*പനി*


🌾🌾🌾🌾🌾🌾🌾🌾🌾
1. തുമ്പയുടെയും തുളസിയുടെയും കഴുത്തുകളും തണ്ടുകളും അരച്ച് ശര്‍ക്കരയില്‍ സേവിച്ചാല്‍ ജ്വരം ശമിക്കും

2. ഒരു തുടം ചെന്തെങ്ങിന്‍ കരിക്കിന്‍ വെള്ളത്തില്‍ ഒരു പിടി തുമ്പപ്പൂവ് അരച്ചു കലക്കി സേവിച്ചാല്‍ ഏതു പനിയും മാറും.

3. ഒരു റാത്തല്‍ പനംചക്കര ഇടങ്ങഴി വെള്ളത്തിലിട്ടു തിളപ്പിച്ച്‌ ചെറുചൂടോടെ കുടിച്ചാല്‍ പനി മാറും.

4. തുളസിയിലനീര്‍ 180 ഗ്രെയിന്‍ വീതം 45 ഗ്രെയിന്‍ കുരുമുളകു പൊടിച്ചു ചേര്‍ത്തു സേവിച്ചാല്‍ പനി ശമിക്കും.

5. 180 ഗ്രെയിന്‍ കരയാമ്പൂവ് 140 ഗ്രെയിന്‍ കുരുമുളക് ഇവ അരച്ചു പയര്‍മണി വലുപ്പത്തില്‍ ഗുളികകളാക്കി ഉരുട്ടി വെച്ച് ദിവസം രണ്ടു ഗുളികകള്‍ വെച്ചു കഴിച്ചാല്‍ എല്ലാ പനിയും ശമിക്കും.

6. മുരിങ്ങവേര്‍പ്പൊടി അഞ്ചു മുതല്‍ 20 ഗ്രെയിന്‍ വരെ കൊടുത്താല്‍ ജ്വരം ശമിക്കും.

7. നൊച്ചിയില ഉണക്കിപ്പൊടിച്ചു ശര്‍ക്കര ചേര്‍ത്തു സേവിച്ചാല്‍ ജ്വരം ശമിക്കും. നൊച്ചിയിലയിട്ടു വെന്ത വെള്ളത്തിന്‍റെ ആവി കൊള്ളിച്ചാല്‍ ജ്വരം ശമിക്കും.

8. പൂവാങ്കുറുന്തില (സഹദേവി) സമൂലം ഇടിച്ചു പിഴിഞ്ഞ നീര്‍ മോരില്‍ താന്‍ കാടിയില്‍ താന്‍ കഞ്ഞിവെച്ചു കഴിച്ചാല്‍ ഏതൊരു പനിയും മാറും.

9. കരിംജീരകം അരച്ചു തൈരില്‍ കഴിച്ചാല്‍ പനി മാറും.

10. ഏഴിലംപാലത്തൊലിയും കാട്ടുതൃത്താവിന്‍വേരും വയമ്പും കൂട്ടിയിടിച്ചു വെണ്ണയില്‍ നനച്ച് കിഴികെട്ടി കത്തിച്ചു വലിച്ചാല്‍ പനി ശമിക്കും.                                                                                                                                                
------------------------------------------------

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം