🍄🌱🌿🍄🌱🌿🍄🌱🌿🍄🌱🌿

വളരെ ഉപയോഗപ്രദമായ 101 ഒറ്റമൂലികള്‍......
🌿🌿🌿🌿🌿🌿🌿🌿🌿

 🌿പണ്ടുകാലത്ത് ഏതു രോഗത്തിനും ഒറ്റമൂലി മരുന്നുകള്‍കൊണ്ട് ആശ്വാസം കണ്ടെത്തിയവരായിരുന്നു കേരളീയര്‍.
🌿ഇന്നത്തെപ്പോലെ ആശുപത്രികളും മരുന്നുകളുമൊന്നുംഇല്ലാതിരുന്ന പഴയകാലത്ത് പ്രകൃതിയില്‍ സുലഭമായി ലഭിച്ചിരുന്നതും,എന്നാല്‍ ഔഷധഗുണങ്ങളുമുള്ള ധാരാളം ചെടികള്‍ രോഗശമനത്തിനുള്ളഒറ്റമൂലികളായി ഉപയോഗിച്ചിരുന്നു......
🌿നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാംഔഷധസസ്യങ്ങളുടെ വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു.....
🌿വീട്ടിലെമുത്തശ്ശിമാര്‍ക്കും അമ്മമാര്‍ക്കുമൊക്കെ ഇവ ഓരോന്നിനെക്കുറിച്ചും അവയുടെ ഔഷധഗുണത്തെക്കുറിച്ചും അറിവുണ്ടായിരുന്നു.....
🌿കാലംപുരോഗമിച്ചതോടെ നമ്മുടെ വീട്ടുമുറ്റങ്ങളില്‍നിന്നും തൊടികളില്‍നിന്നുംനാടിന്റെ പൈതൃകങ്ങളായ ഔഷധസസ്യങ്ങളെല്ലാം അന്യംനിന്നുപോയി...
🌿ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി..... അതില്‍ രോഗം ശമിക്കും...... കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ രോഗശമന ശക്തിയെക്കുറിച്ചുംഅറിവുണ്ടായിരുന്നു.......

🌿വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റ മൂലികളെയാണ് ഇവിടെപരിചയപ്പെടുത്തുന്നത്.

🌿🌱🌿🌱🌿🌱🌿🌱🌿🌱🌿

🌿 ഉളുക്കിന്.....
സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക...

🌿 പുഴുക്കടിക്ക്.... പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക..

🌿തലമുടി സമൃദ്ധമായി വളരുന്നതിന്
എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക

🌿ചെവി വേദനയ്ക്ക്
വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക

🌿കണ്ണ് വേദനയ്ക്ക്...
നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക

🌿മൂത്രതടസ്സത്തിന്....
ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക

🌿വിരശല്യത്തിന്....
പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക

🌿ദഹനക്കേടിന്....
ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക

🌿കഫക്കെട്ടിന്....
ത്രിഫലാദി ചൂര്‍ണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക

🌿ചൂട്കുരുവിന്..
ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക

🌿ഉറക്കക്കുറവിന്...
കിടക്കുന്നതിന് മുന്‍പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ

🌿വളം കടിക്ക്...
വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക

🌿ചുണങ്ങിന്....
വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക...

🌿അരുചിക്ക്ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കു

🌿പല്ലുവേദനയ്ക്ക്...
വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക

🌿തലവേദനയ്ക്ക്...
ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക

🌿വായ്നാറ്റം മാറ്റുവാന്‍
ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്‍ത്ത് പല്ല്തേയ്ക്കുക

🌿തുമ്മലിന്....
വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.

🌿ജലദോഷത്തിന്...
തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുക

🌿ടോണ്‍സിലെറ്റിസിന്
വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്‍ച്ചയായി 03 ദിവസം കഴിക്കുക

🌿തീ പൊള്ളലിന്...
ചെറുതേന്‍ പുരട്ടുക

🌿തലനീരിന്...
കുളികഴിഞ്ഞ് തലയില്‍ രസ്നാദിപ്പൊടി തിരുമ്മുക

🌿ശരീര കാന്തിക്ക്...
ചെറുപയര്‍പ്പൊടി ഉപയോഗിച്ച് കുളിക്കുക

🌿കണ്ണിന് ചുറ്റുമുള്ള നിറം മാറന്‍...
ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക

🌿 പുളിച്ച് തികട്ടലിന്...
മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക

🌿പേന്‍പോകാന്‍...
തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക

🌿പുഴുപ്പല്ല് മറുന്നതിന്
എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക

🌿വിയര്‍പ്പു നാറ്റം മാറുവാന്‍.....
മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക

🌿ശരീരത്തിന് നിറം കിട്ടാന്‍...
ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസവും കുടിക്കുക

🌿ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്
ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക

🌿മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന്.....
ഉള്ളിചതച്ചതും,തേങ്ങയും ചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുക

🌿ഉഷ്ണത്തിലെ അസുഖത്തിന്....
പശുവിന്‍റെ പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക

🌿 ചുമയ്ക്ക്..
പഞ്ചസാര പൊടിച്ചത്, ജീരകപ്പൊടി, ചുക്ക്പ്പൊടി, ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക

🌿 കരിവംഗലം മാററുന്നതിന്....
കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക

🌿 മുഖസൌന്ദര്യത്തിന്..
തുളസിയുടെ നീര് നിത്യവും തേയ്ക്കുക

🌿 വായുകോപത്തിന്..
ഇഞ്ചിയും ഉപ്പും ചേര്‍ത്തരച്ച് അതിന്‍റെ നീര് കുടിക്കുക

🌿 അമിതവണ്ണം കുറയ്ക്കാന്‍...
ചെറുതേനും സമം വെളുത്തുള്ളിയും ചേര്‍ത്ത് അതിരാവിലെ കുടിക്കുക

🌿 ഒച്ചയടപ്പിന്...
ജീരകം വറുത്ത്പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക

🌿 വളംകടിക്ക്....
ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക

🌿സ്ത്രീകളുടെ മുഖത്തെ രോമവളര്‍ച്ച തടയാന്‍..
പാല്‍പ്പാടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക

🌿 താരന്‍ മാറാന്‍....
കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക

🌿 മുഖത്തെ എണ്ണമയം മാറന്‍...
തണ്ണിമത്തന്‍റെ നീര് മുഖത്ത് പുരട്ടുക

🌿 മെലിഞ്ഞവര്‍ തടിക്കുന്നതിന്..
ഉലുവ ചേര്‍ത്ത് കഞ്ഞി വച്ച് കുടിക്കുക

🌿 കടന്തല്‍ വിഷത്തിന്..
മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക.

🌿 ഓര്‍മ്മ കുറവിന്...
നിത്യവും ഈന്തപ്പഴം കഴിക്കുക

🌿 മോണ പഴുപ്പിന്...
നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക

🌿 പഴുതാര കുത്തിയാല്‍..
ചുള്ളമ്പ് പുരട്ടുക

🌿ക്ഷീണം മാറുന്നതിന്....
ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തുകുടിക്കുന്നു.

🌿 പ്രഷറിന്....
തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക

🌿 ചെങ്കണ്ണിന്....
ചെറുതേന്‍ കണ്ണിലെഴുതുക

🌿 കാല്‍ വിള്ളുന്നതിന്..
താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക

🌿 ദുര്‍മേദസ്സിന്...
ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക

🌿 കൃമിശല്യത്തിന്..
നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക

🌿 സാധാരണ നീരിന്...
തോട്ടാവാടി അരച്ച് പുരട്ടുക

🌿 ആര്‍ത്തവകാലത്തെ വയറുവേദയ്ക്ക്..
ത്രിഫലചൂര്‍ണം ശര്‍ക്കരച്ചേര്‍ത്ത് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക

🌿 കരപ്പന്....
അമരി വേരിന്‍റെ മേല്‍ത്തൊലി അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.

🌿 ശ്വാസംമുട്ടലിന്...
അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്‍ത്ത് കഴിക്കുക

🌿 ജലദോഷത്തിന്...
ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കുരുമുളക്പ്പൊടിയും ചേര്‍ത്ത് കഴിക്കുക

🌿 ചുമയ്ക്ക്.....
തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക

🌿ചെവി വേദനയ്ക്ക്...
കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക

🌿പു കച്ചിലിന്....
നറുനീണ്ടി കിഴങ്ങ് പശുവിന്‍പാലില്‍ അരച്ച് പുരട്ടുക

🌿ഛര്‍ദ്ദിക്ക്...
കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക

🌿അലര്‍ജിമൂലം ഉണ്ടാകുന്ന തുമ്മലിന്......
തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക

🌿 മൂത്രചൂടിന്....
പൂവന്‍ പഴം പഞ്ചസാര ചേര്‍ത്ത് കഴിക്കുക.

🌿ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ഛര്‍ദ്ദിക്ക്....
കുമ്പളത്തിന്‍റെ ഇല തോരന്‍ വച്ച് കഴിക്കുക

🌿 മുടി കൊഴിച്ചില്‍ നിര്‍ത്തുന്നതിന്...
ചെമ്പരത്തി പൂവിന്‍റെ ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക

🌿 അള്‍സറിന്....
ബീട്ടറൂട്ട് തേന്‍ ചേര്‍ത്ത് കഴിക്കുക

🌿 മലയശോദനയ്ക്ക്....
മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക

🌿 പരുവിന്....
അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക

🌿 മുടിയിലെ കായ് മാറുന്നതിന്......
ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക

🌿 ദീര്‍ഘകാല യൌവനത്തിന്.....
ത്രിഫല ചൂര്‍ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക

🌿 വൃണങ്ങള്‍ക്ക്...
വേപ്പില അരച്ച് പുരട്ടുക

🌿 പാലുണ്ണിക്ക്...
ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക

🌿 ആസ്മയ്ക്ക്...
ഈന്തപ്പഴവും ചെറുതേനും സമം ചേര്‍ത്ത് കഴിക്കുക

🌿 പനിക്ക്...
തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക

🌿പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍

🌿 ഗര്‍ഭത്തിന്‍റെ മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക

🌿 കണ്ണിന് കുളിര്‍മ്മയുണ്ടാകന്‍....
രാത്രി ഉറങ്ങുന്നതിന് മുന്‍പ് അല്‍പം ആവണക്ക് എണ്ണ കണ്‍പീലിയില്‍ തേക്കുക

🌿 മന്തിന്....
കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക

🌿 ദഹനക്കേടിന്...
ചുക്ക്,കുരുമുളക്,വെളുത്തുള്ളി,ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക

🌿 മഞ്ഞപ്പിത്തത്തിന്...
ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക

🌿 പ്രമേഹത്തിന്...
കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക

🌿 കുട്ടികളില്‍ ഉണ്ടാകുന്ന വിരശല്യത്തില്‍...
വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക

🌿 വാതത്തിന്...
വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക

🌿 വയറു കടിക്ക്...
ചുവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പലതവണ കുടിക്കുക

🌿 ചൊറിക്ക്. ..
മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക

🌿 രക്തകുറവിന്..
നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക

🌿 കൊടിഞ്ഞിക്ക്....
പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക

🌿 ഓര്‍മ്മശക്തി വര്‍ധിക്കുന്നതിന്...
പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്‍ത്ത് കാച്ചി ദിവസവും കുടിക്കുക

🌿 ഉദരരോഗത്തിന്...
മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്‍ത്ത് കഴിക്കുക

🌿ചെന്നിക്കുത്തിന്....
നാല്‍പ്പാമരത്തോല്‍ അരച്ച് പുരട്ടുക

🌿 തൊണ്ടവേദനയ്ക്ക്..
അല്പംവെറ്റില,കുരുമുളക്,പച്ചകര്‍പ്പൂരം എന്നീവ ചേര്‍ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക

🌿കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്...
മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്‍ത്ത് കഴിക്കുക

🌿വേനല്‍ കുരുവിന്
പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക

🌿 മുട്ടുവീക്കത്തിന്...
കാഞ്ഞിരക്കുരു വാളന്‍പുളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്‍ത്ത് പുരട്ടുക

🌿 ശരീര ശക്തിക്ക്...
ഓഡ്സ് നീര് കഴിക്കുക

🌿 ആമ വാതത്തിന്...
അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക

🌿നര വരാതിരിക്കാന്‍
വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്‍ത്തി ചെറു ചൂടോടെ തലയില്‍ പുരട്ടുക

🌿തലമുടിയുടെ അറ്റം പിളരുന്നതിന്
ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക

🌿 കുട്ടികളുടെ വയറുവേദനയ്ക്ക്....
മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക

🌿 കാഴ്ച കുറവിന്....
വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക

🌿കണ്ണിലെ മുറിവിന്...
ചന്ദനവും മുരിക്കിന്‍ കുരുന്നു മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം