*പഞ്ചസാര ഉണ്ടാക്കുന്ന വിധം:*
🌾🌾🌾🌾🌾🌾🌾🌾

എങ്ങിനെയാണ് പഞ്ചസാര ഉണ്ടാക്കുന്നതെന്നോ എന്തെല്ലാം ചേര്‍ത്താണ് ഇതുണ്ടാക്കുന്നതെന്നോ നമ്മില്‍ പലര്‍ക്കും അറിയില്ല.

പഞ്ചസാര, വെളുത്ത വിഷം എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഗാന്ധിജി ഇതിനെ വെളുത്ത വിഷം എന്നായിരുന്നു വിളിച്ചിരുന്നത്‌.

നമുക്കിടയില്‍ പഞ്ചസാര ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു.

സത്യത്തില്‍ ഇതില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളെ കുറിച്ച് നാം ഓരോരുത്തരും അറിയേണ്ടതുണ്ട്.

അത് ഒരു പക്ഷെ പഞ്ചസാരയുടെ ഉപയോഗത്തിന്റെ അളവ് ചുരുക്കാന്‍ നമ്മെ സഹായിക്കും.

എന്താണ് പഞ്ചസാര..?

കരിമ്പില്‍ നിന്നും ജ്യൂസെടുത്ത് അതിലെ കളറും, വിറ്റാമിനുകളും, മിനറലുകളും, കാത്സ്യവും, ഫോസ്ഫറസും മാറ്റി ബ്ലീച്ച് ചെയ്ത് വെളുപ്പ്‌ നിറമാക്കി 23 തരം കെമിക്കല്‍ ചേര്‍ത്ത് പൂര്‍ണ്ണ രാസ പദാര്‍ത്ഥമാക്കിയ ക്രിസ്റ്റല്‍ ആണ് വെളുത്ത വിഷം എന്നറിയപ്പെടുന്ന പഞ്ചസാര.

ഇത് എത്ര കാലം വേണമെങ്കിലും നമുക്ക് സൂക്ഷിക്കാം... പ്രിസര്‍വേറ്റീവ് ആയും പഞ്ചസാര ഉപയോഗിക്കാം. പഞ്ചസാരയില്‍ സ്റ്റാര്‍ച്ച് മാത്രമേ ഉള്ളൂ.

ഇത് ആമാശയത്തില്‍ എത്തിയാല്‍ ദഹനം എളുപ്പത്തില്‍ നടക്കുകയില്ല. കരിമ്പ്‌ ജ്യൂസില്‍ നിന്നും നീക്കം ചെയ്ത വസ്തുക്കളായ കാത്സ്യം, ഫോസ്ഫറസ്, മിനറലുകള്‍ തുടങ്ങിയവയുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ ദഹനം നടക്കുകയുള്ളു.

ഇവ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്നില്ലെങ്കില്‍ ശരീരം പഞ്ചസാരയെ ദഹിപ്പിക്കാനായി വളരെ ക്ലേശിച്ച് നമ്മുടെ ശരീരത്തില്‍ നിന്നും തന്നെ കാത്സ്യവും ഫോസ്ഫറസും മറ്റു മിനറലുകളും എടുത്ത് ആമാശയത്തിലെത്തിച്ചു ദഹനം നടത്തും.

എവിടെനിന്നാണ് ഇവയെല്ലാം ശരീരം എടുക്കുക...? പല്ലില്‍ നിന്നും എല്ലുകളില്‍ നിന്നും ഞരമ്പുകളില്‍ നിന്നുമാണ് ഇവയെല്ലാം എടുക്കുന്നത്.

ചുരുക്കത്തില്‍ പഞ്ചസാര നന്നായി ഉപയോഗിക്കുന്ന ഒരാളുടെ പല്ല്, എല്ല്, ഞരമ്പുകള്‍ എന്നിവ പെട്ടെന്ന് ക്ഷയിക്കുന്നു.

പഞ്ചസാരയില്‍ നാരിന്റെ അംശം ഒട്ടും ഇല്ലാത്തതിനാല്‍ ദഹന ശേഷം കുടലുകളിലും ഇവ പ്രശ്നങ്ങള്‍ സൃഷ്ടിക്കുക്കുന്നു. ഇതിനെല്ലാം പുറമേ പഞ്ചസാരയില്‍ ചേര്‍ക്കുന്ന 23 ഓളം കെമിക്കലുകളുടെ അംശങ്ങള്‍ ഉണ്ടാക്കുന്ന മറ്റു പ്രശ്നങ്ങള്‍ വേറെ.

ഈ രാസവസ്തുക്കള്‍ നമ്മുടെ ഉള്ളില്‍ ചെന്നാല്‍ കിഡ്നി വിചാരിച്ചാല്‍ പോലും ഇവ പുറം തള്ളാന്‍ കഴിയില്ല. അങ്ങിനെ ഈ വിഷങ്ങളെ പുറം തള്ളാന്‍ കരളും ത്വക്കും ശ്രമം നടത്തും.

അതിനു സാധിക്കുന്നില്ലെങ്കില്‍ ഇവയെല്ലാം കൂടി കരളില്‍ ഒതുക്കി നിറുത്തും. ഈ പ്രക്രിയ പല പ്രാവശ്യം തുടരുമ്പോള്‍ കരള്‍ ക്ഷീണിക്കും.

അങ്ങിനെ കരളിനാവശ്യമായ വസ്തുക്കള്‍ കിട്ടുമ്പോഴും അനുയോജ്യമായ അവസരം വരുമ്പോഴും ദുഷിച്ച പിത്ത നീരിലൂടെ ഈ മാലിന്യങ്ങളെ മുഴുവന്‍ പുറം തള്ളും.

ഈ പുറം തള്ളലാണ് മഞ്ഞപ്പിത്തമായി മാറുന്നത്. ഇതിനു പ്രധാന കാരണം നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന രാസവസ്തുക്കള്‍ ആണ്.

കിഡ്നിയും കരളും പുറം തള്ളാത്ത ചില രാസവസ്തുക്കള്‍ അടിഞ്ഞു കൂടുമ്പോള്‍ ശരീരം അവയെ ത്വക്കിലേക്ക് മാറ്റുന്നു.

തൊലിയിലൂടെ ശരീരം ഈ മാലിന്യങ്ങളെ പുറം തള്ളാന്‍ ശ്രമിക്കുന്നു. മാലിന്യങ്ങളെ പുറം തള്ളുന്ന ജോലിയല്ല തൊലിയുടെത്.

തൊലിയിലൂടെയുള്ള ഈ മാലിന്യ വിസര്‍ജ്ജനമാണ് സകല ത്വക്ക് രോഗങ്ങളും നമുക്ക് സമ്മാനിക്കുന്നത്....

ഇങ്ങിനെയൊക്കെ ആണെങ്കിലും പഞ്ചസാര ഒറ്റയടിക്ക് നമുക്ക് നിറുത്തുവാന്‍ സാധിക്കില്ല. എന്നാലും നമുക്ക് കുറച്ചു കൊണ്ടുവരാന്‍ സാധിക്കും അതിനു നാം ശ്രമിക്കണം. ഇല്ലെങ്കില്‍ നാം ദുഖിക്കേണ്ടി വരും.... സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട....
-----------------------------------


നാം കുടിക്കുന്ന പാനീയങ്ങളിൽ പഞ്ചസാരയുടെ അളവ് നാം അറിയുന്നില്ല. ഒരുപക്ഷെ അറിയുമായിരുന്നെങ്കിൽ അത് കുടിക്കുന്നത് നാം കുറയ്ക്കുമായിരുന്നു. പഞ്ചസാര ഒരു പരിധിയിൽ കൂടുതലായാൽ ആരോഗ്യത്തിനു ഹാനികരം.

1, ഹൃദയപേശികളെ നശിപ്പിക്കുന്നു- പഞ്ചസാരയില്‍ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസ് മെറ്റബോളൈറ്റ് ഗ്ലൂക്കോസ് 6-ഫോസ്‌ഫേറ്റ് എന്ന തന്മാത്ര ഹൃദയപേശികളെ നശിപ്പിക്കും. ഇതുവഴി രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷി ദുര്‍ബലമാകും. ഗുരുതരമായ ഹൃദ്രോഗമാണ് പഞ്ചസാരയുടെ അമതി ഉപയോഗം വഴി ഉണ്ടാകുക.

2, അമിതവണ്ണം- പഞ്ചസാര പരിധിയില്ലാതെ ഉപയോഗിച്ചാല്‍, വയറിന് ഇരുവശത്തുമായി കൊഴുപ്പടിഞ്ഞുണ്ടാകുന്ന അമിതവണ്ണം പിടിപെടും. ഇത് പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഡോക്‌ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്ന എല്ലാത്തര ശീതളപാനീയങ്ങളിലും അമിതമായ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ശീതളപാനീയങ്ങളുടെ ഉപയോഗവും അമിതവണ്ണത്തിന് ഇടയാക്കും.

3, ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും- പഞ്ചസാരയുടെ അമിത ഉപയോഗം മൂലം കോശങ്ങളുടെ പ്രവര്‍ത്തനത്തില്‍ വ്യതിയാനമുണ്ടാകുകയും, ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും.

4, കരളിനെയും നശിപ്പിക്കും- പഞ്ചസാര കൂടുതലായി ഉപയോഗിച്ചാല്‍, കരളിന്റെ പ്രവര്‍ത്തനത്തെയും അത് സാരമായി ബാധിക്കും. അമിത മദ്യപാനം മൂലം കരളിന് ഉണ്ടാകുന്ന നാശം തന്നെയാണ് പഞ്ചസാര അമിതമായി ഉപയോഗിക്കുമ്പോഴും കരളിന് സംഭവിക്കുന്നത്. ഇതുകൊണ്ടാണ് പഞ്ചസാര അമിതമായി അടങ്ങിയിട്ടുള്ള ശീതളപാനീയങ്ങള്‍ ശീലമാക്കിയവര്‍ക്ക് വളരെ പെട്ടെന്ന് കരള്‍രോഗം പിടിപെടുന്നത്.

5, പെട്ടെന്നു പ്രായമേറും- പഞ്ചസാരയുടെ അമിത ഉപയോഗം മൂലം, ശരീരത്തിലെ അവയവങ്ങള്‍ക്ക് പെട്ടെന്ന് പ്രായം കൂടും. ചര്‍മ്മത്തില്‍ മാത്രമല്ല, ഈ പ്രായവ്യത്യാസം അനുഭവപ്പെടുക, മറിച്ച് മസ്‌തിഷ്‌ക്ക കോശങ്ങള്‍ക്ക് ഉള്‍പ്പടെ ശരീരത്തിലെ എല്ലാം അവയവങ്ങളെയും ഈ പ്രായക്കൂടുതല്‍ ബാധിക്കും...

Comments

Popular posts from this blog

പ്രകൃതിപാചകം

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

ജാതി കൃഷി