ഉപ്പൂറ്റി വേദന നിസാരമാക്കരുത്

സംഭവിക്കുന്നത്. ഈ ക്ഷതം പിന്നീട് നല്ല വേദനയ്ക്കും നീരിനും കാരണമാകുന്നു. കാലിലേക്കുള്ള ചെറുനാഡിക്ക് സംഭവിക്കുന്ന ചുരുങ്ങല്‍ വേദനയ്‌ക്കൊപ്പം അസഹനീയമായ തരിപ്പും ഉണ്ടാക്കുന്നു. ഉപ്പൂറ്റി വേദനയുടെ തുടക്കത്തില്‍ തന്നെ കാലിന് വിശ്രമം നല്‍കുക. ചികിത്സ നല്‍കിയില്ലെങ്കില്‍ പിന്നീട് കാലിന്റെ ചലന ശേഷിയെപ്പോലും ഇത് ബാധിക്കും. മനുഷ്യന്റെ കാലിലെ 26 എല്ലുകളാല്‍ ഉറപ്പിച്ച ഒന്നാണ് ഉപ്പൂറ്റിയുടെ എല്ല്. ശരീരത്തിന്റെ മൊത്തഭാരം താങ്ങാന്‍ കഴിയുന്ന ഒന്നാണിത്. തണുത്ത തറയില്‍ ചെരുപ്പിടാതെ നടക്കുന്നതും ശരീരഭാരം കൂടുന്നതുമൊക്കെ വേദനയുടെ കാരണങ്ങളാണ്. റുമറ്റോയ്ഡ് ആര്‍ത്തറൈറ്റിസ് ആണ് കൂടുതല്‍ പ്രശ്‌നക്കാരന്‍. ഇതുമൂലം ഉണ്ടാകുന്ന ഉപ്പൂറ്റി വേദനകള്‍ നീരോടു കൂടിയവ ആയിരിക്കില്ല. മറിച്ച്‌ സന്ധിയുടെ ചലനശേഷിയെയാണ് ഇത് ബാധിക്കുക. ചെരുപ്പ് പാദത്തിന് പൂര്‍ണസംരക്ഷണം നല്‍കുന്നതായിരിക്കണം. കാലുകള്‍ പൂര്‍ണമായും ഉള്ളിലായിരിക്കണം. നനഞ്ഞ ചെരുപ്പുകളോ, സോക്‌സുകളോ ഉപയോഗിക്കരുത്. സ്ഥിരമായി പോയന്റ് ഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും ഉപ്പൂറ്റി പൂര്‍ണമായും ചെരുപ്പിനുള്ളില്‍ തന്നെയെന്ന് ഉറപ്പുവരുത്തണം. ചെറുചൂടുവെള്ളത്തില്‍ ഉപ്പിട്ട് കാല്‍പാദങ്ങള്‍ ഇറക്കി വയ്ക്കുക. പിന്നീട് പ്യൂമിക് സ്‌റ്റോണ്‍ ഉപയോഗിച്ച്‌ ഉപ്പൂറ്റി ഉറച്ചു കഴുകാംം. നനവ് മാറ്റിയശേഷം മോയിചറൈസര്‍ പുരട്ടുക. ഒലീവ് ഓയില്‍ പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്. പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച്‌ തുടര്‍ച്ചയായി മൂന്ന് ദിവസം ഉപ്പൂറ്റിയില്‍ തേച്ച്‌ പിടിപ്പിക്കുക. താമരയില കരിച്ച്‌ വെളിച്ചെണ്ണയില്‍ ചാലിച്ച്‌ പുരട്ടുന്നതും നല്ലതാണ്. മൈലാഞ്ചി അരച്ച്‌ ഉപ്പൂറ്റി വിണ്ടുകീറുന്ന ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. നെയ്യ്, ആവണക്കെണ്ണ,മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് ചെറുചൂടോടെ പുരട്ടുക. മൂന്നു മണിക്കൂറിനുശേഷം കഴുകിക്കളയുക. ഒരു പിടി അരി തേങ്ങാവെള്ളത്തിലിട്ടു മൂന്നു ദിവസം കുതിര്‍ത്തശേഷം അരച്ച്‌ കുഴമ്ബ് രൂപത്തില്‍ പുരട്ടുക

Comments

Popular posts from this blog

പ്രകൃതിപാചകം

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

ജാതി കൃഷി