*പൊതീനയും പ്രവാസിയും*
🌿🌿🌿🌿🌿🌿🌿🌿🌿

പ്രവാസികളെ സംബന്ധിച്ച് കാലാവസ്ഥ മാറ്റം രോഗങ്ങളുടെ സമയമാണ്.   ചൂടിൽ നിന്ന് തണുപ്പിലേക്ക് മാറുന്ന ഈ സമയത്തു  പനി, ജലദോഷം, തൊണ്ടവേദന, മൂക്കടപ്പ്, തലവേദന തുടങ്ങിയ രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്.   ഈ സമയത്തു ഒട്ടുമിക്ക പ്രവാസികളും പെനഡോൾ എന്ന ഗുളിക വാങ്ങി കഴിക്കാറാണ് പതിവ്.   ഇതൊട്ടു ശരീരത്തിന് നല്ലതല്ല താനും.  ശരീരത്തിന് ഒട്ടും ദോഷം ചെയ്യാത്ത ഒരു ഔഷധത്തെ പറഞ്ഞു തരട്ടെ❓.  നിസ്സാര വിലക്ക് കിട്ടുന്ന പൊതീനയാണത്.  മുകളിൽ പറഞ്ഞ എല്ലാ രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയാണിത്.  ഒന്നര ഗ്ലാസ് വെള്ളത്തിൽ  രണ്ടോ മൂന്നോ  പൊതീന ചെടിയുടെ ഇല കഴുകിയെടുത്ത ഒരു ഗ്ലാസ് ആകുന്നത് വരെ തിളപ്പിക്കുക എന്നിട് കിടക്കുന്നതിനു മുൻപ് കുടിക്കുക.   ഇതു മുകളിൽ പറഞ്ഞ രോഗങ്ങൾക്ക് പുറമെ വായു ഗുമൻ, നെഞ്ചിരിച്ചിൽ, പുളിച്ചു തികട്ടൽ, വയർ സ്തംഭനം തുടങ്ങി വയറു സംബന്ധമായ ഏല്ലാ രോഗങ്ങൾക്കും നല്ലതാണു.   അതുപോലെ പൊതീനയിട്ടു ആവി പിടിക്കുന്നത് വളരെ നല്ലതാണു.  സാധാരണയായി വിക്‌സ് ഇട്ടാണ് നമ്മൾ ആവി പിടിക്കാർ.   വിക്‌സ് ശരീരത്തിന് പുറത്തു ഉപയോഗിക്കേണ്ട സാധനം ആണ് അത് അകത്തു കടക്കുന്നത് നല്ലതല്ല  ആവി പിടിക്കുന്നതിലൂടെ വിക്‌സ്  അകത്തു പ്രവേശിക്കുകയും ദോഷം ചെയ്യുകയും ചെയ്യും.   പൊതീനയെ സംബന്ധിച്ച് ആവി പിടിക്കുന്നതിലൂടെ അകത്തു പോയാലും കുഴപ്പവുമില്ല.  ഒരുപാട് പേർ പരീക്ഷിച്ചു വിജയം കണ്ടതാണ് ഇനി നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കു.

Comments

Popular posts from this blog

പ്രകൃതിപാചകം

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

ജാതി കൃഷി