*ഉലുവയുടെ ഒൗഷധഗുണങ്ങള്‍*
☘☘☘☘☘☘☘☘
*കഫശല്ല്യം,പ്രമേഹം,കൊളസ്ട്രോൾ, ശീഘ്രസ്ഖലനം,മുടികൊഴിച്ചില്‍,ലൈംഗികശേഷിയില്ലായ്മ,സൗന്ദര്യ വര്‍ധന എന്നിവക്കായി ഉലുവയെ ഉപയോഗപ്പെടുത്താം*
ശ്വാസകോശത്തിലടിഞ കഫത്തെ അകറ്റുന്നതിന് ഉലുവ കഴിക്കുന്നത് നല്ലതാണ്.തലേദിവസം 30ഗ്രാം ഉലുവ വെള്ളത്തിലിട്ടു വെച്ച് പിറ്റേന്ന് ആ വെള്ളത്തില്‍ തന്നെ അരച്ച് കഴിക്കുന്നത് കൊഴുപ്പു കുറയാനും അതുവഴി ശരീരത്തിന് ഇന്‍സുലിന്‍ ലാഭിക്കാനുമുപകരിക്കും.പ്രമേഹത്തിന് ശാന്തിയാകും.ഉലുവയും അരിയും സമം ചേര്‍ത്ത് കഞി വെച്ച് കഴിച്ചാല്‍ പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ അധികരിക്കും.ആരോഗ്യവും സൗന്ദര്യവും പുഷ്ടിപ്പെടും.ഉലുവ പാലില്‍ പുഴുങ്ങിയോ കഷായം വെച്ചോ,അതില്‍ ആവശ്യാനുസരണം പഞ്ചസാരയോ കല്‍കണ്ടമോ ചേര്‍ത്തോ കഴിച്ചാല്‍ ധാതുപുഷ്ടി ഉണ്ടാകും.ലൈംഗിക ശക്തി വര്‍ധിക്കുകയും ചെയ്യും.ശീഘ്രസ്ഖലനം ശമിക്കും. ഉലുവ തലയില്‍ തേച്ചാല്‍ മുടി വളരും.താരന്‍മാറി മുടി വളരും.ഉലുവയും സമം ഇരട്ടിമധുരവും ഉണക്കിപ്പൊടിച്ച് പാലില്‍ കുറുക്കി ദേഹത്ത് പുരട്ടിയശേഷം കുളിക്കുന്നത് ശരീര സൗന്ദര്യം വര്‍ധിപ്പിക്കും.ഉലുവയും വെണ്ണയും കൂട്ടിയരച്ച് ഉരുട്ടിയത് ഒരു പൊളിക്കാത്ത അടക്കയോളം രാത്രിയില്‍ കഴിച്ച് പശുവിന്‍ പാല്‍ കുടിക്കുന്നത് സ്ത്രീലാവണ്യം വര്‍ധിപ്പിക്കും.
☘☘☘☘☘☘☘☘

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം