പ്രകൃതി ചികിത്സ വളരെ ലളിതമായി എല്ലാവർക്കും ചെയ്യാവുന്ന ജീവിത ശൈലിയാണ്. പലരും രോഗങ്ങൾ വന്നശേഷമാണ് ചികിത്സകൾ തേടുന്നത്.- ഇവിടെ ആരും തന്നെ രോഗം ഉണ്ടായ വഴി ഉപേക്ഷിയ്ക്കുവാനും ആരോഗ്യത്തിന്റെ പാത സ്വീകരിക്കുവാനും പറയുന്നില്ല, രോഗത്തെ   ചികിത്സിക്കുവാൻ എല്ലാ ചികിത്സാ വിഭാഗവും മരുന്നുകളുമായി തയ്യാറായി നിൽക്കുകയാണ്. നമ്മുടെ യോഗ്യത അനുസരിച്ചു ചികിത്സിക്കുവാനുള്ള Five Star Hospital വരെ നിങ്ങളെ സ്വീകരിക്കുവാനായി കാത്തു നിൽക്കുന്നു രോഗികൾ സാധുക്കളാണെങ്കിലും വിഷമിക്കേണ്ടതില്ല- സൗജന്യ ചികിത്സയും ഗവണ്മെന്റ് ഹോസ്പിറ്റലുകളിലും ചെയ്തു കൊടുക്കും - ഈ മരുന്നുകളൊക്കെ കഴിച്ചു കിഡ്നിയും ലിവറും നശിച്ചാലും അവർക്കും ചികിത്സാ സഹായങ്ങൾ ധാരാളമുണ്ട്.  രോഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർ ഏറെയാണ്. എന്നാൽ രോഗം ഉണ്ടാക്കിയ ഇന്നലെ വരെയുള്ള ജീവിത ശൈലി മാറ്റുവാൻ പറയാൻ ആരും തയ്യാറാവുന്നില്ല. ഇവിടെയാണ് പ്രകൃതിചികിത്സകരുടെ സേവനം ആവശ്യമായി വരുന്നത്. വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ആരോഗ്യകരമായ ഒരു ജനതയെ സൃഷ്ടിക്കുകയാവട്ടെ നമ്മുടെ അധികാരികളുടെ ലക്ഷ്യം. എങ്കിൽ ചികിത്സാ സഹായമായി കൊടുക്കുന്നതിന്റെ മൂന്നിലൊന്നുതുകയുണ്ടെങ്കിൽ എല്ലാ വീടുകളിലും സർക്കാർ ചിലവിൽ തന്നെ പച്ചക്കറിത്തോട്ടങ്ങൾ ഉണ്ടാക്കുന്നതിനു നേതൃത്വം കൊടുക്കുവാനാകും. ആരും ഇങ്ങനെയുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാത്തതിന്റെ കാരണം ഇനിയും മനസ്സിലാകുന്നില്ല.'

Comments

Popular posts from this blog

പ്രകൃതിപാചകം

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

ജാതി കൃഷി