Posts

Showing posts from December, 2016
ഹൃദയാരോഗ്യത്തിന് ഓറഞ്ച് ----------------------- നല്ല ആരോഗ്യത്തിനും ചര്‍മ്മസംരക്ഷണത്തിനും നിറത്തിനും മുടിയുടെ വളര്‍ച്ചക്കും ഓറഞ്ച് വളരെയധികം പ്രയോജനകരമാണ്. ഓറഞ്ചില്‍ വലിയതോതില്‍ വിറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ വൈറ്റ് ബ്ലഡ് സെല്ലുകള്‍ ഉത്പാദിപ്പിക്കുന്നതിന് വിറ്റാമിന്‍ സി ശരീരത്തെ സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. മാത്രമല്ല ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം പല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. ഓറഞ്ച് ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. രക്തക്കുഴലുകളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്ന ഹെസ്‌പെരിഡില്‍ എന്ന ആന്റിഓക്‌സിഡന്റ്‌സ് ഓറഞ്ചില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗങ്ങള്‍ തടയാന്‍ ഒരുപരിധി വരെ സഹായിക്കും. അതുപോലെ ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ കിഡ്‌നിയില്‍ കല്ലുകള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നുണ്ട്. സൗന്ദര്യസംരക്ഷണത്തില്‍ ഓറഞ്ചിനുളള പങ്ക് നമുക്കറിയാവുന്നതാണ്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിന് വളരെയധികം പ്രയോജനകരമാണ്. ചെറുപ്പം നിലനിര്‍ത്തുന്നതിനും

ആട് വളർത്തൽ

ആടുവളര്ത്തൽ ആടുവളർത്തൽരഗത്ത് ഏറേക്കാലം പിടിച്ചുനില്ക്കുന്നവര് കുറവാണ്. പക്ഷേ, ഇത്തരക്കാര്ക്കൊരുമാര്ഗദര്ശിയായിക്കൊണ്ടിരിക്കുകയാണ് കോഴിക്കോട് തിരുവമ്പാടിയിലെ പുരയിടത്തില് ഗോട്ട് ഫാമിന്റെ ഉടമയായ ജേക്കബ് തോമസ്സെന്ന ജോസ്. 15 വര്ഷമായി ജേക്കബ് തോമസ് ഈരംഗത്ത് വന്നിട്ട്. എക്കാലത്തും നല്ല ഇനം ആടുകളെ ശാസ്ത്രീയമായി വളര്ത്തുക എന്നത് ഇദ്ദേഹത്തിന്റെ പതിവാണ്. ആദ്യംമുതല്തന്നെ മികച്ചയിനം ആടുകളായ ജമുനാപ്യാരിയും മലബാറിയും അവയുടെ സങ്കരങ്ങളുമാണ് വളര്ത്തുന്നത്. ഇന്ത്യയില് കാണുന്ന ആടുകളില് ഏറ്റവും വലിയവയാണ് ജമുനാപ്യാരി. ഏറ്റവും അഴകും ഗാംഭീര്യവുമുള്ള ആടുകളാണ് ഇവ. നീണ്ടുനില്ക്കുന്ന കറവക്കാലവും ഉയര്ന്ന പാലുത്പാദനശേഷിയും ഇവയുടെ പ്രത്യേകതകളാണ്. അരലക്ഷംരൂപ വിലവരുന്ന ഒരു ജമുനാപ്യാരി മുട്ടനാണ് ഈ ഫാമിലെ ഗ്ലാമര്താരം. കേരളത്തില് ധാരാളമായി കണ്ടുവരുന്ന ഒരിനം ആടാണ് മലബാറി അഥവാ തലശ്ശേരി ആട്. ഇവ മാംസത്തിനും പാലുത്പാദനത്തിനും യോജിച്ചവയാണ്. ഒരു പ്രസവത്തില് ഒന്നില്കൂടുതല് കുട്ടികള് ഇതിന്റെ പ്രത്യേകതയാണ്. ഇന്ത്യയിലെ മികച്ചയിനം ആടുകളായ 'ബീറ്റല്' ഇനങ്ങളെയും ഇവിടെ വളര്ത്തിവരുന്നു. വളര്ച്ചയെത്തിയ മുട്ടനാടിന് 75

എണ്ണ തേച്ചു കുളി

കുളിക്കുന്നതിനു മുൻപ് തലയിൽ എണ്ണ തേച്ചാൽ? ആധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോൾ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തൽ. നമ്മുടെ പഴമക്കാർ ആരോഗ്യത്തോടെ ദീർഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവർ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്, നന്നായി വിയർത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയിൽ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കർഷത പാലിച്ചിരുന്നു. മരുന്നുകൾ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീർക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെ കുളിക്കണം? തേച്ചുകുളി എന്നാൽ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാൽ നിറുകയിൽ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്പുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയിൽ താഴുന്നതാണു നീർക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളിൽ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്ടുള്ളവർ

മഞ്ഞൾ

മഞ്ഞളില്‍നിന്ന് അര്‍ബുദത്തിന് അദ്ഭുതമരുന്ന്‌ -------------------------------- നമ്മുടെയെല്ലാം വീട്ടുമുറ്റത്ത് കാണുന്ന മഞ്ഞളില്‍നിന്ന് അര്‍ബുദം ഭേദമാക്കാനുള്ള മരുന്നുകണ്ടെത്തി. ഭോപ്പാലിലെ സര്‍വകലാശാലയായ രാജീവ് ഗാന്ധി പ്രൗഡ്യോഗികി വിശ്വവിദ്യാലയ(ആര്‍.ജി.പി.വി.)മാണ് അര്‍ബുദചികിത്സയില്‍ വഴിത്തിരിവായേക്കാവുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മഞ്ഞളില്‍ അര്‍ബുദം പ്രതിരോധിക്കാനുള്ള തന്മാത്രകളുണ്ടെന്നാണ് പത്തുവര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ ഇവരുടെ കണ്ടെത്തല്‍. ഇവയ്ക്ക് സി.ടി.ആര്‍.-17, സി.ടി.ആര്‍.-20 എന്നിങ്ങനെ പേരും നല്‍കി. പേറ്റന്റിനായും അപേക്ഷിച്ചിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. പീയുഷ് ത്രിവേദിയും അധ്യാപകന്‍ ഡോ. സി. കാര്‍ത്തികേയനും പറഞ്ഞു. മധ്യപ്രദേശില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏക സാങ്കേതിക സര്‍വകലാശാലയാണ് (ആര്‍.ജി.പി.വി). അര്‍ബുദരോഗികള്‍ക്കിടയില്‍ ഈ മരുന്ന് പരീക്ഷിച്ചപ്പോള്‍ വിസ്മയിപ്പിക്കുന്ന ഫലമാണ് ഉണ്ടായതെന്നും ഇവര്‍ അവകാശപ്പെട്ടു. മറ്റ് അര്‍ബുദമരുന്നുകളെപ്പോലെ ഇതിന് പാര്‍ശ്വഫലങ്ങളില്ല. അര്‍ബുദം ബാധിച്ച കോശങ്ങളെ മാത്രമേ ഈ മരുന്ന് നശിപ്പിക്കൂ. മറ്റ് കോശങ്ങളെ യാതൊരുതരത്തിലും ബ

മസിൽ

മസില്‍ വേണോ ആരോഗ്യം വേണോ? ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടി ശ്രദ്ധിച്ചാല്‍ മസിലൊക്കെ തന്നെ ഉണ്ടാവും. പെണ്‍കുട്ടികളെ ആകര്‍ഷിക്കാനും തന്റെ പൗരുഷത്തിനും മസില്‍ വേണം എന്ന് ആഗ്രഹമുള്ളവരാണ് ഇന്നത്തെ കാലത്തെ ചെറുപ്പക്കാര്‍. അതുകൊണ്ട് തന്നെ മസില്‍ പെരുപ്പിക്കാനായി ജിമ്മിലും മറ്റും പോയി രാപകലില്ലാതെ കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. പെണ്‍കുട്ടികളെ ആകര്‍ഷിക്കാനും തന്റെ പൗരുഷത്തിനും മസില്‍ വേണം എന്ന് ആഗ്രഹമുള്ളവരാണ് ഇന്നത്തെ കാലത്തെ ചെറുപ്പക്കാര്‍. അതുകൊണ്ട് തന്നെ മസില്‍ പെരുപ്പിക്കാനായി ജിമ്മിലും മറ്റും പോയി രാപകലില്ലാതെ കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. മുട്ട  മുട്ട സ്ഥിരമായി കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കും എന്ന് പറയുന്നവരുണ്ട്. എന്നാല്‍ മുട്ടയുടെ വെള്ള സ്ഥിരമായി കഴിയ്ക്കുന്നത് മസിലിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്നു. മുട്ടയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, ഇ, കെ എന്നിവയെല്ലാം ആരോഗ്യത്തെ സഹായിക്കുന്നതാണ്. ചിക്കന്‍ ബ്രെസ്റ്റ്  ചിക്കന്‍ ബ്രെസ്റ്റ് കഴിയ്ക്കാന്‍ മറക്കേണ്ട, കാരണം ഇത് മസിലിന്റെ ആരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും സഹായിക്കുന്നു. വിറ്റാമിന്‍

മുഖക്കുരു

മുഖത്തെ സുഷിരങ്ങള്‍ മാറ്റാം 3 ദിവസം കൊണ്ട്‌ മുഖത്തെ സുഷിരങ്ങള്‍ മാറ്റാം 3 ദിവസം കൊണ്ട്‌ സൗന്ദര്യസംരക്ഷണത്തില്‍ പലപ്പോഴും വെല്ലുവിളിയുയര്‍ത്തുന്ന പ്രശ്‌നമാണ് മുഖത്തുള്ള സുഷിരങ്ങള്‍. എത്രയൊക്കെ മേക്കപ് ഇട്ട് നടന്നാലും പലപ്പോഴും മുഖത്തുള്ള സുഷിരങ്ങള്‍ എടുത്ത് കാണിക്കപ്പെടുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ പലപ്പോഴും പല മാര്‍ഗ്ഗങ്ങളും സ്വീകരിയ്ക്കുമ്പോള്‍ അത് പാര്‍ശ്വഫലങ്ങള്‍ ഏറെ ഉണ്ടാക്കുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം.  എന്നാല്‍ ഇനി തികച്ചും പ്രകൃതിദത്തമായ വഴികളിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. മുഖത്തുണ്ടാകുന്ന സുഷിരങ്ങള്‍ പലപ്പോഴും ബ്ലാക്ക്‌ഹെഡ്‌സ്, മുഖക്കുരു എന്നീ പ്രശ്‌നങ്ങളിലേക്കും വഴിവെയ്ക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ പരിഹരിച്ച് എങ്ങനെ മുഖത്തെ സുഷിരങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം. ആവിപിടിയ്ക്കല്‍  മുഖത്ത് ഇടക്കിടയ്ക്ക് ആവി പിടിയ്ക്കുന്നത് മുഖത്തെ സുഷിരങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം നല്‍കുന്നു. ദിവസവും മിനിമം 15 മിനിട്ടെങ്കിലും ആവി പിടിയ്ക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. പഞ്ചസാര  ആരോഗ്യസൗന്ദര്യ ഗുണങ്ങള്‍ നിരവധിയാണ് പഞ്ചസാരയ്ക്ക്. ഇതി
*ബാങ്കിൽ പോയി ക്യു വിൽ നിന്ന് അക്കൗണ്ട് ബാലൻസ് അല്ലെങ്കിൽ മിനി statement അറിയാൻ മണിക്കൂറുകൾ നോക്കി നിൽക്കേണ്ട. താഴെ കാണുന്ന കോഡ് ടൈപ്പ് ചെയ്യുക. ഇന്റർനെറ്റ് connection ആവശ്യം ഇല്ല* 👍 ബാങ്ക് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിൽ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളു. Dial * 99# to do basic Banking instantly. One can check balance for accounts, mini statement where the mobile number is registered & no internet required. Below are the direct codes for banks: * 99* 41#-State Bank of India * 99* 42#- Punjab National Bank * 99* 43#-HDFC Bank * 99* 44#-ICICI Bank * 99* 45#-AXIS Bank * 99* 46#-Canara Bank * 99* 47#- Bank Of India * 99* 48#-Bank of Baroda * 99* 49#-IDBI Bank * 99* 50#-Union Bank of India * 99* 51#-Central Bank of India * 99* 52#-India Overseas Bank * 99* 53#-Oriental Bank of Commerce * 99* 54#-Allahabad Bank * 99* 55#-Syndicate Bank * 99* 56#-UCO Bank * 99* 57#-Corporation Bank * 99* 58#- Indian Bank * 99* 59#-Andhra Bank * 99* 60#- State Bank Of H

പയർ

പയര്‍ കൃഷി രീതി – കുറ്റിപ്പയര്‍; പയര്‍ , ചിലയിടങ്ങളില്‍ അച്ചിങ്ങ എന്നും അറിയപ്പെടുന്ന മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു പച്ചക്കറിയാണ്. തുടക്കക്കാര്‍ക്ക് പോലും വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന പയര്‍ ഇതു കാലാവസ്ഥയിലും നന്നായി വളരും. പയര്‍ പലയിനങ്ങള്‍ ഉണ്ട്, കുറ്റി പയര്‍ , ഭാഗികമായി പടരുന്നവ, വള്ളി പയര്‍ . നമുക്ക് ആദ്യം കുറ്റിപയര്‍ പരിചയപ്പെടാം. ഇവര്‍ക്ക് പടര്‍ന്നു കയറാന്‍ പന്തലും താങ്ങും ഒന്നും വേണ്ട. ഭാഗികമായി പടരുന്ന കുറ്റിപയര്‍ ഇനങ്ങള്‍ ആണ് കനകമണി, കൈരളി, വരൂൺ, അനശ്വര തുടങ്ങിയവ. ഇതില്‍ തന്നെ കനകമണി ആണ് എനിക്ക് ഏറെ പ്രിയം. വലുപ്പമുള്ള കായകള്‍ , കൂടുതല്‍ കാലം വിളവ്‌ , അധികം പരിപാലനം ആവശ്യമില്ല ഇതൊക്കെ ആണ് മേന്മകള്‍ . ഗ്രോ ബാഗ് / ചട്ടി / പ്ലാസ്റ്റിക്‌ ചാക്ക് ഇവയിലൊക്കെ പയര്‍ കൃഷി ചെയ്യാം. വിത്ത് പാകി ആണ് തൈകള്‍ മുളപ്പിക്കുക. വിത്ത് നേരിട്ട് തടങ്ങളില്‍ പാകുകയും ചെയ്യാം. വിത്ത് പാകി പറിച്ചു നടുകയാണെങ്കില്‍ , മുളച്ചു രണ്ടാഴ്ച്ച കഴിഞ്ഞ ശേഷം മാറ്റി നടാം. ആരോഗ്യമുള്ള തൈകള്‍ മാത്രം നടുക. ഇനി നേരിട്ടാണെങ്കില്‍ തടങ്ങളില്‍ 3-4 വിത്തുകള്‍ ഇടുക, വളര്‍ന്നു വരുമ്പോള്‍ ആരോഗ്യമുള്ള മാത്രം

ജാതി കൃഷി

ജാതിക്കൃഷി മണ്ണും പെണ്ണും അറിഞ്ഞ് സുഗന്ധവിളകളുടെ നാടായ കേരളത്തിലും ഭാരതത്തിന്റെ ഇതര ദേശങ്ങളിലും വളരെ പണ്ടുമുതല്‍ തന്നെ ജാതിക്കൃഷി നിലനിന്നിരുന്നു. സുഗന്ധി ത്രിഫല എന്ന് സംസ്‌കൃതത്തില്‍ വ്യവഹരിച്ചിരിക്കുന്ന ജാതിയുടെ ഗുണങ്ങള്‍ ഏറെ പ്രശംസനീയമാണ്. പ്രാചീന വൈദ്യശാസ്ത്രരംഗത്തും ജാതിച്ചെടിയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ചുള്ള ഔഷധനിര്‍മ്മാണങ്ങള്‍ പോലും നിലനിന്നിരുന്നു.  അടുത്തകാലത്ത് ജാതിക്കൃഷിയില്‍ കര്‍ഷകരുടെ സവിശേഷ താല്പര്യവും ശ്രദ്ധയും കൂടിവരുന്നുണ്ട്. ഏറെ കൃത്യതയോടും യുക്തിയോടും ചെയ്യേണ്ട കൃഷിയാണ് ജാതിവളര്‍ത്തല്‍. ജാതിച്ചെടിയുടെ സസ്യശാസ്ത്രസവിശേഷതകളിലും പ്രജനന രീതികളിലും ഉള്ള അറിവില്ലായ്മ, വളപ്രയോഗത്തിലെ ശാസ്ത്രീയ രീതികളെക്കുറിച്ചുള്ള ധാരണപ്പിശക് എന്നിവയൊക്കെ  നമ്മുടെ നാട്ടിലെ ജാതിക്കൃഷിയുടെ പരിമിതികളാകുന്നു. പലപ്പോഴും  6-7 വര്‍ഷം കഴിഞ്ഞ് പൂവിടുമ്പോള്‍ മാത്രമാണ് ആണ്‍, പെണ്‍ വ്യത്യാസം  കര്‍ഷകര്‍ക്ക് മനസിലാക്കാന്‍ കഴിയുന്നത്. ആണ്‍ ചെടികളെ സാധാരണയായി വെട്ടിക്കളയുന്ന പ്രവണതയാണ് കണ്ടുവരുന്നത്. എന്നാല്‍ ടോപ്പ് വര്‍ക്കിംഗും ബഡ്ഡിങും മറ്റും നടത്തി ലിംഗമാറ്റത്തിലൂടെ 5-6 വര്‍ഷത്തെ കായിക വളര്‍ച്ച കര
ഉദ്ധാരണക്കുറവിന് അവോക്കാഡോ!! പല പുരുഷന്മാരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പല കാരണങ്ങളുമുണ്ടായേക്കാം. പ്രമേഹം, ബിപി, കൊളസ്‌ട്രോള്‍, പെല്‍വിക് സര്‍ജറി, അണുബാധ, സ്‌പൈനല്‍കോഡിനേറ്റ ക്ഷതങ്ങള്‍, അമിത മദ്യപാനം, പുകവലി തുടങ്ങിയവ ഇവയില്‍ ചില കാരണമങ്ങളാണ്. ഉദ്ധാരണക്കുറവിനുള്ള തികച്ചും പ്രകൃതിദത്തമായ ഒരു വഴിയെന്ന രീതിയില്‍ ഉപയോഗിച്ചു പോരുന്ന ഭക്ഷണമാണ് അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട്. 200 ബിസി മുതല്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് ഉപയോഗിച്ചു വരുന്ന തികച്ചും സ്വാഭാവിക മാര്‍ഗമാണിത് പുരുഷന്റെ വൃഷണങ്ങളോടാണ് ഈ ഫലം താരതമ്യപ്പെടുത്തിയിരിക്കുന്നത്. ഇവ ജോഡികളായാണ് ഉണ്ടാകുന്നതെന്നതും ഇവയുടെ ആകൃതിയുമാണ് ഇതിന് കാരണം. റെഡ് ഇന്ത്യന്‍സാണ് ഇവ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നായി ഉപയോഗിക്കാമെന്നു കണ്ടെത്തിയത്. വൈറ്റമിന്‍ എ, ഡി, ബി, ഇ, സി എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട\. ഇവ ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനു സഹായിക്കുമെന്നര്‍ത്ഥം. ഇതുകൊണ്ടു കൂടിയാണ് ഇവ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാകുന്നതും. ഇതില്‍ പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ തീരെ കുറഞ്ഞ തോതിലാണ് അടങ്ങിയിരിക്കുന്ന

കടുകെണ്ണ

കടുകെണ്ണയ്ക്കു ഗുണങ്ങള്‍ പലത് പലയിടങ്ങളിലും പാചകത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും മിക്കവാറും പേര്‍ക്ക് ഇതിന്റെ രുചി പിടിച്ചെന്നു വരില്ല. പാചകത്തിനു മാത്രമല്ല, ദേഹത്തു പുരട്ടാനും കടുകെണ്ണ നല്ലതു തന്നെയാണ്. കടുകെണ്ണയുടെ ആരോഗ്യവശങ്ങള്‍ അറിയേണ്ടേ, വിശപ്പില്ലായ്മ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കടുകെണ്ണ. ഇത് ദഹനരസങ്ങളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. ഇതുവഴി നല്ല ദഹനമുണ്ടാകും. വിശപ്പു വര്‍ദ്ധിക്കും. ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ മാറുകയും ചെയ്യും. ചുമയ്ക്കും കോള്‍ഡിനും ഇത് നല്ലതാണ്. കടുകെണ്ണ ശരീരത്തിനു ചൂടു നല്‍കും. ഇതുകൊണ്ടു തന്നെ നെഞ്ചില്‍ കടുകെണ്ണ തേച്ചു തടവുന്നത് കഫക്കെട്ടു പോലുള്ള പ്രശ്‌നങ്ങള്‍ മാറാനും സഹായിക്കും. ്‌വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അകലുന്നതിനും കടുകെണ്ണ നല്ലതു തന്നെ. ഇത് വയറിലെ ആവരണങ്ങള്‍ക്ക് സംരക്ഷണം നല്‍കും. നല്ലൊരു സണ്‍സ്‌ക്രീന്‍ കൂടിയാണ് കടുകെണ്ണ. ഇത് സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കും. സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ അകറ്റുകയും ചെയ്യും. കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവര്‍ക്കുള്ള നല്
കുടൽ ക്യാൻസറിനെ പ്രതിരോധിക്കാൻ മുരിങ്ങയ്ക്ക  >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>> വളരെ എളുപ്പത്തില്‍ നമ്മുടെ ആഹാരത്തിന്റെ ഭാഗമാക്കുവാന്‍ സാധിക്കുന്ന പച്ചക്കറിയാണ് മുരിങ്ങയ്ക്ക. മുരിങ്ങയ്ക്കായ മാത്രമല്ല അതിന്റെ കുരുവും ഏറെ നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ എ,സി,ബി എന്നിവ ധാരളം അടങ്ങിട്ടുള്ളതിനാല്‍ ഇതു കഴിക്കുന്നതു വഴി അസുഖങ്ങള്‍ ഒഴിവാകും. മുരിങ്ങയ്ക്കാ കഴിക്കുന്നത് കൊണ്ടുള്ള ചില നേട്ടങ്ങള്‍. സ്ഥിരമായി കഴിക്കുന്നതു ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ മുരിങ്ങക്കായ കഴിക്കുന്നത് ഏറെ നല്ലതാണ്. മുരിങ്ങയ്ക്കാ പൗഡര്‍ ഒരു ആഴ്ച അടിപ്പിച്ചു കഴിക്കുന്നതു കുടലിനെ ബാധിക്കുന്ന ക്യാന്‍സര്‍ മാറ്റുമെന്നു പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. സിങ്ക്, അയണ്‍, കാല്‍സ്യം, കോപ്പര്‍, മഗ്നീഷ്യം എന്നിവ ധാരളമായി അടങ്ങിട്ടുള്ളതിനാല്‍ വിളര്‍ച്ചയടക്കമുള്ള പ്രശ്നങ്ങര്‍ക്കു പരിഹാരം ലഭിക്കും. മുരിങ്ങയ്ക്കായില്‍ അടങ്ങിരിക്കുന്ന

വാഴക്കൂമ്പ്

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു വാഴകൂമ്പ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വാഴക്കൂമ്പ് അതി വിദഗ്ധനാണ്. പലപ്പോഴും ഇന്നത്തെ തലമുറയില്‍ പലര്‍ക്കും വാഴക്കൂമ്പ് എന്താണെന്നു പോലും അറിയാന്‍ വഴിയില്ല. അത്രയ്ക്കും അന്യം നിന്നു പോയിട്ടുണ്ട് പലപ്പോഴും വാഴക്കൂമ്പിന്റെ ഉപയോഗം. ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നതിന് വാഴക്കൂമ്പിന്റെ ഉപയോഗം സഹായിക്കുന്നു. മാത്രമല്ല അകാല വാര്‍ദ്ധക്യവും തടയുന്നു എന്നതാണ് സത്യം. ആര്‍ത്തവ കാല വേദനയെ ഇല്ലാതാക്കുന്നു എന്നും രാവിലെ തൈരിനോടൊപ്പം വാഴക്കൂമ്പ് പാകം ചെയ്തു കഴിയ്ക്കുന്നത് ആര്‍ത്തവകാല വേദനയെ ഇല്ലാതാക്കുന്നു. പ്രമേഹത്തെ നിയന്ത്രിക്കുന്നു ദീര്‍ഘകാലമായി പ്രമേഹത്തിനാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറ്റവും നല്ല ഔഷധമാണ് വാഴക്കൂമ്പ്. ഭക്ഷണത്തോടൊപ്പം വാഴക്കൂമ്പ് കഴിയ്ക്കുന്നത് പ്രമേഹത്തെ തടയുന്നു. വിറ്റാമിന്റെ കലവറ സൂപ്പര്‍ഫുഡ് എന്ന ഗണത്തിലുള്‍പ്പെടുത്താവുന്നതാണ് വാഴക്കൂമ്പ്. വിറ്റാമിന്‍ എ സി ഇ പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയ എല്ലാ ധാതുക്കളും വിറ്റാമിനുകളും വാഴക്കൂമ്പിനെ പോഷകകലവറയാക്കി മാറ്റുന്നു. മാനസിക നിലയെ സ്വാധീനിയ

സാമ്പത്തിക വർഷം,ഒരു ചിന്ത

എന്തുകൊണ്ടാണ് നമ്മൾ സാമ്പത്തിക വർഷം എന്നത്  ഏപ്രിൽ മുതൽ മാർച്ച് വരെ എന്ന് കണക്കാക്കുന്നത് ... ഇത് ബ്രിട്ടീഷ് കാർ ഇന്ത്യ ഭരിച്ചപ്പോൾ കൊണ്ടുവന്ന ഒരു പ്രകിയയാണ് . ഇതിന് കാരണം കലണ്ടർ വർഷം അവസാനിക്കുന്ന മാസമായ ഡിസംമ്പർ മാസം ബ്രിട്ടനിൽ അതിശൈത്യം അനുഭവപെട്ടുന്ന മാസമാണ് എന്നതാണ്. അവിടെ ഡിസംമ്പർ മാസം പകൽ വളരെ കുറവും ആണ്. അത് പിന്നീട് സ്വതന്ത്ര ഇന്ത്യയിലും അതേ പോലെ പിന്തുടരുകയാണ് ചെയ്യുന്നത്. ശരിക്കും നമ്മുക്ക് അങ്ങനെ ഒര് ആവശ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം . നമ്മുടെ രാജ്യത്തെ സംബന്ധിച്ചെടുത്തോളം കലണ്ടർ വർഷവും സാമ്പത്തിക വർഷവും ജനുവരി മുതൽ ഡിസംമ്പർ വരെ ആവുന്നത് തന്നെ ആണ് എന്ത് കൊണ്ടും നല്ലത്. മാർച്ച് മാസത്തെ അത്യുഷ്ണത്തിൽ കനത്ത ചൂടിൽ കൂടുതൽ ജോലി ചെയ്യുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഡിസംമ്പർ മാസം ജോലി കൂടുതൽ ചെയ്യുന്നത് . അതു കൊണ്ട് നമ്മുടെ സാമ്പത്തിക വർഷം എന്നത് ഏപ്രിൽ മുതൽ മാർച്ച് വരെ എന്നത് മാറ്റി ജനുവരി മുതൽ ഡിസംബർ വരെ എന്നാക്കുന്നതാണ് എന്ത് കൊണ്ടും നല്ലത് . രണ്ട് വർഷങ്ങൾ ചേർത്ത് പറയുന്നതിന്റെ ആശയ കുഴപ്പവും മാറും.  ബ്രിട്ടീഷ് കാർ അവരുടെ സൗകര്യത്തിനു വേണ്ടി ചെയ്തു വെച്ച പലതും നമ്മൾ അതേ പോലെ എന്തിന

മൂത്ര കല്ല്

KIDNEY STONE REMOVE WITH BEANS. കിഡ്നി യിലെ കല്ല്‌ അലിയിപ്പിച്ചു കളയുന്നതിനുള്ള ഒറ്റമൂലി . അരക്കിലോ ബീന്‍സ് പരിപ്പ് ഒഴിവാക്കി ചെറുതാക്കി അരിഞ്ഞു രണ്ടു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു മണിക്കൂര്‍ ചേര് ചൂടില്‍ ചൂടാക്കുക .എന്നിട്ട് തണുത്തു കഴിഞ്ഞാല്‍ മിക്സിയില്‍ ഇട്ടു ജ്യൂസ്‌ ആക്കുക. ഈ ജ്യൂസ്‌ രാവിലെ വെറും വയറ്റില്‍ കുടിക്കുക (കുറഞ്ഞത്‌ പകുതിയില്‍ ഏറെ കഴിക്കണം ) . അതിനുശേഷം മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായ് കഴിയുന്നത്ര വെള്ളം കുടിക്കുക(കുറഞ്ഞത്‌ 3 ലിറ്റര്‍) ശേഷം 3 മണിക്കൂര്‍ കഴിഞ്ഞാല്‍ കഞ്ഞിപോലുള്ള കട്ടി കുറഞ്ഞ ആഹാരം കഴിക്കാം . വൈകുന്നേരതിനുള്ളില്‍ കല്ല്‌ മൂത്രത്തിലൂടെ പോകും . കിഡ്നി stone ഇന്റെ വലിപ്പം അനുസരിച്ച്  ചിലപ്പോള്‍ നല്ല വേദന തോന്നാം . *************** എത്ര കല്ലുകൾ പോയാലും കല്ലുണ്ടാകുവാൻ കാരണമായവയെ ഒഴിവാക്കിയില്ലെങ്കിൽ വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കും Uric Acid ഉണ്ടാക്കുന്നതും Cal cium കൂട്ടുന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക തന്നെ വേണം ചിലർക്കു ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വളരെ വേഗം Stone - നു സാദ്ധ്യത കൂടുന്നു. ഇവർ ശരീരത്തിലുള്ള Acid അളവു കുറയ്ക്കാനായി പിണ്ടി നീരും മറ്റും കഴിയ്ക

മുത്തിൾ

*മുത്തിൾ* ബ്രഹ്മിപോലെ ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനുതകുന്ന ഒരു ഔഷധമാണ്‌ മുത്തിൾ. കരിന്തക്കാളി, കരിമുത്തിൾ, കുടകൻ,കുടങ്ങൽ, കൊടുങ്ങൽ, സ്ഥലബ്രഹ്മി‍ എന്നിങ്ങനെ പല പേരുകളിൽ ദേശവ്യത്യാസം അനുസരിച്ച് അറിയപ്പെടുന്ന ഒരു സസ്യം കൂടിയാണ്‌ ഇത്. മണ്ഡൂകപർണ്ണി എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം സെന്റെല്ല ഏഷ്യാറ്റിക് (Centella Asiatica)എന്നാണ്‌. ചതുപ്പുപ്രദേശങ്ങളിലോ നല്ല ജലാംശം ലഭിക്കുന്ന പ്രദേശങ്ങളിലോ‍ വളരുന്നു. നിലത്ത് പറ്റി വളരുന്ന ഇതിന്റെ ഇലക്ക് തലച്ചോറിന്റെ ആകൃതിയാണുള്ളത്. തണ്ട്, ഇല, വേര്‌ എന്നിവയാണ്‌ ഔഷധത്തിന്‌ ഉപയോഗിക്കുന്നത്. ഔഷധയോഗ്യ ഭാഗം സമൂലമാണ്‌. ത്വക്‌രോഗം, നാഡീവ്യൂഹത്തിന്റെ രോഗങ്ങൾ എന്നിവ മാറ്റുന്നതിന്‌ മുത്തിൾ ഉപയോഗിക്കുന്നു. കൂടാതെ ഹെപ്പറ്റൈറ്റിസ് ബി യുടെ ചികിത്സയിലും മുത്തിൾ ഉപയോഗിക്കുന്നുണ്ട്. ബുദ്ധി, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കും. ഉറക്കം വരുത്തും. ഹൃദയത്തിന്റെ സങ്കോചക്ഷമത കൂട്ടും.ചർമ്മരോഗങ്ങൾ, കുഷ്ഠം, വാതം, മൂത്രാശയരോഗങ്ങൾ, ഭ്രാന്ത്, ഉന്മാദം, മന്ദബുദ്ധി ഇവയ്ക്കുള്ള മരുന്നാണു്. ധാതുപുഷ്ടികൂട്ടി യൗവനം നിലനിർത്തും. ബ്രഹ്മരസായനം, പഫനാദി ഘൃതം, പ
ക്യാന്‍സര്‍ തടയുന്നതിന് സഹായിക്കുന്നു മുന്തിരി ജ്യൂസ്. ***************************************************************************** ഫലവര്‍ഗങ്ങളുടെ റാണി എന്നാണ് മുന്തിരി പൊതുവേ അറിയപ്പെടുന്നത്. സ്വാദും അതേ സമയം ആരോഗ്യഗുണങ്ങളും ഒത്തിണങ്ങിയ ഈ ഫലവര്‍ഗം പച്ച, ബ്രൗണ്‍, കറുപ്പ്, ബ്ലൂ തുടങ്ങിയ വിവിധയിനം നിറങ്ങളില്‍ ലഭ്യവുമാണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ പ്രതിരോധ ശേഷി നല്‍കുക, ചര്‍മസൗന്ദര്യം നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ മുന്തിരി ഒന്നാം സ്ഥാനത്തു തന്നെയാണ്. പുരുഷവന്ധ്യത ഒഴിവാക്കാന്‍ മുന്തിരി കഴിയ്ക്കുന്നതുപോലെ തന്നെ മുന്തിരി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടും പല പ്രയോജനങ്ങളുമുണ്ട്. കൊളസ്‌ട്രോള്‍ തോത് ഉയര്‍ത്തുവാന്‍ മുന്തിരി ജ്യൂസിന് കഴിയും. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും ഇത് നല്ലതാണ്.ബ്രെസ്റ്റ് ക്യാന്‍സര്‍ തടയുന്നതിന് സഹായിക്കുന്ന നല്ലൊരു വഴിയാണ് മുന്തിരി ജ്യൂസ്. ഇതിലെ റെസവെരാട്ടോള്‍ എന്ന ഘടകം ശരീരത്തില്‍ ട്യൂമര്‍ കോശങ്ങളുണ്ടാകുന്നത് തടയുന്നു. അസിഡിറ്റി ചെറുക്കാനുള്ള നല്ലൊരു വഴി കൂടിയാണ് മുന്തിരി ജ്യൂസ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളുള്ളവര്‍ മുന്തിരി
വീട്ടുവളപ്പിലൊരു കാന്താരി ---------------------------- പറമ്പില്‍ ഒരു കാന്താരിയുണ്ടോ? എന്നാല്‍, നിങ്ങള്‍ക്ക് ആശ്വസിക്കാം. ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്റെ സൂചനമാത്രം. കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ. സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്. കാന്താരിയിലെ ‘ജീവകം സി’ ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. കൊളസ്‌ട്രോള്‍ കുറയ്