*ശരീരത്തിന്  ചൊറിച്ചിൽ* *കാരണവും പ്രതിവിധിയു0*.

 രക്തത്തിന്റെ അമ്ലത ആണ് ചൊറിച്ചിലിനു കാരണം...  അസഹനീയ ചൊറിച്ചിൽ സഹനീയമാകുന്നത് വരെ എങ്കിലും പൂർണ വിശ്രമം എടുത്ത്, ഉപവാസം ചെയ്യണം... പച്ച വെള്ളം മാത്രം കുടിച്ച്...
അതിനു ശേഷം കുറച്ചു ദിവസം ഫ്രൂട്ട് ഡയറ്റ്....
വെയിലു കൊള്ളണം...
ഉപവാസം കഴിഞ്ഞാൽ പതിവായി വ്യായാമം വേണം..
നേരത്തേ കിടന്നുറങ്ങണം..
ക്ഷീണം തീരും വരെ...
ദാഹത്തിന്ന് അനുസരിച്ച് പച്ചവെള്ളം കുടിക്കണം..

 ശരീരത്തിന്റെ പ്രതികരണം ശ്രദ്ധിക്കണം... അത് നോക്കിയാണ് എന്തും ചെയ്യേണ്ടത്...
ചിലപ്പോൾ കുക്കും ബർ പോലും നല്ലതല്ലാതാകും..
ജനറൽ പ്രിസ്ക്രപ്ഷൻ നല്ലതല്ല....

പഴങ്ങളിൽ ഉള്ള acid അല്ല ഇവിടെ നോക്കേണ്ടത്.... പഴങ്ങൾ ആസിഡ് -ആൽക്കലി എന്ന് വേർതിരിച്ചു നിർത്തേണ്ട കാര്യമില്ല... ശരീരത്തിലെ രാസവിഷങ്ങൾ, മാംസാഹാരം, etc.. ഇവയെല്ലാം അമ്ലത(അസിഡിറ്റി ) വർധിപ്പിക്കുന്നു.... അത് കഴുകി കളയാൻ പഴങ്ങൾ, വേവിക്കാത്ത പച്ചക്കറികൾ എന്നിവയുടെ പ്രാധാന്യം മറ്റൊന്നിനുമില്ല .... Raw food തന്നെയാണ് പ്രാധാന്യം.... എന്നാൽ തന്നെയും cooked food ശ്രദ്ധിച്ചു ആരോഗ്യ നിർദ്ദേശങ്ങൾക്ക് അനുസരിച്ചു മാത്രമേ കഴിക്കേണ്ടതുള്ളൂ..... വിശ്രമം, വേവിക്കാ ത്ത ആഹാരം, സൂര്യ പ്രകാശം, ശുദ്ധമായ വായു, etc..ഇതെല്ലം ആവശ്യമാണ്..

Acid എങ്ങനെ ഉണ്ടാകുന്നു ??എന്തെല്ലാം ഭക്ഷണം അതിനു കാരണം... Just think about that ?? എന്തും അമിതം ആകരുത്.... ശരിയായ ആരോഗ്യ നിർദ്ദേശങ്ങൾ അത്യാവശ്യമാണ്... അതിനനുസരിച്ചു രോഗിയുടെ      ചിട്ടയോടെയുള്ള നീക്കങ്ങളും....

അതി കഠിനമായ അവസ്ഥയിൽ fasting വേണം. അതിനു ശേഷം പതിയെ പതിയെ മാത്രമേ ഭക്ഷണത്തിലേക്കു വരേണ്ടതുള്ളൂ.....

Skin അലർജി എന്ന് പറയുന്നത് പല കാരണങ്ങൾ ഉണ്ട്... ഇവിടെ fasting ചെയ്തിട്ടും മാറിയില്ലെങ്കിൽ ശരിയാകാൻ ഉണ്ട് ശരീരം എന്നർത്ഥം...

 Fasting മനസ്സാന്നിധ്യം അത്യാവശ്യമാണ്.  ഓരോരുത്തരുടെ ശരീരം വ്യത്യസ്തമാണ്... അതിനനുസരിച്ചു ദിവസങ്ങൾക്കു വ്യതാസം വരുത്തേണ്ടി വരും...

ശരിയായ രീതിയിൽ ചിട്ടയോടെ പ്രകൃതി ചര്യകൾ അനുഷ്ഠിക്കുന്നവർക്കു എനിമ ആവശ്യം ഇല്ല... ശരീരം തന്നെ നല്ല രീതിയിൽ പ്രവർത്തിച്ചു വരും. ക്ഷമ വേണം. നാച്ചുറൽ ഹൈജീൻ ആരോഗ്യ ചിന്തകളിൽ വരുക.. ക്യാംപുകൾ പങ്കെടുക്കുക.... നിർദ്ദേശങ്ങൾ, ആരോഗ്യ അറിവുകളും കൃത്യമായി കിട്ടുന്നതാണ്....

എനിമയും പെട്ടെന്ന് രോഗം മാറണം എന്ന ചിന്തയിൽ തന്നെയാണ് നൽകുന്നത്... എനിമ ആവശ്യമാണ് എന്ന് പറയുന്നവർ ഉണ്ടാകും... എന്തായാലും ഈ ഒരു കാര്യത്തിനോട് യോജിപ്പില്ല... ശരീരം ശരിയാക്കും...  ഉപവാസം എടുത്തു സുഖപ്പെട്ടു വരുന്ന ഒരു രോഗിയുടെ ശരീരത്തിൽ എനിമ പ്രയോഗങ്ങൾ നൽകേണ്ടതില്ല... ശരീരത്തെ നമ്മൾ ശരിയാക്കി എടുക്കുകയാണ് ചെയ്യുന്നത്... അതിനാൽ സ്വാഭാവികമായി കാര്യങ്ങൾക്കു മുൻ‌തൂക്കം കൊടുക്കുക... ക്ഷമാപൂര്ണമായ സമീപനങ്ങളും മനസ്സാന്നിധ്യം ഇവയൊക്കെ പ്രധാനം...
 എനിമ വലിയ ഒരു തെറ്റാണ്....
ശരീരത്തിൽ നടക്കുന്ന സ്വാഭാവികമായ വിസർജന പ്രക്രിയകളെ,  കോശങ്ങളിൽ നിന്നും രക്തത്തിലേക്കും തുടർന്ന് വിസർജനാവയവങ്ങളിലേക്കുമുള്ള മാലിന്യ പ്രവാഹത്തെ, എനിമ എന്ന ഒറ്റ പ്രയോഗം താളം തെറ്റിക്കും...
എനിമ കൊണ്ട് വയറു കഴുകിയിട്ട് ഒരു കാര്യവും ഇല്ല... Toxins എല്ലാം Endogenous & Intracellular ആണ്.. വയറു കഴുകുന്നത് ഇതിന്നെ പുറന്തള്ളാൻ ശരീരത്തെ സഹായിക്കില്ല...
മാത്രമല്ല, രോഗാവസ്ഥയിൽ എനിമ ശരീരത്തിന്റെ രക്തചംക്രമണ പുനർ ക്രമീകരണത്തെ തെറ്റിച്ച്, രോഗശമനം  ഇല്ലാതാക്കും..
ലക്ഷണം മാത്രം മാറ്റും...
ഭാവിയിൽ ഒരു മലബന്ധ രോഗി ആക്കി മാറ്റും....

 നമ്മൾ ഉപയോഗിക്കുന്ന ഭൂരിഭാഗം പഴങ്ങളും അമ്ല ഗുണം കാണിക്കുന്നവയാണ്. ഉദാ:
നാരങ്ങ - സിട്രിക് ആസിഡ്
ആപ്പിൾ - മാലിക് ആസിഡ്.
പുളി - ടാർടാറിക് ആസിഡ്

എന്നാൽ ഭൂരിഭാഗം പഴങ്ങളും രക്തത്തിന്റെ ക്ഷാരഗുണം കൂട്ടുകയാണ് ചെയ്യുന്നത്. അതു കൊണ്ടാണ് രക്തത്തിന്റെ അമ്ല ഗുണം കുറയ്ക്കാൻ പഴങ്ങൾ കഴിക്കണം എന്നു പറയുന്നത്.

അമ്ല ഗുണം ഇല്ലാത്ത ഭക്ഷണങ്ങളായ മൈദ, തവിട് കളഞ്ഞ ധാന്യങ്ങൾ, പരിപ്പുകൾ, എണ്ണകൾ, കൊഴുപ്പുകൾ തുടങ്ങിയവയൊക്കെ രക്തത്തിന്റെ അമ്ലത വർദ്ധിപ്പിക്കുന്നു.

മോഡേൺ മെഡിസിൻ ഡോക്ടർമാർ ഇത്രകാലവും കണ്ടില്ലെന്ന് നടിച്ച ഈ വിഷയത്തിൽ ഇനിയും പഠന ഗവേഷണങ്ങൾ നടക്കേണ്ടിയിരിക്കുന്നു.

ഇന്നത്തെ ആരോഗ്യ ചർച്ചയിലെ സംഗ്രഹം

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം