ശരീരവും മനസ്സും

ശരീരവും മനസ്സും ഒന്നാണെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. കാരണം നാം കാണുന്നതും, കേള്‍ക്കുന്നതും, ശ്വസിക്കുന്നതും എല്ലാം ശരീരത്തിലൂടെയല്ല മറിച്ച് മനസ്സിലൂടെയാണ്, മനസ്സ് അല്ലെങ്കില്‍ സത്ത ശരീരത്തില്‍ നിന്നും വേര്‍പെട്ടാല്‍ ശരീരത്തിന് കേള്‍ക്കുവാനോ, കാണുവാനോ ഒന്നും സാധിക്കില്ല. അങ്ങനെ നോക്കുമ്പോൾ ശരീരത്തിനല്ല മനസ്സിനാണ് പ്രത്യേകത മനസ്സിന്‍റെ ഭാഗമാണ് ശരീരം. ശരീരത്തിൽ അല്ല മനസ്സ് മനസ്സിലാണ് ശരീരം.

ബോധമനസ്സും ഉപബോധമനസ്സും ഉണ്ട് ഉപബോധമനസ്സാണ് ശരീരം ഈ ശരീരത്തിന് ഒരു ഭാഷ ഉണ്ട് ശരീരത്തിന് സ്വയം സംരക്ഷിക്കുവാനും കേടുപാടുകൾ നേരെയാക്കാനുമുള്ള കഴിവുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷിയെ മനസിലാക്കുക സ്വയം ശരിയാക്കാൻ ശരീരത്തെ അനുവദിക്കുക.

ഒരു കുഞ്ഞിന്‍റെ കരച്ചില്‍ ശരീരത്തിന്‍റെ ഭാഷയാണ്. ആ കുഞ്ഞ് ഇതു ഭാഷക്കാരനുമാക്കട്ടെ അതിന്‍റെ കരച്ചിലിന് ഒരു ഭാഷയെ ഉണ്ടാവു, നാം കേള്‍ക്കുന്നത്, കാണുന്നത്, ശ്വസിക്കുന്നത്, മണക്കുന്നത്, സ്പര്‍ശിക്കുന്നത്, ചിരിക്കുന്നത് എല്ലാം ശരീരത്തിന്‍റെ ഭാഷയാണ്. ഇടവും വലിയ ഉദാഹരണം കണ്ണില്‍ ഒരു ഈച്ച വീണാല്‍ കണ്ണുനീര്‍ ഉണ്ടാവുന്നു. ഒരു അടി കിട്ടിയാല്‍ കണ്ണുനീര്‍ വരുന്നു, ദുഖം ഉണ്ടായാല്‍ കണ്ണുനീര്‍ വരുന്നു, ഈ കണ്ണുനീര്‍ അധികമായാല്‍ അതിനെ മൂക്കില്‍ കൂടി പുറംതള്ളുന്നു. ഇനി മൂക്കിന്‍റെ പ്രത്വേകത നോക്കിയാല്‍ മൂക്ക് തണുപ്പുകാലത്ത് ഹീറ്ററായും, ചൂടുകാലത്ത് കൂളറായും പ്രവര്‍ത്തിക്കുന്നു അങ്ങനെ കാലാവസ്ഥയ്ക്കും പ്രകൃതിയ്ക്കും അനുസ്സരിച്ച് ശരീരം പ്രതികരിക്കുന്നു അതിനെ നമുക്ക് ശരീര പ്രകൃതി അല്ലെങ്കില്‍ ശരീരത്തിന്‍റെ ഭാഷ എന്നു പറയാം. ഈ ശരീരപ്രക്രിതിക്ക് എതിരായി നാം പ്രവര്‍ത്തിക്കുമ്പോഴാണ്‌ രോഗം ഉണ്ടാവുന്നത്

രോഗം എന്നത് ശരീരത്തിന്‍റെ ഭാഷയാണ്. ശരീരത്തിനെ രക്ഷിക്കാന്‍വേണ്ടി മാത്രമാണ് രോഗം ഉണ്ടാവുന്നത്. അതിന്‍റെ ഉദാഹരണമാണ് പനി ഒരു പനിയും നമ്മെ കൊല്ലാനല്ല വരുന്നത് നമ്മുടെ പ്രതിരോധശേഷിയെയാണ് പനി കാണിക്കുന്നത്, രോഗ പ്രതിരോധശേഷി നമുക്കുള്ളതുകൊണ്ടാണ് ശരീരം പ്രതികരിക്കുന്നത്.

ആരോഗ്യവും ചിന്തകളുമായി ഏറ്റവും അടുത്ത് ബന്ധപെട്ടിരിക്കുന്നു ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള ചിന്തകള്‍ ഉണ്ടാവു. ആരോഗ്യമുള്ള ശരീരത്തിന് സ്വസ്ഥതയുള്ള മനസ്സുണ്ടാവണം അതുകൊണ്ട് ശുദ്ധമായ ആഹാരം ഭക്ഷിക്കുക,
ആരോഗ്യവാന്മാരായിരിക്കുക,
നല്ല ചിന്തകളും മനസ്സുമായിരിക്കുക


Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം