*പനി ആരോഗ്യ           ദായിനി*                  (ഒന്ന്.)
☘☘☘☘☘☘☘☘
ആധുനിക വൈദ്യ ശാസ്ത്രത്തിന്‍െറ പിതാവായി ഗണിക്കപ്പെടുന്ന ഹിപ്പോക്രാറ്റസ് പറഞു. തനിക്ക് പനി സൃഷ്ടിക്കാനുള്ള കഴിവ് കിട്ടിയിരുന്നെങ്കില്‍ ഒരു പാട് രോഗങ്ങളെ അതുപയോഗിച്ച് ഭേദപ്പെടുത്തുമായിരുന്നു എന്ന്. പനിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വാക്കുകള്‍. പക്ഷേ നമ്മില്‍ പലരും ആരോഗ്യ പുഷ്ടിക്കും രോഗനിര്‍മ്മാര്‍ജ്ജനത്തിനുമായി പ്രകൃതി ഒരുക്കി തന്നിട്ടുള്ള ഇൗ അനുഗ്രഹത്തെ രോഗ മായിക്കണ്ട് രാസമരുന്നിനാല്‍ പ്രതിരോധിക്കുകയും പകരം മാരക രോഗങ്ങളെ ക്ഷണിച്ച് വരുത്തുകയും ചെയ്യുന്നു.കടുത്ത ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന പലരേയും പടിച്ചപ്പോള്‍ മനസ്സിലായ ഒരു കാര്യം അവര്‍ക്ക് പനി അനുഭവപ്പെട്ടിട്ട് കാലങ്ങളായിരിക്കുന്നു എന്നതാണ്. പനിയേയും ജലദോഷത്തേയും ഗുരുതര രോഗമായിക്കണ്ട്. രാസമരുന്ന് നിരന്തരം പ്രയോഗിച്ചവരായിരുന്നു അവര്‍ തലയിലും നെഞ്ചിലുമുളള കഫത്തെ ഒരു നിലക്കും പുറത്ത് വരാന്‍ അനുവദിക്കാതെ ആന്‍റിബയോട്ടിക്കും കഫ്സിറപ്പുകളും നിരന്തരമുപയോഗിച്ച് ശരീരത്തിന്‍െറ ദുഷ്ടുകള്‍ പുറന്തള്ളി ശുദ്ധീകരിക്കപ്പെടാനുള്ള പ്രയത്നങ്ങളെയും ശേഷിയേയും നിരന്തരം ചവിട്ടി മെതിച്ചവര്‍..കുറേ കഴിയുമ്പോള്‍ ശരീരം താനേ തന്നെ തിരിച്ചറിയും പനിച്ചും ചുമച്ചുമുള്ള ശുദ്ധികരണം അസാദ്ധ്യമാണെന്ന് അങ്ങിനെ ശരീര കോശങ്ങളിലും സന്ധികളിലും രക്തത്തിലും ദുഷ്ടുകള്‍ കെട്ടിക്കിടന്ന് നിത്യ രോഗത്തിലേക്ക് പ്രവേശിക്കുന്നു..ഇത്തരം രോഗികളില്‍ കൃത്രിമമായി പനി സൃഷ്ടിച്ചപ്പോള്‍ ജലദോഷം സൃഷ്ടിച്ചപ്പോള്‍ അഴുക്കുകള്‍ പുറന്തള്ളാന്‍ സഹായിച്ചപ്പോള്‍ അതിവേഗം രോഗവിമുക്തി നേടുന്നതായും കണ്ടു. ഹിപ്പോക്രാറ്റസിന്‍െറ നിരീക്ഷണത്തെ ശരി വെക്കുന്ന അനുഭവങ്ങൾ. ഇൗ രോഗികളെല്ലാം തന്നെ   ആധുനിക വൈദ്യ ശാസ്ത്രം കയ്യിഴിഞവരായിരുന്നു.
☘☘☘☘☘☘☘☘

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം