ദുർമേദസ്


55 വയസ്സും അഞ്ചേമുക്കാൽ അടി ഉയരവുമുള്ള താങ്കൾക്ക് 110 കിലോഗ്രാം തൂക്കമാണെന്നതാണ് ഈ പോസ്റ്റിന് ആധാരം.
ആധുനിക കണക്കനുസരിച്ചുതന്നെ താങ്കൾക്ക്‌ ഏതാണ്ട് 75 കിലോഗ്രാം വരെയേ തൂക്കമാകാവൂ. ബാക്കി 35 കിലോഗ്രാം ദുർമ്മേദസ്സെന്ന വകുപ്പിൽ പെടുന്ന നിക്ഷേപങ്ങളാണെന്നർത്ഥം.
Genetic inheritance-ഉം താങ്കൾ നിത്യേന കഴിക്കുന്ന ഭക്ഷണത്തിന്റെ നിലവാരവും വേണ്ടത്ര ഗാഢനിദ്രയടക്കമുള്ള വിശ്രമവും ഏർപ്പെടുന്നു എന്നവകാശപ്പെടുന്ന വ്യായാമങ്ങളുമാണ് ഇന്ന് നിങ്ങളെ തുണക്കുന്നത്. ഭാഗ്യമനുസരിച്ച് ഇവയെല്ലാമോ മറ്റുള്ളവയോ ഇന്നത്തെ ആരോഗ്യം നിലനിർത്തിയേക്കാം. എന്തിനും odd man out കാണുമല്ലോ? 'തൂക്കം കുറക്കണം' എന്ന താങ്കളുടെ താൽപ്പര്യം തന്നെ ചില വിഷമങ്ങൾ ഉണ്ട് എന്ന് സൂചിപ്പിക്കുന്നു.

കാലത്ത് വെറുംവയറ്റിൽ തേൻവെള്ളം കഴിച്ച് നടന്ന് ചുരുങ്ങിയ അഞ്ചാറ് മാസങ്ങൾകൊണ്ട് പത്തിരുപത് കിലോഗ്രാം തൂക്കം കുറച്ചയാളാണ് ഞാൻ. തേൻവെള്ളം കഴിച്ച് തൂക്കം കുറയാത്തവരുമുണ്ടെന്ന് ആദ്യമേ പറഞ്ഞേക്കാം.
പക്ഷേ, തേൻവെള്ളം കഴിക്കുന്നത് നല്ലതാണെന്നതുകൊണ്ട് പരീക്ഷണം വ്യർത്ഥമാവില്ല. പ്രകൃതിയിലെ ഏറ്റവും നല്ല ടോണിക്കാണ് തേൻ. പ്രകൃതിയുടെ വരദാനം.

സാദ്ധ്യമെങ്കിൽ കാലത്ത് വെറുംവയറ്റിൽ ഒന്നര ലിറ്റർ വെള്ളത്തിൽ രണ്ട് വലിയ സ്പൂൺ (50 ഗ്രാം) തേനും ഒരു പകുതി ചെറുനാരങ്ങയുടെ നീരും ചേർത്തിളക്കി കഴിക്കുക. അതിന് നിർവ്വാഹമില്ലെങ്കിൽ വെള്ളത്തിന്റെ അളവ് കുറച്ചോളൂ. ഒരു ലിറ്ററെങ്കിലും വേണം. തേൻ കുറക്കരുത്. Dilution is the tool. എത്ര dilute ആക്കി കഴിക്കുന്നുവോ അത്രയും വേഗം തടി കുറയുമെന്നർത്ഥം. ഒരു മിച്ച് കഴിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഒരു ഗ്ലാസ്സ് കഴിച്ച് 2 മിനിറ്റ് കഴിഞ്ഞ് അടുത്തത് എന്ന രീതി അവലംബിച്ചാൽ മതി. സാധിക്കാതിരിക്കില്ല.

Caution:- 1. കൂടുതൽ വേഗത്തിൽ തടി കുറയുമ്പോൾ ക്ഷീണം തോന്നുകയാണെങ്കിൽ നിർത്തുക. ഒരാഴ്ച കഴിഞ്ഞ് അളവ് കുറച്ച് തുടരാം. പെട്ടെന്നുള്ള variation ഒന്നിനും നല്ലതല്ല. BP, മാനസികാവസ്ഥ എന്നിവ നോക്കുക, പെട്ടെന്ന് മാറുന്നത് നല്ലതല്ലെന്നറിയാമല്ലൊ.

2. ചെറുനാരങ്ങ പകുതിയിലധികം വേണ്ട. 10 തുള്ളി എന്നാണ് കണക്ക്.

3. തേൻ, ശുദ്ധി ചെയ്യാത്തതാണെങ്കിൽ പ്രത്യേകിച്ചും, അകത്ത് ചെല്ലുമ്പോൾ allergic അല്ല എന്ന് ഉറപ്പുവരുത്തണം.


Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം