നിർഭയ വനിതാ ഹെല്പ് ലൈൻ

Send this number to your wife, daughters and all the ladies you know..ask them to save it.. all the men please share with all the ladies you know....
 Incase of emergency.Ladies can send empty msg or can give missed call..so that police will find your location and help u..

 NIRBHAYA
9833312222



പൊലീസില്‍ വനിതകളുടെ അംഗബലം പതിനഞ്ച് ശതമാനമാക്കും: മുഖ്യമന്ത്രി‍

കൊച്ചി: സംസ്ഥാന പൊലീസ് സേനയില്‍ വനിതകളുടെ അംഗബലം പതിനഞ്ച് ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പൊലീസില്‍ വനിതാപ്രാതിനിധ്യം വര്‍ധിപ്പിക്കുന്നത്. സ്ത്രീ സുരക്ഷ സാധ്യമാകുന്നതില്‍ സാമൂഹിക ചുറ്റുപാടുകളുടെ മാറ്റം അനിവാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വനിതകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തുന്ന പിങ്ക് പൊലീസ് പട്രോളിങിന്റെ ഉദ്ഘാടനം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരേ നിറത്തിലും രൂപകല്‍പ്പനയിലും നാലു കാറുകളാണ് പിങ്ക് പട്രോളിങ്ങിന്റെ ഭാഗമായി കൊച്ചിയിലെ നിരത്തുകളിലുണ്ടാകുക. ജിപിഎസ് സംവിധാനവും ക്യാമറയുമുള്‍പ്പെടെ പ്രത്യേകം സജ്ജീകരണങ്ങളുള്ള ഈ വാഹനത്തില്‍ ്രൈഡവറുള്‍പ്പെടെ പരിശീലനം നേടിയ നാലു വനിതാപോലീസ് ഉദ്യോഗസ്ഥര്‍ പട്രോളിങ് സംഘത്തിലുണ്ടാകും സ്ത്രീകള്‍ക്കു നേരെയുള്ള അക്രമം, സ്ത്രീ സുരക്ഷ എന്നിവയെ സംബന്ധിച്ച് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ പിങ്ക് പട്രോള്‍ വാഹനങ്ങള്‍ക്ക് കൈമാറുകയും അവര്‍ സംഭവസ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ആള്‍ത്തിരക്കുള്ള ഇടങ്ങളിലും സ്‌കൂള്‍, കോളേജ് പരിസരങ്ങളിലും സംഘം പട്രോളിങ് നടത്തും. രാവിലെ 8 മുതല്‍ വൈകീട്ട് 8 മണിവരെയായിരിക്കും പിങ്ക് പട്രോളിങ് ടീം പ്രവര്‍ത്തിക്കുക. കണ്‍ട്രോള്‍ റൂം നമ്പര്‍ 1515. മൊബൈല്‍ വാട്‌സാപ്പ് നമ്പര്‍ 7559899100.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം