🌅 *കാറ്റും വെളിച്ചവും കടന്നുവരട്ടെ വീട്ടിലേക്ക്...* 🌅
😎 കെട്ടിടം രൂപകൽപ്പന ചെയ്യുവാൻ ആധാരമാക്കേണ്ടത് വാസ്തുശാസ്ത്രമോ ആധുനിക എൻജിനീയറിങ് കാഴ്ചപ്പാടോ എന്ന തർക്കം നമുക്ക് ചർച്ചയ്ക്കായി ബാക്കിവയ്ക്കാം. എന്നാൽ രണ്ടും ആധാരമാക്കുന്ന *പ്രകൃതിയുടെ വരദാനങ്ങളായ കാറ്റും വെളിച്ചവും വേണ്ടത്ര ഉള്ളിലേക്ക് കടത്തിവിടുന്ന രൂപകല്പനാതന്ത്രം ഏതു വീടിനും അത്യാവശ്യം* തന്നെയാണ്.
🔗 *കിഴക്കുനിന്നും കാറ്റും വെളിച്ചവും എത്തുന്ന അടുക്കളയും പടിഞ്ഞാറൻ വെയിൽ ഒഴിവാക്കി കാറ്റിനെ ഉള്ളിലേക്കാനയിക്കുന്ന വരാന്തകളും നഗരത്തിൽ ഒന്നിനോടൊന്ന് ഒട്ടിനിൽക്കുന്ന വീടുകളിലെ വെളിച്ചക്കുറവ് ഒഴിവാക്കുകയും വായുസഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യുന്ന നടുമുറ്റങ്ങളും എല്ലാ വാസ്തുശൈലിക്കും ഉത്തമമാണ്.*
🔗 *കൃത്യമായ വെളിച്ചവും വായുസഞ്ചാരവുമാണ് ഒരു വീടിനെ പോസിറ്റീവ് എനർജി ഉള്ളതാക്കുക* അതുകൊണ്ടുതന്നെ വീടിനെ ഡിസൈനിങ്ങ് സമയത്ത് ഊർജ്ജലാഭത്തിനുള്ള വെളിച്ചത്തിനും വായുസഞ്ചാരത്തിനുമുള്ള സംവിധാനങ്ങൾക്ക് പ്രാധാന്യം കൊടുക്കേണ്ടതുണ്ട്.സോളാർ പാനലുകളും സോളാർ വാട്ടർ ഹീറ്ററുകളുമൊക്കെ വേണ്ട ദിശയിലേക്ക് തിരിച്ചുവെക്കാനാകുന്ന തരാം മേൽക്കൂരയാകണം വീടിന്.വാട്ടർ ടാങ്കിന് സോളാർ ഹീറ്ററിലേക്ക് വെള്ളം ഒഴുകിയെത്താനുള്ള ഉയരമെങ്കിലും വേണം. ഈ പാനലുകളിലേക്ക് നിഴൽ വീഴാതെയുള്ള രൂപകൽപന മേൽക്കൂരക്ക് നൽകുകയും വേണം.
🔗 *വാസ്തുവിലെ ഒഴിവുകളും സൂത്രദ്വാരങ്ങളുമൊക്കെ വായുസഞ്ചാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്.* പലപ്പോഴും ഫാനുകളും മറ്റുപകരണങ്ങളും ചുടുകാറ്റിനെ പുറംതള്ളാൻ സഹായിക്കാറില്ല. ചുടുകാറ്റ് നിർഗ്ഗമിക്കാനുള്ള എയർ ഹോളുകളും ചിമ്മിനി തുടങ്ങിയ വായുദ്വാരങ്ങളും കൃത്രിമ ഉപകരണങ്ങളുടെ ഉപഭോഗവും കൊണ്ട് ചെലവ് കുറക്കാം.
🔗 *വീട് പ്ലാൻ ചെയ്യുമ്പോൾ ആദ്യം ചെയ്യേണ്ടത് നമുക്ക് ആവശ്യമുള്ള ഉപകരണങ്ങൾ എവിടെയെല്ലാം വെക്കും എന്ന് തീരുമാനിക്കുകയും അതിനെല്ലാം അനുസൃതമായി വാതിൽ ജനവാതിൽ സ്ഥാനങ്ങൾ തീരുമാനിക്കുകയുമാണ്.* ഉപകരണങ്ങളുടെ ദിശ തീരുമാനിക്കുമ്പോൾ വാസ്തുവിലെ വിശ്വാസം കണക്കിലെടുക്കാം. ഉദാഹരണമായി കട്ടിലിന്റെ തലഭാഗം തെക്കോ കിഴക്കോ വരണമെന്നും അടുപ്പ് കിഴക്ക് വടക്കായി വരണമെന്നുമൊക്കെ. ജനാലയിൽനിന്നും നേരിട്ട് വെളിച്ചം വരുന്ന ഭാഗം വായനക്കും തുന്നലിനുമൊക്കെ നീക്കിവെച്ചാൽ പകൽ ലൈറ്റിടാതെ കഴിക്കാം.
🔗 അതിഥിമുറിക്ക് വേണ്ടത്ര കാറ്റും വെളിച്ചവും വേണമെന്നുണ്ടെങ്കിൽ അവയുടെ സ്ഥാനം തെരഞ്ഞെടുക്കുമ്പോൾ ആ പ്രദേശത്ത് കാറ്റും വെളിച്ചവും കൂടുതൽ കിട്ടുന്ന സ്ഥാനം ഏതാണെന്ന് കണ്ടെത്തണം.
👁 *അവലംബം:* മനോരമ ഓൺലൈനിൽ കണ്ട ഒരു കുറിപ്പാണിത്.
✏ *കുറിപ്പ്:* പഞ്ചഭൂങ്ങളിൽ നിഷ്ക്കർഷയില്ലാതെ വീടുവെക്കുന്ന ശീലമാണ് അനാരോഗ്യത്തിന്റെ ഒരു കാരണം. *വാതിലുകളും ജനാലകളും* വേണമെന്നേ പണിയുന്നവർക്ക് ധാരണ കാണുന്നുള്ളൂ, പൊതുവേ. അവ *വേണ്ട വിധം ഉണ്ടാക്കിയാൽത്തന്നെ അൽപ്പനേരമെങ്കിലും തുറന്ന് കാറ്റും വെളിച്ചവും അകത്തേക്ക് കടത്തിയെടുക്കുവാനുള്ള മനഃസ്ഥിതി കൂടി ഉണ്ടാവേണ്ടിയിരിക്കുന്നു.*

Comments
Post a Comment