അശോകത്തിന്റെ ഗുണങ്ങൾ
----------------------------
പണ്ട് നമ്മുടെ നാട്ടിൻ പുറങ്ങളിളിൽ സുലഭമായി കണ്ടു വരുന്ന മരമായിരുന്നു അശോകം.എന്നാൽ അപൂർവ്വമായേ ഈ മരത്തെ ഇപ്പോൾ നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഇപ്പോൾ കാണാനുള്ളൂ.ധാരാളം ചില്ലകളുളള ഈ ചെറിയ മരത്തില്‍ കടും ഓറഞ്ച്‌ നിറത്തിലുളള പൂക്കള്‍ കുലകളായി ഉണ്ടാകുന്നു. ഇതിന്റെ തൊലി, പൂവ്‌ എന്നിവയാണ്‌ ഔഷധ യോഗ്യമായ ഭാഗങ്ങളാണ്.ഇതിന്റെ പൂവ്‌ ചതച്ച്‌ വെളിച്ചെണ്ണയില്‍ ചാലിച്ച്‌ കുട്ടികൾക്കുണ്ടാകുന്ന കരപ്പന്‍, ചൊറി, ചിരങ്ങ്‌ തുടങ്ങിയ ചര്‍മ്മ രോഗങ്ങള്‍ക്ക്‌ പുരട്ടാറുണ്ട്‌.അശോകത്തൊലി കഷായം വെച്ച്‌ ചെറുതേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ ഒച്ചയടപ്പ്‌ മാറുകയും ശബ്ദം തെളിയുകയും ചെയ്യും.അശോകപൂവ്‌ ഉണക്കി പൊടിച്ച്‌ പാലില്‍ കാച്ചി കഴിച്ചാല്‍ രക്തശുദ്ധിയുണ്ടാവും.ഇതിന്റെ തൊലിയില്‍ നിന്നാണ്‌ ആയുര്‍വേദ ഔഷധമായ 'അശോകാരിഷ്ടം ഉണ്ടാക്കുന്നത്‌.

Comments

Popular posts from this blog

പ്രകൃതിപാചകം

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

ജാതി കൃഷി