മുട്ടയുടെ മഞ്ഞക്കരു ഹൃദയത്തിനു ദോഷമാണോ?
ഏതാനും വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന
ആ തെറ്റിദ്ധാരണ ഇനിയെങ്കിലും തിരുത്താൻ തയ്യാറായിക്കോളൂ. മുട്ടയുടെ
മഞ്ഞക്കരുവോ മുട്ടയോ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷം
വരുത്തുന്നില്ല. ഹൃദ്രോഗത്തിന് മഞ്ഞക്കരു
കാരണമാകുന്നുണ്ടെന്നായിരുന്നല്ലോ കരുതപെട്ടിരുന്നത്. ശരിയാംവണ്ണം പാചകം
ചെയ്താൽ നിറയെ പ്രോട്ടീനും നല്ല കൊഴുപ്പുള്ള വിറ്റാമിനും അടങ്ങിയ മുട്ട
ഒരു വില്ലനേ ആകുന്നില്ലെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. മുട്ടയുടെ
വെള്ളയും മഞ്ഞയും നിറയെ ഫാറ്റും വിറ്റാമിനുകളും പോഷകഗുണങ്ങളും നല്ല
കൊളസ്ട്രോളും അടങ്ങിയിട്ടുള്ളതാണ് മുട്ട എന്നാണ് പുതിയ പഠനങ്ങൾ
തെളിയിക്കുന്നത്.
വിറ്റാമിൻ കെ, വിറ്റാമിൻ ബി, ബയോടിൻ, തിയാമിൻ, വിറ്റാമിൻ ബി 12
എന്നിവയുടെ കലവറയാണ് മുട്ട. സെലേനിയം വൈറ്റമിൻ ഡി, പ്രോട്ടീൻ എന്നിവയും
മുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയിൽ 78 കലോറി ഊർജം, 6.3
ഗ്രാം പ്രോട്ടീൻ, 212 മില്ലിഗ്രാം കൊളസ്ട്രോൾ, 5.5 ഗ്രാം ഫാറ്റ് എന്നിവ
അടങ്ങിയിരിക്കുന്നു.
കൊളസ്ട്രോളിനെ പറ്റി എന്തുപറയുന്നു?
വർഷങ്ങളായി പറഞ്ഞു കേൾക്കുന്നതാണ് മുട്ടയും മുട്ടയിലെ മഞ്ഞക്കരുവും
ആരോഗ്യത്തിന് ദോഷകരമാണെന്ന് പറഞ്ഞു കേൾക്കുന്നു. മുട്ടയിൽ
അടങ്ങിയിരിക്കുന്ന കൊളസ്ട്രോളിന്റ അളവാണ് അതിനു കാരണം. എന്നാൽ അടുത്തിടെ
നടത്തിയ ചില പഠനങ്ങൾ തെളിയിക്കുന്നത് ഹൃദ്രോഗങ്ങൾ ഉണ്ടാക്കുന്നതിനു പകരം
മുട്ട ഹൃദ്രോഗത്തിന്റ സാധ്യത ഇല്ലാതാക്കുന്നുണ്ടെന്നാണ്. അമേരിക്കൻ
മെഡിക്കൽ അസോസിയേഷന്റ പുതിയ റിപോർട്ട് പ്രകാരം ആഴ്ചയിൽ നാലു മുട്ട
കഴിക്കുന്ന ഒരാൾക്ക് ആഴ്ചയിൽ ഒരു മുട്ട കഴിക്കുന്ന ആളെക്കാൾ ഹൃദ്രോഗ
സാധ്യത കുറവാണെന്നാണ്. രക്തത്തിലെ കൊളസ്ട്രോളിന്റ അളവു കൂടാതെ തന്നെ
ദിവസേന ഒന്നോ രണ്ടോ മുട്ട മഞ്ഞക്കരു ഉൾപ്പടെ കഴിക്കാം എന്ന് വിദഗ്ധർ
പറയുന്നു.
ഗുണഫലങ്ങൾ
ഹൃദയത്തിന്റ ആരോഗ്യത്തെ കാത്തുസൂക്ഷിക്കാൻ പര്യാപ്തമായ ഏതാനും
പോഷകഘടകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. മുട്ടയിൽ
അടങ്ങിയിട്ടുള്ള ബീറ്റെയ്ന്, ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന
വാൽവുകളിലെ തടസ്സമുണ്ടാക്കുന്ന ഹോമോസിസ്ടെയ്ന്റ അളവു കുറയ്ക്കാൻ
സഹായിക്കുന്നു. രക്തധമനികളെ തകർക്കുന്നതാണ് ഹോമോസിസ്ടെയ്ന്. മാത്രമല്ല,
ഹോമോസിസ്ടെയ്ന്റ അളവു കൂടുന്നത് ഹൃദയാഘാതം അടക്കമുള്ള രോഗങ്ങൾക്കും
അൽഷിമേഴ്സ്, കാൻസർ പോലുള്ള മാരകരോഗങ്ങൾക്കും കാരണമാകുമെന്നും ഗവേഷകർ
കണ്ടെത്തി.പറയുകയാണെങ്കിൽ തലചോറിനെ
പോഷകസമ്പന്നമാക്കുന്ന എസ്റ്റിക്കോളിനിൽ അടങ്ങിയിരിക്കുന്ന കോളിന്റ
കലവറയാണ്. ഗർഭിണിയായിരിക്കുന്ന സമയത്തും മുലയൂട്ടുന്ന സമയത്തും കോളിന്
അത്യാവശ്യമാണ്. തലചോറിന്റ സാധാരണ വികസനത്തിനും കോളിന് അത്യാവശ്യമാണ്.
പഴയകാല സമൂഹങ്ങൾ മുട്ടയെ തലചോറിന് അത്യാവശ്യമാണെന്ന് പറഞ്ഞതിന്
അത്ഭുതപെടാനൊന്നുമില്ല.
ഏതുതരം മുട്ട വാങ്ങണം
ചൈനീസ് പാരമ്പര്യ വൈദ്യശാസ്ത്ര പ്രകാരം രക്തവർധനവിനും ഊർജം
വർധിപ്പിക്കാനും മുട്ട ശുപാർശ ചെയ്യുന്നുണ്ട്. ദഹനപ്രക്രിയയെ
ഊർജസ്വലമാക്കുകയും കിഡ്നിയുടെ പ്രവർത്തനത്തെ ശരിയാക്കുകയും ചെയ്യും മുട്ട
എന്ന് ചൈനീസ് ശാസ്ത്രം പറയുന്നു. നാടൻ കോഴിയുടെ മുട്ടയാണ് വാങ്ങാൻ
നല്ലതെന്ന് വിദഗ്ധർ പറയുന്നു. മറ്റു കോഴികളുടെ മുട്ടകളേക്കാൾ
പോഷകഗുണത്തിൽ മുൻപന്തിയിലാണ് നാടൻ കോഴിയുടെ മുട്ടകൾ. തലചോറിന്റ
വികാസത്തിനും മറ്റുമായി വേണ്ട ഫാറ്റി ആസിഡിന്റ അളവ് നാടൻ മുട്ടയിൽ
കൂടുതലുമാണ്.
മുട്ടയുടെ മഞ്ഞക്കരുവിനെ കുറിച്ച് പറയുകയാണെങ്കിൽ തലചോറിനെ

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം