈ എഫിഷൻസി പാർടിക്കിൾ എയർ ഫിൽട്ടേസ് എന്ന സിസ്റ്റം ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.
13.പറക്കലിനിടെ വിമാനത്തിന്റെ വാതിൽ തുറന്നാൽ?
പറക്കലിനിടെ ആരെങ്കിലും ചെന്ന് തുറക്കാൻ ശ്രമിച്ചാലും വാതിൽ തുറക്കുകയെന്നത് അസംഭവ്യം. നൂറോളം വരുന്ന ബോഡിബിൽഡർമാരുടെ ശക്തി ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ചാലും കഴിയുകയില്ല. പ്ലഗ് ഡോർ എന്നറിയപ്പെടുന്ന വാതിലുകളായിരിക്കും വിമാനത്തിൽ ഉപയോഗിക്കുക. വായുമർദ്ദത്താൽ ഡോർ സീൽചെയ്യപ്പെടുമെന്നതിനാൽ തുറക്കുക എന്നത് അസംഭവ്യമാണ്.
14.പൈലറ്റുമാരെല്ലാം നല്ല കാശുകാരാണോ?
കാശുകാരാകണമെന്ന് നിർബന്ധമില്ല. പൈലറ്റുമാർക്കെല്ലാം ഉയർന്ന ശബളമാണെന്നാണ് ഏവരും ധരിച്ചിരിക്കുന്നത്. എന്നാൽ ഉയർന്ന ശബളം ലഭിക്കണമെങ്കിൽ ദീർഘക്കാലത്തെ പരിചയവും കഠിനാദ്ധ്വാനവും വേണം. പൈലറ്റ് ലൈസൻസ് ലഭിക്കണമെങ്കിൽ തന്നെ വലിയൊരു തുക ചിലവാക്കേണ്ടതുണ്ട്.
15.ഡയറ്റ് കോള ഗ്ലാസിലൊഴിക്കാൻ ബുദ്ധിമുട്ടാണോ?
വിമാനം ഉയർന്ന ഓൾറ്റിട്യൂഡിൽ പറക്കുമ്പോൾ കോളയിലെ പതയും ഉയരങ്ങളിലെ മർദ്ദവും ചേർന്ന് കോള ഗ്ലാസിലേക്ക് പകരുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഇപ്പോൾ നിങ്ങൾക്ക് ക്യാബിൻ ക്രൂവിന് ഒരു പണികൊടുക്കണമെങ്കിൽ അറിയാം ഏത് ഡ്രിങ്ക് ഓർഡർ ചെയ്യണമെന്ന്. 😎
16.പക്ഷികളുമായി വിമാനം കൂട്ടിയിടിക്കുമോ? 🕊
പക്ഷികൾ പറക്കുന്നതിനേക്കാൾ ഉയർന്ന ഓൾറ്റിട്യൂഡിലാണ് വിമാനം പറക്കുക എന്നതിനാൽ ഉയരത്തിൽ വെച്ച് ഒരുകാരണവശാലും ഇതു സംഭവിക്കുകയില്ല. ടേക്ക് ഓഫ്, ലാന്റിംഗ് വേളയിലായിരിക്കും പക്ഷിയുമായി കൂട്ടിയിടിക്കാനുള്ള കൂടുതൽ സാധ്യത.
17.എന്താണ് റൂൾ 240?
റൂൾ 240 പ്രകാരം യാത്രയ്ക്കിടെ നിങ്ങൾക്ക് ഏൽക്കാവുന്ന അസൗകര്യങ്ങൾക്ക് എയർലൈൻസ് നഷ്ടപരിഹാരം നൽകണമെന്നാണ്. വിമാനയാത്രയ്ക്ക് മുൻപ് ഇത്തരം നിയമങ്ങൾ വായിച്ച് മനസിലാക്കുന്നതായിരിക്കും നല്ലത്.
കടപ്പാട്:web

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം