വേദന സംഹാരികള്‍ കഴിച്ചാല്‍ വന്ധ്യതയോ?

ഈ കാലഘട്ടത്തില്‍ വന്ധ്യത അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ ഉയര്‍ച്ചയാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനു പ്രധാന കാരണം ഇന്നത്തെ ജീവിതശൈലിയാണ്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് വേദനസംഹാരികളുടെ അനാവശ്യ ഉപയോഗം
പണ്ടൊക്കെ ഒരു പനിയോ ജലദോഷമോ തലവേദനയോ വന്നാല്‍ നാം വീട്ടില്‍ തന്നെ ഉണ്ടാക്കിയ നാട്ടുമരുന്ന്‍ കഴിച്ചും മറ്റും അതില്‍ നിന്നും മോചനം നേടുമായിരുന്നു. എന്നാല്‍ ഇന്ന് ഇത്തരം ചെറിയ രോഗാവസ്ഥകള്‍ ഉണ്ടാകുമ്പോള്‍ പോലും മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങുന്ന ഏതെങ്കിലും ഗുളികകളോ വേദനസംഹാരികാളോ വാങ്ങി കഴിക്കുന്നതാണ് പൊതുവേ കണ്ടുവരുന്നത്. അനിയന്ത്രിതമായ ഇത്തരം വേദനസംഹാരികളുടെ ഉപയോഗം പലപ്പോഴും മറ്റുപല ആരോഗ്യപ്രശ്നങ്ങളിലേയ്ക്കും നയിച്ചേക്കാം. വിദേശിയോ സ്വദേശിയോ ആയ ഇത്തരം മരുന്നുകള്‍ക്ക് പലതരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ട്. ഇവയുടെ അമിത ഉപയോഗം വന്ധ്യതയ്ക്കും കാരണമായേക്കാം.

ഗര്‍ഭം ധരിക്കാനുള്ള സാധ്യത

സ്ത്രീകള്‍ വേദനസംഹാരികള്‍ കഴിയ്ക്കുമ്പോള്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത കുറയുകയാണ്. പ്രത്യേകിച്ച് ചെറുപ്പകാലങ്ങളില്‍ തന്നെ വേദനസംഹാരികള്‍ക്ക് അടിമപ്പെട്ടാല്‍ ഇത്തരം അവസ്ഥ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലായിരിക്കും.

ആര്‍ത്തവ ചക്രത്തെ ബാധിയ്ക്കുന്നു

സ്ഥിരമായി വേദന സംഹാരികള്‍ കഴിയ്ക്കുന്നത് ആര്‍ത്തവ ചക്രത്തേയും പ്രശ്‌നത്തിലാക്കുന്നു. ക്രമമല്ലാത്ത ആര്‍ത്തവവും വന്ധ്യതയുടെ ഒരു പ്രധാന കാരണമായി മാറുന്നു.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദമുണ്ടാകുവാനുള്ള ഒരു കാരണമായും വേദന സംഹാരികളെ പറയാം. ഇത് വന്ധ്യതയ്ക്കും കാരണമാകുന്നു.

ആരോഗ്യകരമായ ജിവിതം

ഗര്‍ഭിണിയാകുന്നതിനു മുന്‍പ് തന്നെ ആരോഗ്യകരമായ ജീവിതമായിരിക്കണം നയിക്കേണ്ടത്. വേദന സംഹാരികളുടെ ഉപയോഗം കുറച്ച് പ്രകൃതിദത്തമായ രീതിയില്‍ വേദനയെ ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.
ഡോക്ടറെ സമീപിക്കുക

വേദന സംഹാരികള്‍ സ്വയം ഉപയോഗിക്കുന്നതിനു മുന്‍പ് തന്നെ ഡോക്ടറെ സമീപിയ്ക്കുക. ഡോക്ടറുടെ ശരിയായ നിര്‍ദ്ദേശം വന്ധ്യതയുടെ തോത് കുറയ്ക്കാന്‍ സഹായകമാകും



വേദനസംഹാരി ഗുളികകൾ കഴിച്ച് ലിവർ വൃക്ക രോഗങ്ങളിലേയ്ക്കും മസ്തിഷ്ക രോഗങ്ങളിലേയ്ക്കും എത്തിക്കൊണ്ടിരിക്കുന്നവർ ഇന്ന് നിരവധിയാണ്. എന്നാൽ ശുദ്ധജലം ഉപയോഗിച്ചു തന്നെ  വേദനയും ഉള്ളിലുള്ള തകരാറും വരെ മാറ്റുവാൻ കഴിയുമെന്നു തിരിച്ചറിഞ്ഞവരാണ് പ്രകൃതി ചികിത്സകർ. വേദനയോ നീരോ തടസ്സമോ ഉള്ള ഭാഗത്ത് അര ഇഞ്ചു കനത്തിൽ തുണി നനച്ചു പിഴിഞ്ഞു് ചുറ്റി അതിനു മുകളിൽ ടർക്കി പോലുള്ള ഉണക്കിയ തുണിയും ചുറ്റി കിടക്കുക.. അര മണിക്കൂർ കഴിയുമ്പോൾ തന്നെ വേദന കുറയുന്നതായി അറിയാം. പല തവണ ചെയ്യുമ്പോൾ അവിടെയുള്ള രോഗങ്ങൾ കൂടി കുറയുന്നു  അതോടൊപ്പം ഉപവാസം കൂടി എടുക്കുന്നവർക്ക് വളരെ വേഗം ആശ്വാസം ലഭിയ്ക്കും. സാധിക്കാത്തവർക്ക്   ഫ്രൂട്ട്സ് മാത്രം കഴിയ്ക്കുകയും വെയിൽ കൊളളുകയും ചെയ്യാം. പ്രകൃതി ശക്തികൾ ചികിത്സിക്കുമ്പോഴുള്ള ഗുണങ്ങളെ സ്വയം അനുഭവിച്ചറിയുക.   

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം