ഉലുവ

ഉലുവയ്ക്ക് സുഖവർദ്ധക ഗുണവും വായുനാശകഗുണവും കാമോദ്ദീപകഗുണവുമുണ്ട്. രുചിക്ഷയത്തോടുക്കൂടിയ ഗ്രഹണിക്കും വാതത്തിനും പ്രസവിച്ചു കിടക്കുന്ന സ്ത്രീകൾക്കും ഉലുവക്കൂട്ടിയ ലേഹ്യം വളരെ ഉപയോഗിക്കുന്നുണ്ട്. മസൂരിരോഗികൾക്ക് ദേഹത്തേ തണുപ്പിക്കാനായി ഉലുവകൊണ്ടുള്ള ശീതകഷായം കൊടുക്കുന്നുണ്ട്.

മുഹമ്മദീയ ശാസ്ത്രജ്ഞന്മാരുടെ ഇടയില്‍ ഉലുവച്ചെടിയേയും ഉലുവയേയും ചൂടുള്ളതും വരൾച്ചയുള്ളതുമെന്നും സപൂയകൗഷധമായിട്ടും വിരേചകൗഷധമായിട്ടും ഗർഭപാത്രസങ്കോചനൗഷധമായിട്ടും കരുതുകയും അവയെ മഹോദരത്തിനും പഴക്കം ചെന്നൊ ചുമയ്ക്കും കരളിൻേറയും പ്ളീഹയുടെയും വീക്കത്തിനും ഉപയോഗിക്കുന്നുണ്ട്. ഇലയരച്ചുണ്ടാക്കുന്ന പോൾട്ടീസ് അകത്തും പുറത്തും ഉണ്ടാക്കുന്ന നീരിനും രോമം കൊഴിച്ചിൽ നിർത്തുവാനും നല്ലതാണ്. ഉലുവപ്പൊടിയെ പോൾട്ടീസ്സായുപയോഗിക്കുകയും, ശോഭജനകക്കൂട്ടിൽ കൂട്ടുന്നതുമാകുന്നു.

യൂറോപ്പിലും അമേരിക്കയിലും ഉലുവയെ ഇപ്പോള്‍ തീരെ ഒൗഷധമായി ഉപയോഗിക്കുന്നില്ല.മുൻകാലങ്ങളിൽ അതിനെ മാർദ്ദവം വരുത്തുന്നതിനുള്ള വറുകുഴമ്പിനും കിഴി കുത്തുവാനും മാറ്റുമായി പുറത്തു ഉപയോഗിച്ചിരുന്നു. അകത്തേക്കു ഒരിക്കലും ഉപയോഗിച്ചിരുന്നില്ല.

ഉലുവപ്പൊടി ഇപ്പോഴും മൃഗവൈദ്യന്മാർ ഉപയോഗിക്കുന്നുണ്ട്. തെക്കെ ഇൻഡ്യയിലെ നാട്ടുവൈദ്യന്മാർ ഉലുവയെ വറുത്ത് കഷായം വെച്ച് അരിശസ്സിന് ഉപയോഗിക്കുന്നുണ്ട്. കൊങ്കണരാജ്യത്ത് ഉലുവ ഇലയെ അതിന്റെ തണുപ്പിക്കാനുള്ള ഗുണം കൊണ്ട് അകത്തും പുറത്തും ഉപയോഗിക്കുന്നുണ്ട്. മലബാറിൽ ഗർഭചികിത്സയ്ക്കു ഉപയോഗിക്കുന്നു.


🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം