കറിവേപ്പില

കറിവേപ്പില എന്നു പറയുമ്പോള്‍ തന്നെ പഴഞ്ചൊല്ലാണ് നമുക്ക് ഓര്‍മ്മ വരിക. കറിവേപ്പില പോലാകരുത് ഒരിക്കലും എന്നാണ് നമ്മള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഉപദേശം. എന്നാല്‍ കറിവേപ്പില നല്‍കുന്ന ആരോഗ്യ സൗന്ദര്യ ഗുണങ്ങളെക്കുറിച്ച് നമ്മളില്‍ പലരും ബോധവാന്‍മാരല്ല.

തടി കുറയ്ക്കാന്‍ പറ്റിയ ഉത്തമ ഒറ്റമൂലിയാണ് കറിവേപ്പില. എന്നാല്‍ ഇതിലെല്ലാമുപരി മുടി വളര്‍ച്ചയ്ക്കും ഇത്രയേറെ സഹായിക്കുന്ന മറ്റൊരു വസ്തുവില്ല എന്നതു തന്നെയാണ് കാര്യം. പക്ഷേ കറിവേപ്പില ഏത് രീതിയിലാണ് മുടി വളര്‍ച്ചയെ സഹായിക്കുന്നതെന്നു നോക്കാം.

അകാല നരയെ പ്രതിരോധിയ്ക്കുന്നു
മുടി ഒരുപാട് ഉണ്ടായിട്ടെന്താ കാര്യം. എല്ലാം നരച്ച മുടിയാണെങ്കില്‍ പിന്നെ പറയേണ്ട. അതുകൊണ്ട് തന്നെ അകാല നരയെ പ്രതിരോധിയ്ക്കാന്‍ കറിവേപ്പിലയിട്ട് എണ്ണ കാച്ചി തേച്ചാല്‍ മതിയെന്ന് സാരം.
മുടി വളര്‍ത്തുന്നു

കറിവേപ്പില അരച്ച് പേസ്റ്റാക്കി തൈരില്‍ മിക്‌സ് ചെയ്ത് തലയില്‍ പുരട്ടുക. 20 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ ഇത് മുടി വളര്‍ച്ചയെ കാര്യമായി തന്നെ സഹായിക്കുന്നു.

മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നതിനും കറിവേപ്പില മുന്നില്‍ തന്നെയാണ്. കെമിക്കല്‍ ട്രീറ്റ്‌മെന്റും ഷാമ്പൂവിന്റെ അമിത ഉപയോഗവും എല്ലാം മുടിയുടെ വേരിന്റെ ബലത്തെ കാര്യമായി തന്നെ ബാധിയ്ക്കും. എന്നാല്‍ കറിവേപ്പില പേസ്റ്റാക്കി തലയില്‍ തേയ്ക്കുന്നത് മുടിയുടെ വേരിന് ബലം നല്‍കുന്നു.

മുടി കൊഴിച്ചില്‍ കുറയ്ക്കുന്ന കാര്യത്തിലും കറിവേപ്പില മുന്നില്‍ തന്നെയാണ്. രണ്ടോ മൂന്നോ കറിവേപ്പില അല്‍പം പാലില്‍ മിക്‌സ് ചെയ്യുക. ഇത് തലയില്‍ നല്ലതുപോലെ തേച്ചു പിടിപ്പിയ്ക്കാം. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു.

പുതിയ മുടി കിളിര്‍ക്കുന്നതിനും കറിവേപ്പില ഉപയോഗിക്കാം. മുടിയ്ക്കുണ്ടാകുന്ന എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങളേയും കറിവേപ്പില പരിഹരിയ്ക്കുന്നു.
മുടിയ്ക്ക് ബലം നല്‍കുന്നു

മുടിയ്ക്ക് ബലം നല്‍കുന്ന കാര്യത്തിലും കറിവേപ്പില മുന്നില്‍ തന്നെയാണ്. വിറ്റാമിന്‍ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് മുടി വളര്‍ച്ചയെ സഹായിക്കുന്നതിന് കറിവേപ്പിലിലുള്ളത്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ കൂടുതലായി കറിവേപ്പില ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം