ദൈവ വിശ്വാസം

ദൈവവിശ്വാസമില്ലങ്കിൽ മനുഷ്യൻ നന്നാക്കാൻ കഴിയില്ല എന്നു ഒരു പോതുബോധം ഇന്നു നിലനിക്കുന്നു. പക്ഷേ അതു യഥാർത്ഥമായി യതോരു ബന്ധവുമില്ല.
Norway, Sweden, Finland, Denmark തുടങ്ങിയ രാജ്യങ്ങളിൽ ജനസംഖ്യയുടെ ഭൂരിഭാഗവും ഒരു മതത്തിലും വിശ്വസിക്കാത്തവർ ആണ്. വളരെയധികം developed ആയ ഈ രാജ്യങ്ങൾ തന്നെയാണ് ഇന്ന് ജന ജീവിതത്തിനു ഏറ്റവും സുരക്ഷിതം എന്ന് അറിയപ്പെടുന്ന രാജ്യങ്ങൾ. അക്രമ സംഭവങ്ങൾ (മോഷണം, പിടിച്ചുപറി, ബലാൽസംഗം) തീരെ കുറവ് (ഇല്ല എന്ന് തന്നെ പറയാം), സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്ല്യ അവകാശങ്ങൾ, തുടങ്ങി ആരും ആഗ്രഹിക്കുന്ന കാര്യങ്ങൾ അവിടെ കാണാം.

Sweden ലെ ഒരു ഗ്രാമത്തിൽ പത്രം വിതരണം ചെയ്യുന്നത് എങ്ങിനെയാണ് എന്നറിയാമോ? ഒരു മുറിയിൽ പത്രം വച്ചിട്ടുണ്ടാകും. ആവശ്യമുള്ളവർക്ക് പത്രത്തിന്റെ വില അവിടെ വച്ചതിനു ശേഷം പത്രം എടുത്തു കൊണ്ട് പോകാം. വയ്ക്കുന്ന currency note നു balance (change) വേണെമെങ്കിൽ അതും എടുക്കാം. ഉച്ചയാകുമ്പോൾ വിതരണക്കാരൻ വന്നു പണവും (അന്നത്തെ collection) ബാക്കി വന്ന പത്രങ്ങളും എടുത്തു കൊണ്ട് പോകും.
ആ നാട്ടിലെ ഭരണഘടനയാണ് അവിടുത്തെ നിയമം. അവിടെ പണം കട്ടാൽ ദൈവം ശിക്ഷിക്കും എന്നല്ല, മറിച്ചു അത് മറ്റൊരാൾക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കും, അത് കൊണ്ട് ചെയ്യരുത് എന്നാണ് കുട്ടികളെ പഠിപ്പിക്കുക.

ജനങ്ങളുടെ 95 ശതമാനവും ദൈവ വിശ്വാസികൾ ആയ india, pakistan, saudi തുടങ്ങിയ രാജ്യങ്ങളിൽ നടക്കുന്ന അക്രമ സംഭവങ്ങൾ എന്നും വാർത്തയാണ്. ദൈവ വിശ്വാസം ഉള്ളത് കൊണ്ട് മാത്രം മനുഷ്യർ നനായി ജീവിക്കണമെന്നില്ല എന്ന് അർഥം.
ഇവിടെ അന്ധമായ ദൈവ വിശ്വാസം തന്നെയല്ലേ പല അക്രമ സംഭവങ്ങളിലും ബോംബ്‌ സ്പോടനങ്ങളിലും പ്രധാന കാരണം?
ആരാണ് "യഥാർത്ഥ വിശ്വാസി" എന്ന തർക്കം തന്നെ ഇന്ന് പല അക്രമ സംഭവങ്ങളുടെയും മൂല കാരണം ആവുന്നതും നാം കാണുന്നില്ലേ ?

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം