ഈന്തപ്പഴം കഴിക്കൂ... അസുഖങ്ങളെ അകറ്റൂ..
-------------------------
ഈന്തപ്പഴം ആരോഗ്യവശങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണവസ്തുവാണെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതായിരിക്കും. എന്നാല്‍ ഇതിന്റെ ആരോഗ്യവശങ്ങള്‍ എന്തൊക്കെയുണ്ടെന്നതിനെപ്പറ്റി വലിയ നിശ്ചയമൊന്നും കാണില്ല. ധാരാളം അസുഖങ്ങള്‍ക്കുള്ളൊരു പരിഹാരമാര്‍ഗം കൂടിയാണ് ഈന്തപ്പഴം. കെളസ്‌ട്രോള്‍ തീരെയില്ലാത്ത ഒരു ഭക്ഷണപദാര്‍ത്ഥം. പ്രമേഹരോഗികള്‍ക്കു പോലും ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം കഴിയ്ക്കാമെന്നാണ് പറയുക.

മലബന്ധം അകറ്റാനുള്ള നല്ലൊരു വഴിയാണ് ഈന്തപ്പഴം കഴിയ്ക്കുന്നത്. ഇത് രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ കഴിയ്ക്കാം. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ദിവസവും ഇങ്ങനെ ചെയ്താല്‍ മലബന്ധം മാറും.

നിശാന്ധത അഥവാ നൈറ്റ് ബ്ലൈന്റ്‌നസുള്ള നല്ലൊരു മരുന്നു കൂടിയാണ് ഈന്തപ്പഴം. ഇതിലെ വൈറ്റമിന്‍ എ ആണ് ഇതിന് സഹായിക്കുന്നത്. നിശാന്ധത വരാതിരിക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണിത്.

ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താന്‍ സഹായിക്കും. ഇതിലെ അയേണ്‍, മാംഗനീസ്, സെലേനിയം, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് വളരെ അത്യാവശ്യമായ ഘടകങ്ങളുമാണ്.

സന്ധിവേദനയ്ക്കും എല്ലുതേയ്മാനത്തിനുമുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം കഴിയ്ക്കുന്നത്. ഇതിലെ കാല്‍സ്യമാണ് ഈ ഗുണം നല്‍കുന്നത്. സ്ത്രീകള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങളെ അകറ്റാന്‍ സഹായിക്കും.

വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റാനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈന്തപ്പഴം. ഇതില്‍ വൈറ്റമിന്‍ ബി5, വൈറ്റമിന്‍ ബി 3, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വയറിന്റെ ആരോഗ്യത്തെ കാത്തു രക്ഷിയ്ക്കും.

പല്ലിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം നല്ലതു തന്നെ. ഇതില്‍ ഫ്‌ളോറിന്‍ എന്നൊരു ഘടകമുണ്ട്. പല്ലുകള്‍ ദ്രവിയ്ക്കുന്നതു തടയാന്‍ ഇതിന് സാധിക്കും.

ഹൃദയാരോഗ്യത്തിനും ഈന്തപ്പഴം നല്ലതാണ്. ഇതിന്റെ ജ്യൂസ് കുടിയ്ക്കുന്നത് ഹൃദയത്തിന് അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.


ഏത്തപ്പഴത്തിന്‍റെ ഔഷധഗുണങ്ങള്‍
-------------------------
രോഗങ്ങൾ അകറ്റാനുള്ള ഒറ്റമൂലിയായാണ് പഴമക്കാർ എത്തപ്പഴത്തെ കണക്കാക്കുന്നത്.
ചുമ:
നന്നായി പഴുത്ത ഏത്തപ്പഴത്തിനകത്ത് ഒരു തിപ്പലിയോ അഞ്ച് കുരുമുളകോ വയ്ക്കുക. ഈ പഴം മഞ്ഞിൽ വച്ചതിനുശേഷം രാവിലെ എടുത്ത് കുരുമുളക് ചവച്ചുതിന്നതിനുശേഷം പഴം തിന്നുക.
‌വയറിളക്കം:
അധികം പഴുക്കാത്ത ഏത്തക്കായും നാലു ഗ്രാമ്പുവും കുറച്ച് കൊത്തമ്പാലരിയും കുരുമുളകും ചേർത്ത് ആവശ്യത്തിന് സൂപ്പാക്കി ഉപ്പുചേർത്ത് കഴിക്കുക.
രക്തക്കുറവ്:
ഏത്തക്കാപ്പൊടിയും ബദാംപരിപ്പും ഇട്ട് പാലുകാച്ചി കുടിക്കുന്നത് രക്തക്കുറവ്, ശുക്ളക്ഷയം എന്നിവ അകറ്റാൻ നല്ലതാണ്. ഇതിന്റെ പൊടികൊണ്ട് ഹൽവാ ഉണ്ടാക്കിയും ഉപയോഗിക്കാം.
ആസ്‌ത്‌മ:
ഏത്തപ്പഴം നല്ല തീക്കനലിലിട്ട് ചുട്ട് തൊലികളഞ്ഞ് കുരുമുളകുപൊടി വിതറി ചെറുചൂടോടെ തിന്നാൽ ആസ്‌ത്‌മയ്ക്ക് ആശ്വാസം കിട്ടും.
വെള്ളപോക്ക്:
ദിവസവും ഒരു ഏത്തപ്പഴവും നാഴിപാലും ഒരു കരണ്ടി മുന്തിരിങ്ങാസത്തും ചേർത്ത് ഒരുമാസം ഉപയോഗിച്ചാൽ വെള്ളപോക്ക് ഇല്ലാതാകും.
പ്രമേഹം:
അമിതമായ വെള്ളദാഹം കൂടക്കൂടെ മൂത്രമൊഴിക്കണമെന്നുള്ള തോന്നൽ ഇവ കണ്ടാൽ നാഗഭസ്മം ഏത്തപ്പഴത്തിനകത്തുവച്ച് കഴിച്ചാൽ മതിയാകും.
പാൻക്രിയാസിന്റെ കേടുകൊണ്ടാണെങ്കിൽ അധികം പഴുക്കാത്ത ഏത്തപ്പഴം തിന്നതിനുശേഷം മോരു കുടിക്കുക.
രക്തക്കുറവ്, ശുക്ള്ഷയം, സംഭോഗത്തിൽ ആസക്തിയില്ലായ്മ ഇവയ്ക്ക് ഒന്നോ രണ്ടോ ഏത്തപ്പഴം അരച്ച് അതിൽ ഏലയ്ക്കാപ്പൊടിയും സ്വർണഭസ്മവും ചേർത്ത് തേനിൽ കുഴച്ച് കഴിച്ചതിനു ശേഷം പശുവിൻപാൽ കഴിക്കുക.
ഗർഭകാലത്ത് ഒരു ഏത്തപ്പഴവും ഒരു കരണ്ടി തേനും ദിവസവും കഴിച്ചുകൊണ്ടിരുന്നാൽ വിറ്റാമിൻ സിയുടെ അഭാവത്താലുണ്ടാകുന്ന സുഖക്കേടുകൾ ഉണ്ടാകുകയില്ല. കൂടാതെ ഇവർക്കുണ്ടാകുന്ന കുട്ടികൾ ബുദ്ധിമാന്മാരും ധാരാളം കറുത്ത മുടിയോടുകൂടിയവരും കായബലമുള്ളവരും സുമുഖന്മാരുമായിരിക്കും.
ചെവിക്കുത്തിന്: ഏത്തപ്പഴത്തിന്റെ ചാറും മെത്തലേറ്റ് സ്പിരിറ്റുംകൂടി ചേർത്ത് നാലുതുള്ളി കാതിൽ ഒഴിച്ചാൽ ചെവിക്കുത്തിന് ഉടനെ ആശ്വാസം കിട്ടും.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം