കുട്ടികള്‍ക്ക് ഓറഞ്ച് കൊടുക്കുന്നത് നല്ലതോ..
--------------------
കുട്ടികളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് മുലപ്പാല്‍. അതോടൊപ്പം തന്നെ മറ്റു പോഷകങ്ങളും ശരീരത്തില്‍ എത്തേണ്ടത് അത്യാവശ്യമാണ്. അല്‍പം കൂടി മുതിര്‍ന്ന കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതോടൊപ്പം തന്നെ പഴങ്ങളും പച്ചക്കറികളും ശീലമാക്കാം. ഗര്‍ഭിണിയാകുന്നത് സ്വപ്നം കാണുന്നതിനു പിന്നില്‍ കുട്ടികളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം വേണ്ട പോഷകങ്ങള്‍ ഉണ്ട്. വിറ്റാമിന്‍ സി ധാരാളം നിറഞ്ഞ ഓറഞ്ച് കുട്ടികള്‍ക്ക് കൊടുക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ ഓറഞ്ച് കഴിയ്ക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യഗുണങ്ങള്‍ ഏറെയാണ് താനും.

1. കുട്ടികളുടെ വളര്‍ച്ച
കുട്ടികളുടെ വളര്‍ച്ചയക്ക് ധാരാളം മിനറല്‍സും വിറ്റാമിനും ആവശ്യമാണ്. ഇതെല്ലാം ഒരു പോലെ ഓറഞ്ചില്‍ അടങ്ങിയിട്ടുണ്ട്.

2. ദഹനപ്രശ്നങ്ങള്‍ കുറയ്ക്കുന്നു
കുട്ടികളില്‍ എപ്പോഴും ഉണ്ടാവുന്ന ദഹനപ്രശ്നങ്ങള്‍ക്ക് ആശ്വാസമാണ് ഓറഞ്ച്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കുട്ടികളെ വളരെയധികം തളര്‍ത്തുന്നു.

3. മലബന്ധം ഇല്ലാതാക്കുന്നു
മലബന്ധം ഇല്ലാതാക്കുന്നതിനും പലപ്പോഴും സഹായിക്കുന്ന ഒന്നാണ് ഓറഞ്ച്. അതുകൊണ്ട് തന്നെ കുട്ടികളില്‍ ഇടയ്ക്കിടയ്ക്ക് ഓറഞ്ച് കൊടുക്കുന്നത് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കും.

4. കാല്‍സ്യത്തിന്റെ അഭാവം
കുട്ടികളില്‍ ഉണ്ടാവുന്ന കാല്‍സ്യത്തിന്റെ അഭാവം ഇല്ലാതാക്കാനും ഓറഞ്ചിന് കഴിയും. മാത്രമല്ല കുട്ടികളില്‍ സ്ഥിരമായി ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ ഓറഞ്ചിനെക്കൊണ്ട് സാധിയ്ക്കും.

5. ചുമയ്ക്കും പനിയ്ക്കും
കുട്ടികളിലെ ചുമയും പനിയും അല്‍പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഇന്‍ഫെക്ഷനെ ഇല്ലാതാക്കാന്‍ ഓറഞ്ച് കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

6. രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ വളരെ കുറവാണ്. എന്നാല്‍ ഓറഞ്ച് കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം മുന്നിലാണ്.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം