ചെലവു ചുരുക്കാൻ നാനോ ഫെർട്ടിലൈസർ

ലോകത്തിലെ കാർഷികമേഖലയ്ക്കു പുതിയൊരു ഉണർവു നല്കുന്ന കണ്ടുപിടിത്തമാണ് നാനോ ഫെർട്ടിലൈസറിന്റേത്. ഇന്ത്യൻ കൃഷിശാസ്ത്രജ്‌ഞനായ ഡോ. ജെ.സി. തരഫ്ധർ ആണ് ഈ ആധുനിക വളം വികസിപ്പിച്ചത്. ഇതുവഴി സാധാരണ രാസവളങ്ങളുടെ ഉപയോഗം 80 മടങ്ങുവരെ കുറയ്ക്കാനാകും. ഇന്ത്യൻ സയൻസ് ജേർണലിലാണ് നാനോവളത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

ലോകത്തിൽ ഏറ്റവും അധികം വളം ഉപയോഗിക്കുന്ന രാജ്യങ്ങളിൽ രണ്ടാം സ്‌ഥാനത്താണ് ഇന്ത്യ. ഇതിൽ ഗണ്യമായ ഭാഗം ഇറക്കുമതി ചെയ്യുന്നതുമാണ്. 70 ലക്ഷം ടൺ വളങ്ങൾ ഓരോ വർഷവും ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. അവിടെയാണ് നാനോവളങ്ങളുടെ സാധ്യത. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ചിനു കീഴിലുള്ള സെൻട്രൽ അരിഡ് സോൺ റിസേർച്ച് ഇന്റിറ്റ്യൂട്ടിലാണ് നാനോ വളത്തിന്റെ പിറവി.

നല്കുന്ന വളം നാനോ രൂപത്തിലായതിനാൽ സസ്യങ്ങൾക്കു കാര്യക്ഷമമായി ആഗിരണം ചെയ്യാൻ കഴിയും. മറ്റു രാസവളങ്ങളുടെ പകുതിയോ നാലിലൊന്നോ വിലയേ വരൂ. മാത്രമല്ല സസ്യങ്ങളുടെ പോഷകാഗിരണശേഷി വർധിപ്പിക്കാനും കഴിയും. ലോകത്ത് ആദ്യമായി കണ്ടപിടിച്ച ഈ സാങ്കേതികവിദ്യയ്ക്ക് ഇന്ത്യയിൽ പ്രചാരം ലഭിച്ചിട്ടില്ല എന്നത് എടുത്തു പറയേണ്ട ഒന്നാണ്. നാനോ ഫെർട്ടിലൈസർ പൂർണമായും പരിസ്‌ഥിതിസൗഹൃദമാണെന്നാണ് ഡോ. ജെ.സി. തരഫ്ധർ പറയുന്നത്. സാധാരണ നല്കുന്ന വളങ്ങളുടെ 15–16 ശതമാനം മാത്രമേ സസ്യങ്ങൾക്കു ആഗിരണം ചെയ്യാൻ കഴിയൂ. എന്നാൽ, നാനോ വളത്തിന്റെ 60 ശതമാനം വരെ ഉപയോഗപ്രദമാക്കാൻ ചെടികൾക്കു കഴിയും. ഇതുവഴി ചെലവു ചുരുക്കി വരുമാനം വർധിപ്പിക്കാനാകുമെന്നാണു വിലയിരുത്തുന്നത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ സാങ്കേതിക വിദ്യയോടുകൂടി (ഐ.സി.എ.ആര്‍.) പുതിയ ജൈവ നാനോ കോംപ്ലക്‌സ് വളങ്ങള്‍ േട്രാപ്പിക്കല്‍ അഗ്രോ ആണ് പുറത്തിറക്കിയിരിക്കുന്നത് .
ഈ നാനോ ജൈവവളം തരിരൂപത്തിലും ദ്രാവക രൂപത്തിലുമാണ്. ഇവ എല്ലാ വിളകള്‍ക്കും അനുയോജ്യമാണ് .ജൈവ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സികളുടെ ജൈവ സര്‍ട്ടിഫിക്കേഷനും ടി.എ.ജി. നാനോ ജൈവവളങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്

നാനോ വളകൾ ഹോൾസയിൽ ആയും റീട്ടയിൽ ആയോ വാങ്ങുന്നതിന് ബന്ധപ്പെടുക
Raj Agricultural- Call / WhatsApp :- 8281234048

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം