പ്രമേഹം നിയന്ത്രിക്കാന്‍ ഫലപ്രദമായ അഞ്ച് നാട്ടുമരുന്നുകള്‍
-------------------------------
ആഹാരത്തിലും ജീവിതചര്യയിലുമുണ്ടായിട്ടുള്ള മാറ്റമാണ് പ്രമേഹത്തിന് പ്രധാന കാരണം. പ്രകൃതി ദത്തമായ ആഹാര ശീലങ്ങളില്‍ നിന്നും മനുഷ്യര്‍ അകന്നപ്പോഴാണ് പ്രമേഹമടക്കമുള്ള രോഗങ്ങള്‍ നമ്മളില്‍ വ്യാപകമായിത്തുടങ്ങിയത്. ഫലപ്രദമായ ചികിത്സ നേടുകയെന്നതാണ് ഇത്തരം രോഗങ്ങളെ നിയന്ത്രിക്കാനുള്ള വഴി. പ്രമേഹത്തിന് നാട്ടുമരുന്നുകള്‍ ധാരാളമുണ്ടെങ്കിലും ശാസ്ത്രീയമായ ഉപയോഗം ഇവയുടെ ഉപയോഗത്തിലും ഉണ്ടാവേണ്ടതുണ്ട്.

അതായത് മരുന്നും അനിവാര്യമായ ചികിത്സയും ഒഴിവാക്കരുത് എന്നര്‍ത്ഥം. എന്നാല്‍ ഫലപ്രദമായ രോഗ നിയന്ത്രണത്തിന് ഈ ചികിത്സകള്‍ക്കൊപ്പം ശീലമാക്കാവുന്ന ചില പച്ചമരുന്നുകളും ആഹാരങ്ങളുമാണ് ഇനി പറയുന്നത്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ആഹാര ക്രമീകരണം തുടരുകയും വേണം.

ഞാവല്‍ക്കുരു: ഞാവല്‍ കായുടെ കുരുവിനാണ് ഔഷധഗുണമുള്ളത്. ഞാവല്‍ കായുടെ ഉള്ളിലുള്ള കുരു ഉണക്കിപ്പൊടിച്ച് 1 ഗ്രാം മുതല്‍ മൂന്ന് ഗ്രാം വരെ മൂന്ന് നേരം കഴിക്കുന്നത് പ്രമേഹത്തിന് നല്ലതാണ്. കാലങ്ങളായി ഉപയോഗിക്കുന്ന ഒറ്റമൂലികൂടിയാണിത്.

പാവയ്ക്ക: പ്രമേഹത്തെ തടുക്കാന്‍ കഴിയുന്ന ചില ഗുണങ്ങള്‍ പാവയ്ക്കയ്ക്കുണ്ട്. ചാരന്റൈയ്ന്‍, വിസിന്‍ തരക്തത്തിലെ പഞ്ചസാരകുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇന്‍സുലിന് സമാനമായ പോളിപെപ്‌റ്റൈഡ് പി എ എന്ന സംയുക്തവും. പ്രമേഹരോഗത്തിന് പാവയ്ക്ക ഉപയോഗിക്കുന്നതിന് ശാസ്ത്രീയമായ പിന്തുണയുമുണ്ട്. നിരവധി പഠനങ്ങള്‍ പാവയ്ക്കയുടെ ഗുണങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്.
എത്‌നോ ഫാര്‍മക്കോളജി ജേണലില്‍ ടൈപ്പ് 2 പ്രമേഹ രോഗികളില്‍ പ്രമേഹ രോഗനിയന്ത്രണത്തിന് പാവയ്ക്ക ഗുണകരമാണെന്ന് പറയുന്നുണ്ട്. ഇന്‍സുലിന്‍ ഉല്‍പാന നിയന്ത്രണത്തിനും പാവയ്ക്കയ്ക്ക് സാധിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കറ്റാര്‍ വാഴ: ശാസ്ത്രീയ പഠനങ്ങള്‍ കുറവാണ്. പ്രമേഹ രോഗ നിയന്ത്രണത്തിന് കറ്റാര്‍ വാഴ ഗുണകരമാണെന്ന് ചില പഠനങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കറ്റാര്‍വാഴ ജ്യൂസിന് സാധിക്കുമെന്നാണ് ഈ പഠനങ്ങളില്‍ പറയുന്നത്.

നെല്ലിക്ക: വിറ്റമിന്‍ സിയുടെ സമൃദ്ധംമായ സ്രോതസാണ് നെല്ലിക്ക. അതുകൊണ്ടുതന്നെ ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിന് നെല്ലിക്ക ഗുംണകരമാണ്. നെല്ലിക്കനീര്, പച്ചമഞ്ഞള്‍, എന്നിവ സമമെടുത്ത് ദിവസവും ഓരോ നേരം കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഉത്തമമായ മരുന്നാണെന്ന് പാരമ്പര്യ നാട്ടുവൈദ്യം പറയുന്നു.

മോര്: മോരിലുള്ള ചില പ്രത്യേക തരം ഫാറ്റി ആസിഡുകളാണ് പ്രമേഹത്തിന്റെ ദോഷം തടയുന്നത്. രക്തത്തിലേക്ക് കൂടുതല്‍ ഇന്‍സുലിന്‍ ആകിരണം ചെയ്യുന്നതിന് മോര് സഹായിക്കും.

Comments

Popular posts from this blog

പ്രകൃതിപാചകം

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

ജാതി കൃഷി