*രക്തസമ്മര്‍ദ്ദം*




🙍🏻‍♂🙍🏻‍♂🙍🏻‍♂🙍🏻‍♂🙍🏻‍♂🙍🏻‍♂🙍🏻‍♂🙍🏻‍♂🙍🏻‍♂🙍🏻‍♂🙍🏻‍♂🙍🏻‍♂🙍🏻‍♂
ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്.
ഉപ്പ് കുറയ്ക്കുക എന്നത് ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ വളരെ പ്രധാനമായ ഒന്നാണ്.
*സവാളയുടെ നീരും തേനും കലര്‍ത്തി ദിവസവും രാവിലെ രണ്ടു സ്പൂണ്‍ കഴിച്ചാല്‍ ബിപി കുറയും.
കാന്താരിമുളക് ഒന്നാംതരം ഔഷധമാണ് പ്രഷറിന്.
*ദിവസവും വെറുംവയറ്റില്‍ പപ്പായ കഴിയ്ക്കുന്നത് ബിപി കുറയ്ക്കാന്‍ നല്ലതാണ്. ഇതിലെ എന്‍സൈമുകളാണ് ഇതിന് സഹായിക്കുന്നത്. അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണിത്.
*തുളസിയില, ആര്യവേപ്പില എന്നിവ വെള്ളം ചേര്‍ത്ത് അരച്ച് രാവിലെ വെറുംവയറ്റില്‍ ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുക.
*വെറുംവയറ്റില്‍ നെല്ലിക്കാജ്യൂസ് കുടിയ്ക്കുന്നതും വെളുത്തുള്ളി കഴിയ്ക്കുന്നതും ബിപി കുറയ്ക്കും.
*ഉലുവയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം ദിവസവും കുടിയ്ക്കുന്നത് ബിപി കുറയ്ക്കാന്‍ സഹായിക്കും
*ചെറിയ ഉള്ളി, വെളുത്തുള്ളി, മുരിങ്ങയില, കൂടാതെ പച്ചക്കറികളും, പഴവര്‍ഗങ്ങളും, തവിട് കളയാത്ത ധാന്യങ്ങളും ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
* ആര്യവേപ്പില, കൂവളത്തിന്‍റെ ഇല എന്നിവ ദിവസവും വെറുംവയറ്റില്‍ ചവച്ചു കഴിയ്ക്കുന്നത് നല്ലതാണ്.
തഴുതാമ, മുക്കുറ്റി, ചെറൂള തുടങ്ങിയ സസ്യങ്ങളുടെ നീര് കുടിക്കുക.
ഉലുവ, ജീരകം എന്നിവ വറുത്ത് ഇതില്‍ വെള്ളമൊഴിച്ച് ഈ വെള്ളം കുടിയ്ക്കാം.
കുമ്പളങ്ങാനീരില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ബിപി കുറയാന്‍ സഹായിക്കും.
*മദ്യം പുകവലി-പുകയില എന്നിവ വര്‍ജ്ജിക്കുക,
കാപ്പി കുടിക്കുന്നത് കുറയ്ക്കുക.
*കടല്‍ മത്സ്യങ്ങളായ മത്തി, അയല ചൂര, കോര തുടങ്ങിയവ സ്ഥിരമായി കറിവെച്ച് കഴിക്കുന്നത് ബി. പി. കുറയ്ക്കുവാന്‍ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. ഈ മീനുകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ 3 കൊഴുപ്പമ്ളങ്ങള്‍ പ്രഷര്‍ കുറയ്ക്കുന്നത് കൂടാതെ ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യും.
*ഇതിനേക്കാള്‍ ഉപരിയായി ശരീരഭാരം നിയന്ത്രിക്കുകയും, ചിട്ടയായ വ്യായാമം ചെയ്യുകയും ചെയ്യേണ്ടതാണ്.
*മാനസിക പിരിമുറുക്കങ്ങള്‍ അകറ്റുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുകയോ, യോഗ, ധ്യാനം, പ്രാര്‍ത്ഥന, ജീവനകല ഇവയില്‍ ഏതെങ്കിലും പരിശീലിക്കുകയോ ചെയ്യുന്നതും നല്ലതാണ് .                                                                                      

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം