രുചി



നാക്കിലൂടെ അറിയാൻ കഴിയുന്ന ഔഷധത്തിന്റെയും ആഹാരത്തിന്റെയും അനുഭവമാണ്‌ രസം അഥവാ രുചി. ആഹാരത്തിലെ രാസഘടകങ്ങളെ തിരിച്ചറിയുന്നതിനുള്ള സംവേദനം ആണിത് .ദ്രവങ്ങളിൽ ലയിച്ച രാസവസ്തുക്കളുടെ താരതമ്യേന ഉയർന്ന സാന്ദ്രതയെക്കുറിച്ചുള്ള അറിവാണ് രുചി നല്കുന്നത്. ഗന്ധത്തോട് അടുത്ത ബന്ധമുള്ള സംവേദനമാണിത്.രാസ ഉത്തേജകങ്ങൾ സ്വീകരിക്കാൻ കഴിയുന്ന സംവേദിനികൾ ഉള്ളതുകൊാണ് രുചി അറിയാൻ കഴിയുന്നത്. സ്വാദുമുകുളങ്ങൾ എന്ന പ്രത്യേക സംവേദിനികൾ വായ്ക്കുള്ളിൽ, പ്രത്യേകിച്ച് നാക്കിൽ, മാത്രമാണ് കാണുന്നത്. ഒരാളിൽ ഏകദേശം 9,000 സ്വാദ്മുകുളങ്ങൾ കാണും. ഫേഷ്യൽ നെർവ്, ഗ്ലോസോഫരിഞ്ചിയൽ നെർവ് എന്നീ നാഡികളുടെ തന്തുക്കളാണ് സ്വാദുമുകുളങ്ങളെ നിയന്ത്രിക്കുന്നത്. നാക്കിന്റെ പിറകിലെ അറ്റം കയ്പറിയാനും വശങ്ങൾ പുളിപ്പറിയാനും അറ്റം മധുരവും ഉപ്പുരസവും അറിയാനും പ്രയോജനപ്പെടുന്നു. ചില രോഗം ബാധിച്ചാൽ രുചിയറിയാനുള്ള ശേഷി നഷ്ടപ്പെടും

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം