Posts

Showing posts from January, 2017
ശബരിമല അയ്യപ്പൻ എന്ന ശ്രീ ബുദ്ധൻ കടപ്പാട് : ജയകുമാർ ഏഴിക്കര കോടിക്കണക്കിന് വിശ്വാസികളായ ഭക്ത ജനങ്ങളാണ് എല്ലാ വർഷവും ശബരിമല തീർഥാടനം നടത്തിവരുന്നത്. ശബരിമലയിലെ പ്രതിഷ്ടാ മൂർത്തിയായ " സ്വാമി അയ്യപ്പനെ, അഥവാ ശ്രീ ധർമ്മ ശാസ്താവിനെ വണങ്ങുന്നതിനാണ് ഇവരെല്ലാം പോകുന്നത്. സത്യത്തിൽ ആരാണ് ഈ അയ്യപ്പൻ, അഥവാ ശാസ്താവ്....? പാലാഴി മഥന വേളയിൽ മഹാവിഷ്ണുവിന്റെ മോഹിനീ രൂപം കണ്ടു കാമ മോഹിതനായ ശിവന് മോഹിനിയിൽ ഉണ്ടായ പുത്രനായ ഹരി-ഹര സുതനാണ് അയ്യപ്പൻ എന്ന കഥയാണ് പ്രചരിച്ചു വരുന്നത്. എന്നാൽ സത്യം എന്താണ്...? അയ്യൻ എന്നത് മലയാളത്തിൽ ഗൗതമ ബുദ്ധന്റെ ( ശ്രീ ബുദ്ധൻ ) പേരാണ്. ഗൗതമ ബുദ്ധനെ , ചാത്തൻ , അയ്യൻ, അയ്യപ്പൻ, കരുമാടി തുടങ്ങിയ പേരുകളിലാണ് കേരളത്തിൽ അറിയപ്പെട്ടിരുന്നത്. ശാക്യമുനി എന്നരിയപ്പെട്ടിരുന്ന ശ്രീ ബുദ്ധനെ തമിഴിൽ 'മുനിയാണ്ടി' (ആണ്ടവനായ മുനി) എന്നാണ് അറിയപ്പെട്ടിരുന്നത്. അയ്യൻ എന്നു തമിഴിലും ബുദ്ധൻ വിളിക്കപ്പെടുന്നു. അയ്യനായ അപ്പൻ ആണ് അയ്യപ്പൻ . അപ്പൻ എന്നത് അച്ഛൻ എന്നതിന്റെ ദ്രാവിഡ രൂപമാണ്. മതങ്ങൾ ദൈവത്തെ പിതൃ സങ്കൽപ്പത്തിൽ കാണുന്നുണ്ട് .ജഗൽ പിതാവ് എന്ന് ദൈവത്തെ വിളിച്ചുവരുന്ന
ഓര്‍ക്കുക, ഇപ്പോള്‍ നിസാരമായി തള്ളിക്കളയുന്ന ഈ കാര്യങ്ങള്‍ നാളെ നിങ്ങളുടെ മനസമധാനം നഷ്ടപ്പെടുത്തും പ്രായം ചെല്ലുന്തോറും ജീവിതത്തില്‍ ചെയ്തതും ചെയ്യാത്തതുമായ പലതിനെക്കുറിച്ചും കുറ്റബോധം തോന്നിയേക്കാം.തിരിച്ച് പിടിയ്ക്കാനാവാത്ത ഭൂത കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അങ്ങനെ കുറ്റബോധം തോന്നാനിടയുള്ള ചില കാര്യങ്ങള്‍ ഇതാ.. 🍒മാറ്റങ്ങളെ ഭയപ്പെട്ടത് 🍒ഒരു പുതിയ ഭാഷ പഠിയ്ക്കാതിരുന്നത് 🍒തെറ്റായ ഒരു ബന്ധം തുടര്‍ന്നത് 🍒അവസരം കിട്ടിയപ്പോള്‍ യാത്ര ചെയ്യാതിരുന്നത് 🍒വ്യായാമം ചെയ്യാതിരുന്നത് 🍒സമൂഹം തീരുമാനിയ്ക്കട്ടെ എന്ന് വിചാരിച്ചത് 🍒മാതാപിതാക്കളുടെ ഉപദേശം തള്ളിക്കളഞ്ഞത് സ്നേഹിയ്ക്കുന്നു എന്ന് തുറന്ന് പറയാതിരുന്നത് 🍒ഇഷ്ടപ്പെടാത്ത ജോലിയില്‍ തുടര്‍ന്നത് 🍒മറ്റുള്ളവര്‍ എന്ത് കരുതും എന്ന് ആലോചിച്ച് സമയം കളഞ്ഞത് 🍒സ്വയം ഉള്‍വലിഞ്ഞു ജീവിച്ചത് 🍒സ്വന്തം അഭിപ്രായങ്ങള്‍ക്ക് വേണ്ടി ഉറച്ച് നില്‍ക്കാത്തത് 🍒പകയും പ്രതികാരവും മനസ്സില്‍ സൂക്ഷിച്ചത് 🍒സ്വന്തം അല്ലാതെ,മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി ജീവിച്ചത് 🍒ആവശ്യത്തിലധികം സമയം ജോലിയ്ക്ക് വേണ്ടി ചിലവഴിച്ചത് 🍒മുറിവേല്‍
🍒🍒🍒🍒🍒🍒🍒🍒🍒 🍏🍎🍊🍊🍋🍌🍉🍇🍓🍈🍒🍑🍍🍅 *രാത്രി പഴം കഴിയ്ക്കാറുണ്ടോ, എങ്കില്‍....* രാത്രി പഴം കഴിയ്ക്കുന്ന ശീലമുള്ളവര്‍ അറിയേണ്ട ചില സത്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ മിക്കവാറും പേര്‍ ഉപയോഗിയ്‌ക്കുന്ന ഒന്നായിരിയ്‌ക്കും പഴം. പ്രത്യേകിച്ച്‌ അത്താഴശേഷം ഇതു കഴിയ്‌ക്കുന്നവര്‍ ധാരാളമുണ്ട്‌. പഴം ഏതു സമയത്തു വേണമെങ്കിലും കഴിയ്‌ക്കാം, എന്നാല്‍ അത്താഴശേഷം ഇതു കഴിയ്‌ക്കുമ്പോള്‍ പിറ്റേന്നു രാവിലെയുള്ള നല്ല ശോധന എന്ന ഉദ്ദേശം കൂടി പലര്‍ക്കുമുണ്ടാകും. ഓരോ സമയത്തും പഴം കഴിയ്‌ക്കുമ്പോള്‍ ഗുണങ്ങള്‍ പലതാണ്‌. അത്താഴശേഷവും ഗുണങ്ങളി്‌ല്‍ വ്യത്യാസമുണ്ട്‌. അത്താഴശേഷം പഴം കഴിയ്‌ക്കുമ്പോള്‍ എന്തു സംഭവിയ്‌ക്കുന്നുവെന്നു നോക്കൂ, ബിപി പൊട്ടാസ്യം സമ്പുഷ്ടമായ പഴം ബിപി കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്‌. പ്രത്യേകിച്ച്‌ ഉറക്കത്തില്‍ ബിപി നിയന്ത്രിച്ച്‌ ഹൃദയാരോഗ്യം കാക്കും. വൈറ്റമിന്‍ ബി ഇത്‌ രാത്രിയില്‍ കഴിയ്‌ക്കുമ്പോള്‍ വൈറ്റമിന്‍ ബി 6 കൂടുതല്‍ ലഭിയ്‌ക്കും. ശരീരത്തില്‍ അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്‌ക്കാന്‍ സഹായിക്കുന്ന ഒരു വൈറ്റമിനാണിത്‌. ഉറക്കത്തില്‍ തടി കുറയ്‌ക്കാന്‍ സഹായിക്കുമെന്നു ചുരുക്കം.
*കൊഴുപ്പുള്ള ഭക്ഷണം ശരീരത്തെ മാത്രമല്ല മനസ്സിനേയും ബാധിക്കും.........* 🚿🚿🚿🚿🚿🚿🚿🚿🚿🚿 ഇനിയുള്ളത് പരീക്ഷാ കാലമാണ്. രക്ഷിതാക്കളും, കുട്ടികളും, അധ്യാപകരും വരാനിരിക്കുന്ന വിധിയെ ഓർത്ത് ഒരു പോലെ ആശങ്കയിലാണ്. ചിലർ തങ്ങളുടെ കുട്ടിയുമായി മനശാസ്ത്രക്ജരെ സമീപിക്കുന്നു, മറ്റു ചിലർ ഡയറ്റിഷന്മാരെ തിരഞ്ഞു നടക്കുന്നു. ചിലർക്കാവശ്യം കൂടുതൽ പഠിക്കാനുള്ള ടിപ്പുകളാണെങ്കിൽ ചിലർക്കത് പഠിച്ചത് മറക്കാതിരിക്കാനുള്ള ടിപ്പുകളാണ്. അതിനിടയിൽ താൽക്കാലിക ഭക്ഷണ ക്രമീകരണത്തെ കുറിച്ച് ചിന്തിച്ചവരുമുണ്ട്. അഥവാ പരിപൂർണ്ണ തെയ്യാറെടുപ്പിനു  മുമ്പ് ശരീരത്തെ സജ്ജമാക്കാനുള്ള എളുപ്ല വഴി...   ഭക്ഷണ ക്രമീകരണം ബുദ്ദി, വിവേഗം എന്നിവ വർധിപ്പിക്കാനും, നിലനിർത്താനും സഹായിക്കും എന്നതിനു പഠന തെളിവുകളുണ്ട്. *Dr Alexis M. Stranahan* ന്‍റെ നേതൃത്വത്തിൽ നടന്ന പഠനമാണ് പ്രസ്തുത പ്രസ്താവനയെ ന്യയീകരിക്കുന്നത്. കൊഴുപ്പ് കൂടുതലുള്ള ബക്ഷണങ്ങൾ ശരീരം വണ്ണം വെക്കാൻ കാരണമാകുന്നപോലെ അവ നമ്മുടെ ചിന്ത, ഓർമ എന്നിവയേയും സാരമായി ബാധിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.  ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുമ്പോൾ നമ്മിലെ ന്യൂറോണുകളെ പരസ്പരം ബന്ധ
എന്താണ് PCOD... മാറി വരുന്ന ജീവിത ശൈലി ,അമിതമായ കലോറി അടങ്ങിയ ഭക്ഷണ രീതിയും വ്യായാമക്കുറവും നിമിത്തവും വളരെ വ്യാപകമായി ഇന്ന് സ്ത്രീകളില്‍ കണ്ടു വരുന്ന ഒരു രോഗ സമുച്ചയമാണ്‌ പൊളി സിസ്ടിക് ഓവറി(pcod).സ്ത്രീ വന്ധ്യതയുടെ ഒരു പ്രധാന കാരണം കൂടി ആണ് pcod. ഒരു സ്ത്രീയുടെ പ്രത്യുല്‍പ്പാദനപരമായ (അണ്ഡാശയത്തിന്റെയും ഗര്‍ഭപാത്രത്തിന്റെയും) ശാരീരിക ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പ്രധാനമായത് തലച്ചോറിനുള്ളില്‍ സ്ഥിതിചെയ്യുന്ന പിറ്റൂറ്ററി ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഫോളിക്കുലാര്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍, ലൂട്ടിനൈസിങ് ഹോര്‍മോണ്‍ എന്നീ രണ്ട് ഹോര്‍മോണുകളാണ്. ഇതില്‍ FSHന്റെ ഉത്തേജനത്താല്‍ ഈസ്ട്രജന്‍ എന്ന ഹോര്‍മോണും, ലൂട്ടിനൈസിങ് ഹോര്‍മോണിന്റെ ഉത്തേജനത്താല്‍ പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണും സന്തുലിതമായ തോതില്‍ അവയുടെ ധര്‍മം നിര്‍വഹിക്കുമ്പോഴാണ് അണ്ഡാശയത്തില്‍നിന്ന് അണ്ഡം പുറത്തുവരുന്നത്. ഇതിനെയാണ് ഓവുലേഷന്‍ എന്നുപറയുന്നത്. ഇതിനെത്തുടര്‍ന്നാണ് ആര്‍ത്തവം/ഗര്‍ഭധാരണം നടക്കുന്നതും. ഇതെല്ലാം ശരീരത്തിന്റെ അവസ്ഥകളനുസരിച്ച് മാറിക്കൊണ്ടിരിക്കും. സാധാരണ സ്ത്രീകളിൽ ഒരു ആർത്തവ ചക്രത്തിൽ അണ്ഡവിസർജന സമയം ഓവറികളിൽ
*വാഹനമോടിക്കുമ്പോള്‍ ഉറങ്ങാതിരിക്കാന്‍..* എത്ര മികച്ച ഡ്രൈവര്‍ ആണെങ്കില്‍ കൂടിയും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കുകയില്ല എന്നുള്ളതാണ് സത്യം. കാറിന്‍റെ ഗ്ലാസ്സ്‌ താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ വോള്യത്തില്‍ വയ്ക്കുന്നതോ പ്രയോജനം ചെയ്യില്ല. നന്നായി ഉറക്കം വരുന്നുണ്ടെങ്കിലും അവയെ നിയന്ത്രിക്കുവാന്‍ കഴിയുമെന്ന് ചിലര്‍ക്കെങ്കിലും ചിലപ്പോഴെങ്കിലും തോന്നാതിരിക്കില്ല. പ്രത്യേകിച്ച്, ദീര്‍ഘദൂര യാത്രകള്‍ക്കിടയിലും രാത്രി വൈകിയുള്ള ഡ്രൈവിങ്ങിനിടയിലും ചെറിയ മയക്കം അനുഭവപ്പെടുമ്പോള്‍ കാര്യമാക്കാതെയിരിക്കുന്നതിന്റെ മനശാസ്ത്രമാണിത്. *മിക്ക ഹൈവേകളിലും പുലര്‍ച്ചെയുണ്ടാകുന്ന അപകടങ്ങള്‍ ഡ്രൈവര്‍ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ്* എന്ന് മറന്നു കൂടാ. ഒരാള്‍ക്ക് വാഹനമോടിക്കാന്‍ കഴിയാത്ത വിധം തലച്ചോര്‍ മയക്കത്തിലേക്ക് പോകുന്നത് ഏതു അവസ്ഥയിലാണ് എന്ന് എളുപ്പത്തില്‍ വിവരിക്കാന്‍ സാധിക്കുകയില്ല. ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ടോ? എങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കെങ്കിലും നിര്‍ത്തി വച്ചു തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുന്നതാണ് ഉചിതം. *1. റോഡില്‍ ശ്രദ്ധ കേന്
ലിപ്പോമ | LIPOMA ശരീരത്തില്‍ ഉണ്ടാകുന്ന അപകടകാരികളല്ലാത്ത ഒരു തരം മുഴയാണ് ലിപ്പോമ. കൊഴുപ്പുകോശങ്ങളുടെ വളര്‍ച്ചയാണ് ഈ അവസ്ഥയ്ക്കു കാരണമാകുന്നത്. ശരീരത്തില്‍ എവിടെ വേണമെങ്കിലും ഈ മുഴകള്‍ ഉണ്ടാകാം. സാധാരണയായി ഉടല്‍, കഴുത്ത്, കൈകള്‍, തുടകള്‍, കക്ഷങ്ങള്‍ തുടങ്ങിയ ഭാഗങ്ങളില്‍ കാണപ്പെടുന്നു. ഒന്നോ അതിലധികമോ ലിപ്പോമ മുഴകള്‍ ശരീരത്തില്‍ ഒരേ സമയം കാണപ്പെടാം. പൊതുവേ വേദന ഉണ്ടാകാറില്ല. വളരെയധികം ആളുകളില്‍ ഈ പ്രശ്നം കാണപ്പെടുന്നു. ചുവന്ന കൊടുവേലിക്കിഴങ്ങ്‌ ശുദ്ധിചെയ്ത് ചൂര്‍ണ്ണമാക്കി നിത്യവും രാവിലെയും വൈകിട്ടും ഓരോ സ്പൂണ്‍ ചൂര്‍ണ്ണം പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ ലിപ്പോമ മുഴകള്‍ ശമിക്കും. കൊടുവേലിക്കിഴങ്ങ് അതിന്‍റെ ചുവപ്പുനിറം മാറും വരെ ചുണ്ണാമ്പുവെള്ളത്തില്‍ കഴുകിയാണ് ശുദ്ധി ചെയ്യുന്നത്. അത്യന്തം ശ്രദ്ധയോടെ വേണം ഇത് ചെയ്യാന്‍
രാവിലെ എണീക്കുന്നതിനു മുന്പ് എന്തിനാണ് ഭൂമീ ദേവിയെ തൊട്ടു ശിരസ്സില്‍ വെയ്ക്കുന്നത്? രാവിലെ എണീക്കുന്നതിനു മുന്പ് എന്തിനാണ് ഭൂമീ ദേവിയെതൊട്ടു ശിരസ്സില്‍ വെയ്ക്കുന്നത്? എണീറ്റ്‌ ഉണര്‍ന്ന് കിടക്കയിലിരുന്നു രണ്ടു കൈപടങ്ങളും നിവര്‍ത്തി ധനത്തിനും വിദ്യക്കും ശക്തിക്കുമായി ലക്ഷ്മീ ദേവിയെയും സരസ്വതീ ദേവിയെയും പാര്‍വതീ ദേവിയെയും പ്രാര്തിച്ചതിനു  ശേഷം കിടക്കയില്‍ നിന്നും പാദങ്ങള്‍ ഭൂമിയില്‍ വയ്ക്കുന്നതിനു മുന്പ് ഭൂമാതവിനെ തൊട്ടു ശിരസ്സില്‍ വെച്ച് ക്ഷമാപണ മന്ത്രം ചൊല്ലണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്. "സമുദ്ര വസനെ ദേവീ പാര്‍വതസ്തന മണ്ഡലേ വിഷ്ണു പത്നീ നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വമേ" ഇങ്ങനെ ചൊല്ലിയാണ് ഭൂമി തൊട്ടു ശിരസ്സില്‍ വെയ്ക്കണ്ടത്. ചിലരെങ്കിലും ഈ വിശ്വാസത്തെ അന്ധവിശ്വാസമെന്ന് പരിഹസിച്ച് തള്ളാനാണ് താല്പര്യം കാണിക്കുന്നത്.  എന്നാല്‍ ഇതിന്റെ മഹത്തായ ശാസ്ത്രീയ വശം പരിശോധിക്കാവുന്നതാണ്. ഒരു വ്യക്തി ഉറങ്ങിക്കിടക്കുമ്പോള്‍ അയാളുടെ ശരീരത്തിനകത്തു കുടി കൊള്ളുന്ന ഊര്‍ജത്തെ Static Energy Or Potential Energy എന്നാണ് വിളിക്കുന്നത്. എന്നാല്‍ എഴുന്നേല്‍ക്കുന്ന സമയത്ത് അത് Dy

ദഹനം

തലവേദന മുതല്‍ പുറംവേദനവരെയുള്ള പ്രശ്നങ്ങള്‍ക്ക് ദഹനപ്രശ്നങ്ങള്‍ കാരണമാകുന്നതായി നമുക്ക് അനുഭവമുണ്ടാകും. ഇത് മാത്രമല്ല പലതരം രോഗങ്ങളിലേക്കു ദഹനപ്രശ്‌നങ്ങളകറ്റാന്‍ ചില എളുപ്പ വഴികളുണ്ട്. 1.ഭക്ഷണം ശരീരം സ്വീകരിക്കുന്നത് വായിലൂടെയാണ്. അപ്പോള്‍ തുടക്കവും വായില്‍നിന്നാണ് നല്ലപോലെ ചവച്ചരച്ച് ഭക്ഷണം കഴിക്കുക. വേഗത്തില്‍ ആഹാരം കഴിക്കുന്നതു ദഹനക്കേടുണ്ടാക്കും. 2. പുളിപ്പിച്ചതും കള്‍ച്ചര്‍ ചെയ്തതുമായ ഭക്ഷണം നല്ല ബാക്ടീരിയ അടങ്ങിയതാണ്. ഇത് അന്നനാളത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. 3. എണ്ണയില്‍ വറുത്തവ ‍, ഫാസ്റ്റ് ഫുഡ് എന്നിവ കുറയ്ക്കുക. ഇവ ദഹനപ്രക്രിയക്ക് തടസം വരുത്തുന്ന ഭക്ഷണങ്ങളാണ്. 4. അല്പം ചുക്ക് പൊടിച്ച് ചൂടുവെള്ളത്തില്‍ കലക്കി ദിവസവും രണ്ടു നേരം കുടിച്ചാല്‍, ദഹനക്കുറവു മൂലമുള്ള വയറിന്‍റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. 5. ഇടയ്ക്ക് ശരീരത്തില്‍ ഒരു വിഷവിമുക്തമാക്കല്‍ പ്രക്രിയ നടത്തിയാല്‍ ദഹനപ്രക്രിയ കൂടുതല്‍ നല്ലതാകും. നെല്ലിക്ക, കറ്റാര്‍വാഴ നീര് എന്നിവ ഇതിന് സഹായിക്കും. 6. ആല്‍ക്കഹോളില്‍നിന്ന് രൂപപ്പെടുന്ന ആസിഡ് ദഹനപ്രക്രിയയെ ആകെ ബാധിക്കും. കാരറ്റ് , ബീറ്റ്റൂട്ട്, പച്ച ഇ
വൈറ്റമിന്‍ ഡിയെ സൂക്ഷിക്കൂ.. ----------------- വൈറ്റമിനുകള്‍ ശരീരത്തിന് അത്യന്താപേക്ഷിതമാണ്.വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ മരണസാധ്യത കൂടുമെന്നാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.ഒരു മില്ലിലിറ്റര്‍ രക്തത്തില്‍ 30 നാനോഗ്രാം വൈറ്റമിന്‍ ഡി ഉണ്ടാകണമെന്നാണ് കണക്ക്. വൈറ്റമിന്‍ ഡി കുറയുന്നത് കൊണ്ട് ഹൃദ്രോഗം, അര്‍ബുദം, എന്നിവ ഉണ്ടാകാനുള്ള സാധ്യതയും അധികമാണ് .ശരീരത്തില്‍ വൈറ്റമിന്‍ ഡി കുറയുമ്പോള്‍ അത് രക്തസമ്മര്‍ദ്ദത്തെയും ഇന്‍സുലിനെ പ്രതിരോധിക്കാനുള്ള ശരീരത്തിന്‍റെ കഴിവിനെയും ഒക്കെ ബാധിക്കും . മല്‍സ്യം ,പാല്‍ ,ക്രീം, ചീസ്‌ എന്നിവയില്‍ ധാരാളമായി വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട് .ഇവ നമ്മുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭ്യമാകും .
ആയൂര്‍വേദം കൊണ്ട് ചെവി വേദനയെ നേരിടാം ---------------------------- 1 .കര്‍ണ്ണരോഗങ്ങളെയും ചികിത്സയെയും പറ്റി ആയൂര്‍വേദശാസ്ത്രം വളരെ വിശദമായി പ്രതിപാദിക്കുന്നു. സാധാരണ കര്‍ണ്ണരോഗങ്ങളെയും അവയ്ക്കുള്ള ചികിത്സകളുമാണ് ഇവിടെ പറഞ്ഞിരി ക്കുന്നത്. 2.കൊട്ടം, ദേവതാരം , മുതലായവ ചതച്ചിട്ട് മൂപ്പിച്ച എണ്ണ ചെവിയിലൊഴിക്കുക. 3.ഇഞ്ചി ചതച്ച് ഇന്തുപ്പ് പൊടിയിട്ട് ശീലയിലാക്കി ഞെക്കി ചെവിയില്‍ ഇറ്റിക്കുക. 4.ആവണക്കില എണ്ണ തേയ്ച്ച് വാട്ടിയതിന്റെ നീര് ചെവിയിലൊഴിക്കുക. മുരിങ്ങതൊലി, ഇഞ്ചിനീര് മുതലായവ ചതച്ചു പിഴിഞ്ഞെടുത്ത നീര് ചെറിയ ചൂടോടെ ചെവിയിലൊഴിക്കുക. 5.കടുക് എണ്ണ ചെറിയ ചൂടോടെ ചെവിയിലൊഴിക്കുക. 6.ആട്ടിന്‍ മൂത്രത്തില്‍ ഇന്തുപ്പ് ചേര്‍ത്ത് ചെവിയിലൊഴിക്കുക എത്ര ശക്തിയായ വേദനയും ഭേദമാകും. 7.അല്‍പ്പം തേനില്‍ പന്ത്രണ്ട് മുതിരയിട്ട് ചൂടാക്കുക. തേന്‍ ചൂടാകുമ്പോള്‍ ആ തേന്‍ ചെവിയിലൊഴിക്കുക. 8.കടുകണ്ണ ചെറിയ ചൂടോടെ ചെവിയിലൊഴിക്കുക. 9.ക്ഷാരതൈലം ചെറിയ ചൂടോടെ ഇറ്റിക്കുക. 10.മുരിങ്ങയിലയുടെ നീര്‍ ചെവിയിലൊഴിക്കുക, മുള്ളങ്കി നീര് ചെവിയിലൊഴിക്കുന്നത് ഉത്തമമാണ്.
എന്താണ് അജ്നാമോട്ടോ..? ----- അജ്നാമോട്ടോ എന്ന ബ്രാന്‍ഡില്‍ അറിയപ്പെടുന്ന മോണോസോഡിയം ഗ്ളൂട്ടാമേറ്റ് എന്ന രാസവസ്തുവിനെ ലോകമെമ്പാടും പരിചയപ്പെടുത്തിയത് ചൈനീസ് റസ്റ്റാറന്‍റുകളാണെങ്കിലും ഈവസ്തു പുരാതനകാലം മുതല്‍ക്കെ ഉപയോഗിച്ചിരുന്നത് ജപ്പാന്‍കാരാണ്. കടല്‍പ്പായല്‍കൊണ്ട് ഉണ്ടാക്കിയിരുന്ന സ്വാദിഷ്ഠമായ പ്രത്യേകതരം സൂപ്പ് ജപ്പാന്‍കാരുടെ ഇഷ്ടവിഭവമായിരുന്നു. ഈ സൂപ്പിന്‍െറ രുചിയുടെ രഹസ്യംതേടി നടന്ന ഗവേഷണങ്ങള്‍ക്കൊടുവിലാണ് മോണോസോഡിയം ഗ്ളൂട്ടാമേറ്റ് കണ്ടുപിടിച്ചത്. 1908ല്‍ പ്രഫ. കികുനായി ഇക്കെഡ എന്ന ജപ്പാനീസ് രസതന്ത്ര പ്രഫസറും കെമിസ്റ്റുമാണ് കടല്‍പ്പായലിലെ രുചിഘടകത്തെ വേര്‍തിരിച്ചെടുത്തത്. കടല്‍പ്പായയിലുണ്ടായിരുന്ന മോണോസോഡിയം ഗ്ളൂട്ടാമേറ്റ് പ്രകൃതിദത്തമായതിനാല്‍ രുചി വര്‍ധിപ്പിക്കുമെന്നല്ലാതെ മറ്റു ദോഷങ്ങള്‍ ഇല്ലാത്തതായിരുന്നു. എന്നാല്‍, ഇന്ന് നമുക്കു ലഭിക്കുന്ന അജ്നാമോട്ടോ തികച്ചും ഒരു രാസസംയുക്തമാണ്. ഷുഗര്‍സീറ്റ് എന്ന ഒരുതരം മധുരക്കിഴങ്ങിലെയും മൊളാസസ് എന്ന കരിമ്പിന്‍ചണ്ടിയിലെയും ഗോതമ്പിലടങ്ങിയിരിക്കുന്ന ഗ്ളൂട്ടാണിലേയും രാസവസ്തുക്കള്‍ വേര്‍തിരിച്ചെടുത്താണ് വന്‍കിട ഫാക്ടറികളി
മൂക്കിലൂടെ രക്തപ്രവാഹം; കാരണമെന്തെന്നറിയാമോ? ------------------ പലപ്പോഴും നമ്മെ ഭയപ്പെടുത്തുന്ന ഒന്നാണ് മൂക്കിലൂടെ രക്തം വരുന്നത്. നിസ്സാരമായ ജലദോഷം മുതല്‍ മാരക രോഗങ്ങള്‍ വരെ ഇതിനു കാരണമാവാറുണ്ട്. എപ്പിസ്റ്റാക്‌സിസ് എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. മൂക്കിനുള്ളിലും പാര്‍ശ്വഭാഗങ്ങളിലുമുണ്ടാകുന്ന അസുഖങ്ങള്‍ ഇതിലൊന്നാണ്. വരണ്ട അന്തരീക്ഷം, അലര്‍ജി, ഇന്‍ഫെക്ഷന്‍, മൂക്കില്‍ തോണ്ടല്‍, തുമ്മല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് സധാരണഗതിയില്‍ മൂക്കില്‍ നിന്നും രക്തം വരാറുള്ളത്. ഇവ അത്ര അപകടകാരിയല്ല താനും. എന്നാല്‍ അപകടകരമായ ചില അവസ്ഥകളിലും ഇതു സംഭവിക്കാറുണ്ട്. മൂക്കില്‍ ദശ വളരുക, അണുബാധയുണ്ടാവുക, പെട്ടെന്ന് രക്തസമ്മര്‍ദ്ദം കൂടുക, കരളിന് എന്തെങ്കിലും കേടുപാട് സംഭവിക്കുക, വൃക്കയെ ബാധിക്കുന്ന രോഗങ്ങള്‍ എന്നീ കാരണങ്ങള്‍ മൂലം മൂക്കില്‍ നിന്നും രക്തം വരാം. ഇവ കൂടാതെ സൈനസൈറ്റിസ് രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ് മൂക്കില്‍ നിന്നുള്ള രക്തപ്രവാഹം. സൈനസില്‍ നിന്നും മൂക്കിലേക്കുള്ള ദ്വാരം അടയുമ്പോള്‍ സൈനസിനുള്ളിലെ കഫം അണുബാധയേല്‍ക്കുന്ന അവസ്ഥയാണ് സൈനസൈറ്റിസ് രോഗം. മൂക്കില്‍ നിന്ന് രക്തം വരുമ്പോള്‍ ഒരിക്കലും
കേള്‍വിക്കുറവ്‌ --------------- കേള്‍വിക്കുറവിനെ ചികിത്സിക്കാം.കുഞ്ഞുങ്ങളിലെ കേള്‍വിക്കുറവ്‌ ചികിത്സയിലൂടെ മാറ്റാവുന്നതാണ്‌.പക്ഷേ മാതാപിതാക്കളുടെ അജ്‌ഞത പലപ്പോഴും കുഞ്ഞുങ്ങളെ ബധിരനും മൂകനുമാക്കുന്നു. 28വയസ്സുള്ള ഒരമ്മ ഒന്നര വയസ്സുള്ള മകനൊപ്പം വാക്‌സിനേഷനെടുക്കാന്‍ ശിശുരോഗവിഗ്‌ദന്റെയടുത്തെത്തി. കുഞ്ഞിന്‌ പ്രത്യേകിച്ച്‌ പ്രശ്‌നങ്ങളൊന്നും ഇല്ല. എന്നാല്‍ പരിശോധനകള്‍ക്കു ശേഷം കുഞ്ഞ്‌ എന്താണ്‌ ശബ്‌ദിക്കാന്‍ തുടങ്ങാത്തതെന്ന്‌ സംശയം പ്രകടിപ്പിച്ചത്‌ അമ്മയാണ്‌. ഒന്നര വയസ്സുള്ള കുഞ്ഞ്‌ അമ്മയെന്ന്‌ പോലും വിളിക്കാത്തതില്‍ സംശയം തോന്നിയ ഡോക്‌ടര്‍ ഇ.എന്‍.ടി സ്‌പെഷ്യലിസ്‌റ്റിനെ കാണിക്കാന്‍ ആവശ്യപ്പെട്ടു. ഹിയറിംഗ്‌ ടെസ്‌റ്റുകള്‍ നടത്തിയപ്പോഴൊന്നും ആ അമ്മ പേടിച്ചില്ല. പക്ഷേ റിസള്‍ട്ട്‌ അമ്മയ്‌ക്ക് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. കുഞ്ഞിന്‌ കേള്‍വിക്കുറവുണ്ട്‌. അമ്മയെ ആശ്വസിപ്പിച്ചാല്‍ പ്രശ്‌നം തീരില്ലല്ലോ. അങ്ങനെ ഞങ്ങള്‍ കുഞ്ഞിന്‌ കോക്ലിയര്‍ ഇംപ്ലാന്റിനു ശേഷം ഓഡിറ്റി റിഹാബിലിറ്റേഷന്‍ പ്രോഗ്രാമും നടത്തി. മൂന്നു മാസത്തിനു ശേഷം ആ അമ്മ കുഞ്ഞിനെയും കൊണ്ട്‌ വന്നത്‌ വളരെ സന്തോഷത്തോടെയാണ്‌.
കുട്ടികളിലെ ഡിഫ്തീരിയയെ കുറിച്ച് അറിഞ്ഞിരിക്കാം. ------------------------------ മലയാളത്തില്‍ തൊണ്ട മുള്ള് എന്നും അറിയപ്പെടുന്ന ഡിഫ്തീരിയ രോഗം സാധാരണയായി കുട്ടികളിലാണ് കണ്ടുവരുന്നത്. ഒന്നു മുതല്‍ അഞ്ചു വരെ വയസ്സ് പ്രായമുള്ള കുട്ടികളിലാണ് രോഗം സാധാരണയയി കാണുന്നതെങ്കിലും പ്രതിരോധ മരുന്നുകളുടെ അമിതോപയോഗം മൂലം രോഗം അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികളിലും കാണുവന്‍ തുടങ്ങിയിരിക്കുന്നു. കൊറൈനി ബാക്ടീരിയം ഡിമിഫ്തീരിയ എന്ന ബാക്ടീരിയയാണ് രോഗകാരണമാകുന്നത്. ഈ ബാക്ടീരിയ തൊണ്ടയില്‍ പെരുകുന്നതാണ് രോഗം അസഹനീയമാക്കുന്നത്. സാധാരണയായി രോഗബാധിതരായ കുട്ടികള്‍ ചുമക്കുമ്പോഴോ, തുമ്മുമ്പോഴോ വായുവിലൂടെ രോഗണു അടുത്തുള്ളവരിലേക്ക് പകരുകയാണുണ്ടാവുക. രോഗം ബാധിച്ച കുട്ടികള്‍ ഉപയൊഗിച്ച ഗ്ലാസുകള്‍, കളിപ്പാട്ടങ്ങള്‍, ടവ്വല്‍ മുതലായവ മറ്റു കുട്ടികള്‍ ഉപയോഗിക്കുമ്പോഴും രോഗം പകരാം. ചില കുട്ടികളില്‍ രോഗലക്ഷണങ്ങളൊന്നും പ്രകടമാവുന്നില്ലെങ്കില്‍ പോലും രോഗാണു സജീവമായിരിക്കും. ഇത്തരം രോഗാണുവാഹകര്‍ മാസങ്ങളോളം രോഗം പടര്‍ത്താന്‍ സാധ്യതയുള്ളവരാണ്.
രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ചക്ക ---------------------------- കോംപ്‌ളക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, വിറ്റമിന്‍ എ, സി, വിവിധ ബി വിറ്റമിനുകള്‍ എന്നിവയുടെ കലവറയാണ് ചക്ക. കാത്സ്യം, സിങ്ക്, ഫോസ്ഫറസ് എന്നീ ധാതുക്കള്‍ ധാരാളമായി ചക്കയിലുണ്ട്. വിറ്റമിന്‍ സിയുടെ ഒന്നാന്തരം ഉറവിടമാണിത്. അതുകൊണ്ടുതന്നെ മികച്ച ആന്റി ഓക്‌സിഡന്റും. ചക്കയില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. സോഡിയത്തിന്റെ അളവാകട്ടെ തീരെ കുറവും. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും പ്രയോജനപ്രദമാണ്. തികച്ചും കൊളസ്‌ട്രോള്‍ രഹിതമായ ഭക്ഷണം കൂടിയാണ് ചക്ക. ഇതില്‍ കൊഴുപ്പ് ഇല്ലാത്തതിനാല്‍ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്. മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കും.
പുരുഷന്റെ ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വസ്തുക്കള്‍ വിപണിയില്‍ ലഭ്യമാണ്. വ്യായാമത്തിലൂടെയും ഭക്ഷണത്തിലൂടെയും ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ കഴിയും.  എന്നാല്‍ യാതൊരു ബുദ്ധിമുട്ടുമില്ലാത്ത മറ്റൊരു മാര്‍ഗമുണ്ട്. സൂര്യപ്രകാശം. സൂര്യപ്രകാശവും പുരുഷ ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. ആസ്ട്രിയയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഗ്രേസ് ആണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. സൂര്യപ്രകാശം വൈറ്റമിന്‍ ഡി ഉല്‍പാദിപ്പിക്കുന്നു. ഈ വൈറ്റമിനാണ് പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്പാദനത്തെ സഹായിക്കുന്നത്. ഇതാണ് ഈ കണ്ടുപിടുത്തത്തിന് അടിസ്ഥാനമായി പറയുന്നത്. ശരീത്തില്‍ കൂടുതല്‍ വൈറ്റമിന്‍ ഡി ഉള്ള പുരുഷന്മാരില്‍ ടെസ്‌റ്റോസ്റ്റിറോണും കൂടുതലാണെന്ന് പഠനത്തില്‍ തെളിഞ്ഞു. വൈറ്റമിന്‍ ഡി കുറഞ്ഞവരിലാകട്ടെ, പുരുഷഹോര്‍മോണും കുറവാണ് കണ്ടെത്തിയത്. 15-20 മിനിറ്റുവരെ സ്‌കിന്‍ സൂര്യപ്രകാശം കൊണ്ടാല്‍ അത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് 120% വര്‍ധിപ്പിക്കുമെന്നാണ് യു.എസിലെ ബോസ്റ്റണ്‍ സ്‌റ്റേറ്റ് ഹോസ്പിറ്റലിലെ ഗവേഷകരുടെ കണ്ടെത്തല്‍. ജനനേന്ദ്രിയ ഭാഗത്തെ സ്‌കിന്നിലാണ് സൂര്യപ്രകാശം ഏ

ചൂടുകുരു

ചൂടുകുരു അകറ്റാം ഈസിയായി വേനൽക്കാലത്ത് നമ്മെ ഏറെ അലട്ടുന്ന പ്രശ്നമാണ് ചൂടുകുരു. വിയർപ്പു ഗ്രന്ഥികളുടെ പുറത്തേക്കുള്ള ദ്വാരം അടയുന്നതു മൂലമാണ് ചൂടുകുരുക്കൾ ഉണ്ടാകുന്നത്. കഴുത്ത്, നെഞ്ച്, പിൻഭാഗം എന്നിവിടങ്ങളിലെല്ലാം ചൂടു കുരുക്കൾ പ്രത്യക്ഷപ്പെടാറുണ്ട്. അമിതവണ്ണമുള്ളവരിൽ ചൂടു കുരുക്കൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. പരിഹാര മാർഗങ്ങൾ . അയവുള്ള കോട്ടൻ വസ്ത്രങ്ങൾ ധരിക്കുക. . ധാരാളം ശുദ്ധജലം കുടിക്കുന്നതും നാരങ്ങാ വെള്ളം കുടിക്കുന്നതും നല്ലതാണ്. . ഓട്സ് പൊടിയിട്ട വെള്ളം 10-15 മിനിറ്റ് വച്ച ശേഷം ആ വെള്ളത്തിൽ കുളിക്കുക . ചൂടുകുരു ഉള്ള ഭാഗങ്ങളിൽ ഐസ് ക്യൂബ് വയ്ക്കുന്നത് വളരെ ഫലപ്രദമാണ്. അതുപോലെ തന്നെ കോട്ടൺ തുണിയോ പഞ്ഞിയോ മറ്റോ തണുത്ത വെള്ളത്തിൽ മുക്കി ചൂടുകുരു ഉള്ള ഭാഗങ്ങളിൽ തടവുന്നതും നല്ലതാണ്. . ചൂടുകുരു ഉള്ള ഭാഗത്ത് തേങ്ങാപ്പാലോ ചന്ദനമോ ചോളപ്പൊടിയോ പുരട്ടുന്നതും നല്ലതാണ്. . കറിവേപ്പില അരച്ചിടുക. ഇതിലെ ആന്റി ഓക്സിഡന്റ്സ് അണുക്കളെ നീക്കം ചെയ്യാൻ സഹായിക്കും. . വീര്യമുള്ള സോപ്പുകളും ക്രീമുകളും ഓയിലുകളും ഉപയോഗിക്കാതിരിക്കുക.

നെഞ്ചെരിച്ചിൽ

പഥ്യാഹാരം ശീലമാക്കേണ്ടതും നെഞ്ചെരിച്ചില്‍ തടയാന്‍ അനിവാര്യമാണ്. ഒപ്പം ലഘു വ്യായാമങ്ങളും ശീലമാക്കണം. മല്ലി ചതച്ച് രാത്രിയില്‍ ഒരു ഗ്ളാസ് വെള്ളത്തില്‍ ഇട്ടുവെച്ചത് രാവിലെ പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നത് നെഞ്ചെരിച്ചില്‍ അകറ്റും. മുത്തങ്ങയോ ചുക്കും ജീരകമോ ചതച്ചിട്ട വെള്ളം കുടിക്കുന്നത് ശീലമാക്കാം. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും മലരിട്ട് കഞ്ഞിവച്ച് കുടിക്കുന്നത് നെഞ്ചെരിച്ചില്‍ അകറ്റും. തുമ്പപ്പൂ പിഴിഞ്ഞ നീര് പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നത് നല്ല ഫലം തരും. നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ മല്ലി ചവച്ചിറക്കുന്നത് ഏറെ ഫലപ്രദമാണ്. എരിവും പുളിയും കൂടിയ ഭക്ഷണങ്ങള്‍, വിരുദ്ധാഹാരങ്ങള്‍, കാപ്പി, കോള, ചായ, ഐസ് ചായ, മുതിര, മരച്ചീനി, ഓറഞ്ച്, മില്‍ക്ക് ഷേക്ക്, അണ്ടിപ്പരിപ്പുകള്‍, മസാല ചേര്‍ന്ന ഭക്ഷണങ്ങള്‍, കൃത്രിമ നിറവും കൊഴുപ്പും ചേര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവ നെഞ്ചെരിച്ചിലുണ്ടാക്കാറുണ്ട്. എന്നാല്‍, തവിട് നീക്കാത്തെ ധാന്യങ്ങളിലടങ്ങിയ സിങ്കിന് നെഞ്ചെരിച്ചില്‍ തടയാനാകും. കൊഴുപ്പ്മാറ്റിയ പാല്‍, പാലുല്‍പ്പന്നങ്ങള്‍, മത്സ്യം, കോഴിയിറച്ചി ഇവയിലടങ്ങിയ മാംസ്യം എന്നിവ സ്ഫിങ്റ്റര്‍ പേശിയെ മുറുക്കമുള്ളതാക്കി
🌅 *ഭക്ഷണം കഴിച്ചശേഷം വയറുവേദന അനുഭവപ്പെടാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക!* 🌅 🔗 *ഭക്ഷണം വയറുനിറയെ ആസ്വദിച്ച് കഴിച്ചശേഷം ഒന്ന് ഉറങ്ങാം എന്ന് കരുതി ഇരിക്കുമ്പോഴായിരിക്കും വല്ലാത്ത വയറുവേദന. എന്ത് ചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ല, ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, വളരെക്കാലമായി അലട്ടുന്ന പ്രശ്നമാണ്. അതുകൊണ്ട് തന്നെ ഇഷ്ടഭക്ഷണങ്ങളൊന്നും തന്നെ കഴിക്കാന്‍ സാധിക്കുന്നില്ല.* ✏ ഇങ്ങനെ ഭക്ഷണശേഷമുള്ള വയറുവേദനയുമായി മല്ലിട്ട് ജീവിക്കുന്നവർ നിരവധിയാണ്. 🗣 *എന്താണ് ഈ തലവേദനയുടെ അടിസ്ഥാന കാരണങ്ങളെന്ന് അറിയുക.* 1⃣ *ഭക്ഷണശേഷമുള്ള പ്രവത്തനങ്ങള്‍ ഏറ്റെടുക്കുന്നത് കുടല്‍ (കോഷ്ഠം) ആണ്. അതുകൊണ്ടുതന്നെ കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെങ്കില്‍ ഇത്തരത്തിലുള്ള വയറുവേദന വരും. ദഹനം ശരിയല്ലാത്തതാണ് ഈ വയറുവേദനയുടെ കാരണം.* 2⃣ *ഭക്ഷണശേഷം വയറിന്റെ വലതുഭാഗത്ത് വേദന അനുഭവപ്പെട്ടാല്‍ കിഡ്‌നി സ്‌റ്റോണ്‍, അപ്പെന്‍ഡിസൈറ്റിസ്, അള്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊണ്ടാകാം.* 3⃣ *വയറിന്റെ ഇടതുഭാഗത്ത് വേദന അനുഭവപ്പെടുന്നത് വയറിളക്കം, മലബന്ധം എന്നീ പ്രശ്‌നങ്ങള്‍ കൊണ്ടാകാം.* 4⃣ *ഗ്യാസ്, അസിഡിറ്റി എന്നിവയുണ്ടെങ്കില്‍
കൈ കഴുകാൻ മറക്കരുത് -------------------------- കൈകൾ രോഗാണുവിമുക്തമാക്കുന്നതിന്റെ പ്രാധാന്യ ത്തെക്കുറിച്ചു നമ്മളിൽ പലർക്കും വേണ്ടത്ര ധാരണയില്ല എന്നതാണു വാസ്തവം. അറിവുളളവർ അതു ജീവിതത്തിൽ നടപ്പാക്കാൻ ശ്രമിക്കാറുമില്ല. സാക്ഷരതയിൽ മുൻനിര യിലെന്നു മലയാളി അഭിമാനിക്കുമ്പോഴും ആരോഗ്യസാ ക്ഷരതയിൽ നാം പിന്നാക്കമാണ്. കൈകൾ കഴുകി അണുവിമുക്തമാക്കാത്തതാണ് മിക്ക ആരോഗ്യപ്രശ്‌നങ്ങളു ടെയും അടിസ്ഥാനകാരണം. ആരോഗ്യജിവിതം ഉറപ്പു വരുത്തുന്നതിനുളള വഴികളിൽ പ്രധാനം കൈകൾ വൃത്തിയാ യി സൂക്ഷിക്കുക എന്നതു തന്നെ.മൂക്ക്, കണ്ണ്, വായ, ചെവി, മറ്റു ശരീര ഭാഗങ്ങൾ എന്നിവയിൽ സ്പർശിക്കുമ്പോൾ അനേ കായിരം രോഗാണുക്കൾ കൈകളിലേക്കു വ്യാപിക്കുന്നു. മൊബൈൽ, ഡോർ ഹാൻഡ്്, കംപ്യൂട്ടറിന്റെ മൗസ്, കീ ബോർഡ്, ഫോൺ റിസീവർ എന്നിവ രോഗാണുക്കളുടെ വാസകേന്ദ്രമാണ്. കാണാനാകാത്ത വിധം വലുപ്പക്കുറവുളള ഇത്തരം അണുക്കൾ കൈകളിൽ വസിക്കുന്നു. ഹസ്തദാനം നടത്തുമ്പോൾ ഇത്തരം അണുക്കൾ മറ്റുളളവരിൽ എത്തുന്നു. കൈ ശുചിയാക്കാതെ ഹസ്തദാനം നടത്തുമ്പോൾ വാസ്ത വത്തിൽ ദാനം ചെയ്യപ്പെടുന്നത് അണുക്കൾ കൂടിയാണ്. ആഹാരം പാകംചെയ്യുന്നവർ, ആഹാരപദാർഥങ്ങൾ പായ്ക്കു ചെയ്യുകയും വിളമ്പുകയും ചെയ്യുന്ന
ഉറക്കത്തകരാറുകള്‍ ഉള്ളവരാണോ? തിരിച്ചറിയൂ.. ---------------------------- എന്താണ് ഉറക്കത്തകരാറുകള്‍ ? എല്ലാവര്‍ക്കും ചിലപ്പോളൊക്കെ ഉറക്കത്തിന് ചില പ്രശ്നങ്ങളൊക്കെ ഉണ്ടാകാറുണ്ട്. നമുക്കെല്ലാവര്‍ക്കും ചില രാത്രികളില്‍ ഉറക്കം വരാതിരിക്കുക, ചിലപ്പോള്‍ രാത്രികളില്‍ ഉണരുക അല്ലെങ്കില്‍ സ്വപ്നങ്ങള്‍ നമ്മുടെ ഉറക്കത്തെ ശല്യപ്പെടുത്തുക തുടങ്ങിയകാര്യങ്ങളൊക്കെ  അനുഭവപ്പെടാറുണ്ട്. ഇതൊക്കെ തികച്ചും സാധാരണമായ കാര്യങ്ങളാണ്. പലപ്പോഴും ഈ പ്രശ്നങ്ങള്‍ കുറച്ചു നാള്‍ക്കുശേഷം കുറയുകയോ ശമിക്കുകയോ ചെയ്യും. ഏതാനും  ആഴ്ചകള്‍, മാസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കു ഉറക്കപ്രശ്നങ്ങള്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കും. ദീര്‍ഘനാള്‍ തുടരു ഉറക്കം സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ ക്ഷീണം ഇടയ്ക്കിടെ മാനസികാവസ്ഥയില്‍ മാറ്റം വരുക, ഏകാഗ്രത കുറയുക തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം.ഇവ നിങ്ങളുടെ പഠനം, ജോലിചെയ്യല്‍, ഡ്രൈവിംഗ്, വീട്ടിലെ നിത്യപ്രവര്‍ത്തികള്‍ നിര്‍വഹിക്കല്‍ തുടങ്ങിയ ദൈനംദിന കാര്യങ്ങള്‍ ചെയ്യുതിനുള്ള ശേഷിയെ ബാധിക്കാന്‍ തുടങ്ങിയേക്കും. ഇവയ്ക്ക് നിങ്ങളുടെ ബന്ധങ്ങളേയും സാമൂഹ്യ ജീവിതത്തേയും പ്രത

40ന് ശേഷം...

പ്രായം നാല്പത് കഴിഞ്ഞോ? ഫോര്‍ട്ടി പ്ലസ്. എന്തുകൊണ്ടും ഏറെ സന്തോഷം നല്‍കുന്ന കാലഘട്ടം. കുട്ടികള്‍ പഠിച്ച് പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് പോകുന്നു. ജോലിയില്‍ പ്രമോഷന്‍ ലഭിച്ച് നല്ല നിലയിലെത്തുന്നു. അതുമല്ലെങ്കില്‍ സ്ഥലവും വീടും സ്വന്തമാക്കുന്നു... ഇങ്ങനെ നിരവധി നേട്ടങ്ങള്‍ കൊയ്യുന്ന കാലം. മറുവശത്ത് ഉത്തരവാദിത്വത്തിന്റെ പിരിമുറുക്കം, രോഗങ്ങളുടെ വരവ്, വ്യായാമക്കുറവ്, ക്രമംതെറ്റിയ ആഹാരരീതികള്‍, ഓര്‍മക്കുറവ് എന്നിവ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു. പ്രായം ഏറിവരിക എന്നത് പ്രകൃതിയുടെ നിയമവും അതനുസരിച്ച് ശരീരമാറ്റങ്ങള്‍ ഉണ്ടാകുക എന്നത് അനിവാര്യതയുമാണ്. എന്നാല്‍ വൃദ്ധനായി എന്നത് ഒരു തോന്നല്‍ മാത്രമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ആരോഗ്യത്തെക്കുറിച്ചും ജീവിതചര്യകളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ജീവിതം മുഴുവന്‍ ആഹ്ലാദം നിറയ്ക്കാനാവും. ഭക്ഷണം: ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ് പ്രധാനം. 20-25 വയസ്സു കഴിഞ്ഞാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍വേണ്ട ഊര്‍ജം ലഭിക്കുന്നതിന്, ആവശ്യമായ ഭക്ഷണം മാത്രം മതി. ഇത് ചെറുപ്പക്കാര്‍ കഴിക്കുന്നതിന്റെ പകു

സദ്യ

സദ്യയിലെ ആരോഗ്യം*  സദ്യയിലെ വിഭവങ്ങൾ രുചിയും ഏമ്പക്കവുമല്ലാതെ ശരീരത്തിനു മറ്റു പലതും തരുന്നുണ്ട്! ഇലയിൽ വിളമ്പുന്ന ഓരോ കൂട്ടവും എന്തു തരുന്നു? സദ്യ കഴിക്കുന്നതിനു മുൻപു വായിക്കാം A മുതൽ Z വരെയുള്ള വൈറ്റമിനുകളും ധാതുക്കളും തുടങ്ങി ശരീരത്തിനു വേണ്ടതെല്ലാം ഒരിലയിൽനിന്നു കിട്ടും – അതാണ് സദ്യ പൂർണ്ണാത്ഥത്തിൽ  സമീകൃതാഹാരം.👍 *ഇല* വാഴയിലയിലേക്കു ചൂടുചോറു വിളമ്പുമ്പോൾത്തന്നെ ഒരു മണം വരും; വാഴയില വാടുന്ന മണവും വെന്ത തുമ്പപ്പൂച്ചോറിന്റെ മണവും ചേർന്ന്. ചൂടുചോറു വീണു വാഴയില ചൂടാകുമ്പോൾ, മനുഷ്യശരീരത്തിനു ഹീമോഗ്ലോബിൻപോലെ സസ്യങ്ങൾക്കു പ്രധാനമായ ക്ലോറോഫിൽ നമുക്കും കിട്ടുന്നു. *ഇഞ്ചിക്കറി* ഇഞ്ചിക്കറി 100 കറിക്കു തുല്യമെന്നു പറഞ്ഞതെത്ര ശരിയാണ്! നിറയെ നാരുകൾ. ദഹനത്തെ സഹായിക്കാനേറ്റവും ഉത്തമം. ഗ്യാസിനു മറുമരുന്ന്. കൂടാതെ വൈറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളും. പരിപ്പും കൂട്ടുകറിയുമൊക്കെയുള്ള സദ്യയിൽ ഇഞ്ചിക്കറിയാണു സന്തുലിതാവസ്ഥ നിലനിർത്തുന്നത്. *അച്ചാർ* നാരങ്ങയാണെങ്കിലും മാങ്ങയാണെങ്കിലും വൈറ്റമിൻ സിയുടെ ചെറിയൊരംശം ഉണ്ടാകും. കടുകിന്റെയും വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും ഗുണങ്ങളുമുണ്ട്. പ്രിസർവേറ്റീ

കാൽമുട്ടുനീര്

🍁☘🍀☘🍀☘🍀☘🍀☘🍁 ! കാൽമുട്ടുനീര് ! സന്ധിഗതവാതം ആണ് കാൽമുട്ടിലെ നീരിന് ഒരു കാരണം. മുട്ടിനേല്ക്കുന്ന ആഘാതങ്ങളും അതിസ്ഥൂലത വഴി ഉണ്ടാക്കുന്ന സമ്മർദ്ദവും മുട്ടിനുള്ളിൽ നീർക്കെട്ടുണ്ടാക്കാം. കോണിപ്പടി കേറാൻ രോഗിക്ക് വളരെ ബുദ്ധിമുട്ടുണ്ടാകും. മുട്ടുമടക്കാനും നിവർത്താനും വേദന നിമിത്തം കഴിയാതേ വരും. ആശാളിവിത്ത് നന്നായി അരച്ച് മുട്ടിൽ ലേപനം ചെയ്യാവുന്നതാണ്. അമൃത് വള്ളിയിലയും ത്രിഫലയും ചേര്‍ത്ത് കഷായം വെച്ച് കഴിക്കാം. ഉഴിഞ്ഞയില ആവണക്കെണ്ണയിൽ വേവിച്ച് അരച്ച് പുരട്ടുക. എരുക്കിൻവേര് അമുക്കുരവേര് ഗുൽഗുലു എന്നിവയരച്ച് ഗുളികയാക്കി കഴിക്കൂക. കശുമാവിൻതൊലി അരിക്കാടിയിൽ അരച്ച് ലേപനം ചെയ്യതാൽ നീര് കുറയും. വെളുത്തുള്ളി വെണ്ണ ചേർത്ത് ദിവസേന ഉറങ്ങും മുന്നേ കഴിക്കുക എരുക്കില നന്നായി അരച്ച് മുട്ടിൽ വെച്ച് കെട്ടുക.

ഗ്യാസ്ട്രബിൾ

🍋🍋🍋🍋🍋🍋🍋 ഗ്യാസ്ട്രബിൾ പേരു സൂചിപ്പിക്കുന്നതുപോലെ ആമാശയത്തിൽ ഗ്യാസ് നിറഞ്ഞുണ്ടാകുന്ന ഉപദ്രവങ്ങളാണ് രോഗലക്ഷണങ്ങളായി പരിണമിക്കുന്നത്.വളരെയേറെ അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഒരു രോഗമാണിത്.ആഹാരംചവച്ചരച്ചു കഴിയ്ക്കായ്ക,ധൃതിവച്ചു കഴിയ്ക്കുക,സമയനിഷ്ഠ പാലിക്കാതെ ഭക്ഷണംകഴിയ്ക്കുക,ചെറുപഴം/കടല/പയറ്/പരിപ്പ് തുടങ്ങി ഗ്യാസുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾ അമിതമായി കഴിയ്ക്കുക എന്നിവയാണു മുഖ്യ കാരണങ്ങള്‍.പുളിച്ചുതേട്ടൽ,നെഞ്ചെരിച്ചിൽ,വായിൽ വെള്ളം തെളിയൽ,തലവേദന,നെഞ്ചിൽഭാരം,വയറിനുള്ളിൽശബ്ദം,ഭക്ഷണം കുറച്ചു കഴിച്ചാല്‍ തന്നെ വയറുവീർക്കുക ഇങ്ങനെ ഗ്യാസ് ട്രബിളിനു ലക്ഷണങ്ങൾ ധാരാളമാണ്.ദഹനക്കേടും ആഹാരത്തിലെ തകരാറുകളുമാണ് മൂലകാരണം.ആഹാരത്തിലുള്ള കൃത്യനിഷ്ഠയില്ലായ്മ,വളരെതണുത്ത ആഹാരപാനീയങ്ങൾ,വർദ്ധിച്ചപുകവലി,മദ്യപാനം,എരിവ്,മസാലകൾ,ചായ,മന:സംഘർഷങ്ങൾ ഇവയെല്ലാം ഗ്യാസ്ട്രബിളിനുകാരണങ്ങളാകാം. 1)കായം,ഏലത്തരി,ചുക്ക് ഇവ വറുത്തുപൊടിച്ച് കഞ്ഞിവെള്ളത്തിൽ കലക്കികുടിക്കുക. 2)ഒരുകഷ്ണം ഇഞ്ചി ,ഏലക്ക,വെളുത്തുള്ളി ഇവ ചേർത്തു മൂന്നുനേരം കഴിയ്ക്കുക. 3)വെളുത്തുള്ളി ചുട്ടുകഴിയ്ക്കുക. 4)ജീരകം വറുത്തുപൊടിച്ച് വെള്ളം തിളപ്പിച്ച് ഇടയ്ക്കിടെ ച
. ജീവന്‍െറ നിലനില്‍പിനാവശ്യമായ ഭക്ഷണം ശുദ്ധവും പോഷകസമൃദ്ധവും മായമില്ലാത്തതുമായിരിക്കണം.  ഭക്ഷണത്തില്‍ വിഷവസ്തുക്കളും യഥാര്‍ഥ വസ്തുവിനു പകരമുള്ള വിലകുറഞ്ഞ വസ്തുക്കളും ചേര്‍ക്കുന്നത് മായംചേര്‍ക്കലാണ്.  വൃത്തിഹീനമായ ചുറ്റുപാടില്‍ ഭക്ഷണം സൂക്ഷിക്കുന്നതും മായത്തിന്‍െറ നിര്‍വചനത്തില്‍ വരും.  ചീഞ്ഞതും പ്രാണികള്‍വീണതും വിഘടിച്ചതും അണുബാധയേറ്റതുമായ ആഹാരവും മായംചേര്‍ന്നതുതന്നെ.  രോഗം ബാധിച്ച ജീവിയുടെ ശരീരഭാഗങ്ങളും ഉല്‍പന്നങ്ങളും മായമാണ്.  ഭക്ഷണയോഗ്യമല്ലാത്ത വര്‍ണവസ്തുക്കള്‍ ചേര്‍ത്ത ആഹാരപദാര്‍ഥങ്ങളു മായംചേര്‍ത്തവയാണ്. മായവും കീടനാശിനികളും കലരാത്ത പച്ചക്കറികളും പഴങ്ങളും ഇന്നൊരു സ്വപ്നം മാത്രമാണ്.  മാരകവിഷങ്ങളായ കീടനാശിനികളില്‍ പലതും വെറുതെ ഒന്നു കഴുകിയതുകൊണ്ട് പച്ചക്കറികളില്‍നിന്ന് പോകണമെന്നില്ല. മിക്ക കീടനാശിനികളും കൊഴുപ്പില്‍ മാത്രം ലയിക്കുന്നവയാണുതാനും.  വിളകളില്‍ കര്‍ഷകര്‍ നേരിട്ടുപയോഗിക്കുന്ന കീടനാശിനികള്‍, കീടനാശിനി കലര്‍ന്ന ഭക്ഷണംകഴിച്ച മൃഗങ്ങളുടെ വിസര്‍ജ്യത്തിലുള്ള കീടനാശിനികള്‍, പരിസ്ഥിതിയില്‍നിന്ന് ആഗിരണംചെയ്യുന്ന കീടനാശിനികള്‍ എന്നിവയൊക്കെ കാര്‍ഷികവിളകളില്‍ കാണും. ശീ

കൂവളത്തില പ്രമേഹത്തിന്

🍃🍃കൂവളത്തില പ്രമേഹത്തിന്🍃🍃      കൂവളത്തില തലേ ദിവസം ശുദ്ധജലത്തിൽ ഇട്ട് വെച്ചിരുന്ന് പിറ്റേദിവസം ആ വെള്ളത്തില്‍ അരച്ച് ബാക്കിയുള്ള വെള്ളത്തില്‍ കലക്കി കഴിച്ചാല്‍ പ്രമേഹം മാറുമെന്ന് പല അനുഭവസ്ഥരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകൃതൃായുള്ള ഒരു ഇൻസുലിൻ ആണ്. കൂവളത്തില പൊടിച്ചതും മഞ്ഞൾപ്പൊടിയും ചേർത്ത് ഒരോ ടേബിൾ സ്പൂൺ കഴിച്ചാല്‍ പ്രമേഹത്തിൽ ഉണ്ടാക്കുന്ന പ്രമേഹക്കുരു, കാലിൽ ഉണ്ടാകുന്ന പ്രമേഹപഴുപ്പ് തുടങ്ങിയ രോഗങ്ങള്‍ മാറുന്നതാണ്. പാൻക്രിയാസിലെ നിർജീവകോശങ്ങളെ സജീവമാക്കുന്നതിന് കൂവളത്തിലയുടെ നിതേൃാപയോഗത്താൽ കഴിയുമെന്ന് ആധുനിക ചികിത്സാ വിദഗ്ധർ പോലുംഇപ്പോള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. 🍃🍃🍃🍃🍃🍃🍃🍃