പൈനാപ്പിള്‍ ചില്ലറക്കാരനല്ല
-------------
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ കാര്യത്തിലും പൈനാപ്പിള്‍ സഹായകരമാണ്. നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ പുത്തന്‍ ഉണര്‍വ് നല്‍കും.

പൈനാപ്പിളില്‍ ആഹാരത്തിന്റെ ഭാഗമാക്കിയാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ഒരു പരിധിവരെയുള്ള ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് ഇത് മികച്ച പരിഹാരവുമാണ്.

പൈനാപ്പിള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിനാവിശ്യമായ ആന്റി ഓക്‌സിഡന്റുകള്‍ ലഭിക്കുന്നു. ഇത് ക്യാന്‍സര്‍, ഹൃദ്രോഗം, വാതം എന്നിവയില്‍ നിന്ന് ശരീരത്തിന് സംരക്ഷണം നല്‍കും. കൂടാതെ ദിവസവും ഒരു ഗ്ലാസ് പൈനാപ്പിള്‍ ജൂസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലിന്റേയും ആരോഗ്യത്തിന് നല്ലതാണ്.

ആഴ്ചയില്‍ മൂന്ന് പൈനാപ്പിള്‍ ജൂസ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. പൈനാപ്പിളിലെ നാരുകള്‍ ദഹന പ്രക്രീയ സുഖമമാക്കുന്നതാണ്. പൈനാപ്പിള്‍ സ്ഥിരമായി കഴിക്കുന്നത് ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്തും. കൂടാതെ ഇതില്‍ അടങ്ങിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

മുഖക്കുരു കാരണം വലയുന്നവര്‍ക്കും പൈനാപ്പിള്‍ സഹായകമാണ്. നിത്യവും പൈനാപ്പിള്‍ കഴിച്ചാല്‍ മുഖക്കുരു മാറും. കാലുകളുടെ വീണ്ടുകിറാല്‍ മാറാന്‍ ആഴ്ചയില്‍ മൂന്ന് തവണ പൈനാപ്പിള്‍ കഴിച്ചാല്‍ മതി. ചുണ്ടുകള്‍ വിണ്ടുകീറുന്നത് മാറാന്‍ സ്ഥിരമായി പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.

മുടി കൊഴിച്ചില്‍ ഉള്ളവര്‍ ആഴ്ചയില്‍ മൂന്ന് പൈനാപ്പിള്‍ ജൂസ് കഴിക്കുക. മുഴി കൊഴിച്ചില്‍ മാറി മുടി തഴച്ച് വളരും. നഖങ്ങള്‍ വിണ്ടു കീറുന്നതും പൊട്ടുന്നതും മാറാന്‍ പൈനാപ്പിള്‍ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുക. സ്ത്രീകളില്‍ ക്രമം തെറ്റിയ ആര്‍ത്തവ പ്രശ്‌നത്തിന് പരിഹാരമായി പൈനാപ്പിള്‍ സ്ഥിരമായി കഴിക്കുക.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം