*അകത്തി (Sesbania grandiflora) Agati*



ഔഷധഗുണങ്ങള്‍
അകത്തിയുടെ മരത്തൊലിയില്‍ ടാനിന്‍, രക്തവര്‍ണമുള്ള പശ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലയില്‍ മാംസ്യം, കാല്‍സ്യം, ഫോസ്ഫറസ്, ലോഹാംശം, എ, ബി, സി, ജീവകങ്ങള്‍ എന്നിവയും പുഷ്പങ്ങളില്‍ ബി, സി, ജീവകങ്ങള്‍ എന്നിവയും വിത്തില്‍ മാംസ്യം കൊഴുപ്പ്, അന്നജം എന്നിവയും അടങ്ങിയിരിക്കുന്നു. വിത്തില്‍ നിന്ന് ഒലിയാനോലിക് അമ്‌ളം വേര്‍തിരിച്ചെടുത്തിട്ടുണ്ട്.

 ആയുര്‍വേദത്തില്‍
തൊലി, ഇല, പുഷ്പം, ഇളം കായ്കള്‍ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീര്‍ക്കെട്ടും മാറാന്‍ സഹായകമാണ്. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങള്‍ക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യില്‍ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം 'എ'യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങള്‍ക്കും ഇത് പ്രയോജനകരമാണ്. അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു പാല്‍ ചേര്‍ത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളില്‍ ലേപനം ചെയ്താല്‍ വ്രണം പെട്ടെന്ന് ഉണങ്ങും. പിത്തഹരം. വായപ്പുണ്‍(കുടല്‍പ്പൂണ്‍,ആകാരം),ഉഷ്ണ രോഗങ്ങള്‍ മാറുന്നത്തിന് ഉപയോഗിക്കുന്നു.                                                             

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം