പ്രമേഹത്തെ പ്രതിരോധിക്കാന്‍ പിസ്ത സഹായിക്കും.
--------------------------------
പശ്ചിമേഷ്യയില്‍ നിന്നെത്തുന്ന പിസ്തയ്ക്ക് പോഷക ഗുണങ്ങളേറെയാണ്. യഥാര്‍ത്ഥത്തില്‍ പിസ്ത ഒരു പഴമാണ്. പുറംന്തോട് മാറ്റിയ ശേഷം അകത്തുള്ള മഞ്ഞ പരിപ്പാണ് സാധാരണ കഴിക്കുക. അണ്ടിപരിപ്പുകളുടെ എല്ലാ ഗുണങ്ങളും പിസ്തയ്ക്കുണ്ട്.

ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്ലിന്റെ അളവ് കുറയ്ക്കാന്‍ പിസ്ത സഹായിക്കും. അതേസമയം നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്ലിന്റെ തോത് ഉയര്‍ത്തുകയും ചെയ്യും. ഇതുവഴി ഹൃദ്രോഗസാധ്യത കുറയും, നാഡികള്‍ക്ക് ബലം നല്‍കി ഹൃദയത്തിന്റെ പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്യും.

പിസ്തയില്‍ വിറ്റാമിന്‍ എ,വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിലുണ്ടാകുന്ന കോശജ്വലനം കുറയ്ക്കാനുള്ള പ്രതിജ്വലന ഗുണവും പിസ്തയ്ക്കുണ്ട്. ഒരു ദിവസം ശരീരത്തിനാവശ്യമായ ഫോസ്ഫറസിന്റെ 60 ശതമാനം ഒരു കപ്പ് പിസ്തയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.ദിവസവും പിസ്ത കഴിക്കുന്നത് രക്തത്തില്‍ ഒക്‌സിജന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നു.

പ്രായം കൂടുന്നതിനനുസരിച്ച് കണ്ണിന്റെ കാഴ്ച കുറയുന്ന നിരവധി അസുഖങ്ങള്‍ ഉണ്ട്. ലുട്ടീന്‍,സിയാക സാന്തിന്‍ എന്നിങ്ങനെ പിസ്തയില്‍ കാണപ്പെടുന്ന രണ്ട് ആന്റി ഓക്‌സിഡന്റുകള്‍ അന്ധതവരുന്നത് തടയും. പ്രതിരോധ സംവിധാനത്തിന്റെ ആരോഗ്യത്തിന് വിറ്റാമിന്‍ ബി6 അത്യാവശ്യമാണ്. രക്തം ഉണ്ടാകുന്നതിനും ശരീരം മുഴുവന്‍ ശരിയായ രീതിയില്‍ രക്തയോട്ടം ഉണ്ടാകുന്നതിനും പിസ്ത സഹായിക്കും.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം