സ്വർഗ്ഗത്തിൽ  'കല്പതരു'   എന്നു പേരുള്ള ഒരു മരമുണ്ട്.  അതിനർത്ഥം  ' ആഗ്രഹസാഫല്യം നൽകുന്ന മരം '  എന്നാണ്.  ഒരു ദിവസം ഒരു യാത്രികൻ തളർന്ന് അവശനായി എങ്ങനെയോ ആ മരത്തിനരികെ എത്തി.  അയാൾ ആ മരത്തിനടിയിൽ ഇരുന്നു. അയാൾ വിശന്നു വലഞ്ഞിരുന്നതിനാൽ അയാൾ വിചാരിച്ചു :  " ആരെയെങ്കിലും കാണാൻ പറ്റിയിരുന്നെങ്കിൽ ഞാനയാളോട് ഭക്ഷണം ചോദിക്കുമായിരുന്നു.  പക്ഷേ ഇവിടെയെങ്ങും ആരുമില്ലെന്നു തോന്നുന്നു. "
ഭക്ഷണം എന്ന ആശയം അയാളുടെ മനസ്സിൽ വന്ന അതേ നിമിഷം അയാളുടെ മുന്നിൽ ഭക്ഷണം പ്രത്യക്ഷപ്പെട്ടു.  അയാൾ വല്ലാത്ത വിശപ്പിലായിരുന്നതിനാൽ ഒന്നും ചിന്തിച്ചില്ല : അയാൾ അത് മുഴുവൻ തിന്നുതീർത്തു.
അതിനുശേഷം അയാൾക്കുറക്കം വരാൻ തുടങ്ങി.  അയാൾ വിചാരിച്ചു.  " ഓ !  ഒരു കിടക്ക കിട്ടിയിരുന്നെങ്കിൽ ---  കിടക്ക പ്രത്യക്ഷമായി.  എന്നാൽ കിടക്കയിൽ കടന്നു കഴിഞ്ഞപ്പോൾ അയാളിൽ വിചാരമുണർന്നു.   " എന്താണീ സംഭവിക്കുന്നത് ?  ഞാനിവിടെ ആരേയും കാണുന്നില്ല .  ഭക്ഷണം വന്നു.  കിടക്കയും വന്നു  --  ഒരു പക്ഷേ ഭൂതങ്ങളാകുമോ എനിക്ക്  വേണ്ടി ഇതെല്ലാം ചെയ്യുന്നത് ! "  പെട്ടെന്ന് ഭൂതങ്ങൾ പ്രത്യക്ഷപ്പെട്ടു.
അപ്പോഴയാൾ ഭയന്ന് വിറച്ചു.  അയാൾ വിചാരിച്ചു,  " ഇനിയിവർ എന്നെ കൊന്നുകളയും!.  അവ അയാളെ കൊന്നുകളഞ്ഞു. ...!!👍😁

     ജീവിതത്തിലും നിയമം അതുതന്നെയാണ് : നിങ്ങൾ മോശമായത് ചിന്തിക്കുകയാണെങ്കിൽ അവ മുന്നിൽ പ്രത്യക്ഷപ്പെട്ടേ ഒക്കു....  നിങ്ങൾ ശത്രുക്കളെപ്പറ്റി ചിന്തിക്കുകയാണെങ്കിൽ  നിങ്ങളവരെ സൃഷ്ടിക്കും....  നിങ്ങൾ സുഹൃത്തുക്കളെപ്പറ്റി ചിന്തിക്കുകയാണെങ്കിൽ അവർ നിങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടും.  നിങ്ങൾ സ്നേഹിക്കുകയാണെങ്കിൽ,  നിങ്ങൾക്ക് ചുറ്റും സ്നേഹം പ്രത്യക്ഷമാകും;  നിങ്ങൾ വെറുക്കുകയാണെങ്കിൽ വെറുപ്പ് പ്രത്യക്ഷമാകും.  നിങ്ങൾ ചിന്തിക്കുന്നതെന്തും സവിശേഷമായ ഒരു നിയമപ്രകാരം നിറവേറ്റിക്കൊണ്ടിരിക്കുന്നു.  നിങ്ങൾ യാതൊന്നും ചിന്തിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് യാതൊന്നും സംഭവിക്കുന്നില്ല.
ഗുണപാഠം : നാമെന്താണോ ചിന്തിക്കുന്നത് അതായിത്തീരുന്നു... നല്ലത് മാത്രം ചിന്തിക്കുന്നതരത്തിൽ മനസിനെ സെറ്റ് ചെയ്തുവെക്കുകയാണെങ്കിൽ പിന്നീടത് ശീലമാകും....

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം