*പ്രകൃതിയുടെ രുചിയറിയൂ ഒപ്പം അവയുടെ ഔഷധമൂല്യത്തേയും.*




🌱🌴🌱🌴🌱🌴🌱🌴🌱🌴🌱🌴

മള്‍ബറി
മള്‍ബറിയുടെ ജൂസ് ചര്‍മ്മ സൌന്ദര്യത്തെ വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മരോഗങ്ങളെ തടയുകയും ചെയ്യുന്നു.

ചാമ്പക്ക
മൂത്രസംബന്ധമായ രോഗങ്ങളേയും പ്രമേഹത്തേയും നിയന്ത്രിക്കാന്‍ ചാമ്പക്കാജൂസ് നല്ലതാണ്.

കൂവളപ്പഴം
കൂവള്‍പ്പഴത്തിന്‍റെ ജൂസ് കുടിക്കുന്നവര്‍ക്ക് മലബന്ധം ഇല്ലാതാവും.

അത്തിപ്പഴം
ഈ പഴത്തിന്‍റെ ജൂസ് മുലപാല്‍ വര്‍ദ്ധിപ്പിക്കും.

ആമ്പല്‍പ്പൂവ്
ആമ്പല്‍പ്പൂവിന്‍റെ ജൂസ് കുടിച്ചാല്‍ വെള്ളപ്പോക്ക് നിലയ്ക്കും.

അഗസ്തിക്കീര
ഇതിന്‍റെ പുഷ്പത്തിന്‍റെ നീരെടുത്ത് പശുവിന്‍ പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ വളരെ പഴക്കം ചെന്ന വെള്ളപ്പോ‍ക്കും മാറും.

അടപതിയന്‍ കിഴങ്ങ്
ഈ കിഴങ്ങിന്‍റെ ജൂസ് കുടിച്ചാല്‍ നേത്രരോഗങ്ങളെ പ്രതിരോധിക്കാം.

അത്തിയാല്
രക്തം പോകുന്ന അര്‍ശ്ശസ് ഉള്ളവര്‍ അത്തിയാലിന്‍റെ ഇലയും നീരും കുടിച്ചാല്‍ നല്ലതാണ്.

അമര
അമരയുടെ നീര് കുടിച്ചാല്‍ കണ്ഠ്ശുദ്ധിയുണ്ടാകും.

അമുക്കുരു
ഇതിന്‍റെ പൂവ് ജൂസാക്കി കുടിച്ചാല്‍ സന്ധിവാതം കുറയും

ചിറ്റമൃത്
വൃക്കരോഗങ്ങല്‍ തടയാന്‍ ഇതിന്‍റെ ജൂസ് ദിവസവും ഓരോ ഗ്ലാസ് വീതം രണ്ടു നേരം കുടിക്കുന്നത് നല്ലതാണ്.

അരയാല്
അരയാലിന്‍റെ മൊട്ട് അരച്ച് പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ ലൈഗിംകാസക്തിയുണ്ടാവും.

അശോകം
ഇതിന്‍റെ കുരു കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്ത് കുടിച്ചാല്‍ മൂത്രതടസ്സം, ഗര്‍ഭാശയസങ്കോചങ്ങള്‍ എന്നിവ ഇല്ലാതാവും.

ആനച്ചുവടി
ശരീരത്തിലെ വിഷാശം കുറയ്ക്കാന്‍ ആനച്ചുവടിയുടെ ജൂസ് നല്ലതാണ്.

വേപ്പ്
വേപ്പിലയുടെ ജൂസ് കാല്‍ ഗ്ലാസ് വീതം ദിവസവും രാവിലെ വെറും വയറ്റില്‍ ഏഴ് ദിവസം കുടിച്ചാല്‍ കൃമിശല്യം മാറിക്കിട്ടും.

ആടലോടകം
ശ്വാസംമുട്ടല്‍ ശമിക്കാന്‍ ആടലോടകത്തിന്‍റെ ഇല അടിച്ച് കുടിച്ചാല്‍ മതി.

അട്ക്കാ മണിയന്‍
ഇതിന്‍റെ കായ എടുത്ത് കഴിച്ചാല്‍ അമിതമായ ആര്‍ത്തവസ്രാവം നിലയ്ക്കും.
# ശരീരത്തില്‍ ഉണ്ടാകുന്ന കുരു (പ്രത്യേകിച്ച് കഴല ഭാഗങ്ങളില്‍) ഉണ്ടാകുന്ന കുരു പഴുത്തു പൊട്ടി പോകുവാന്‍ “പാട താളി” എന്ന് പറയുന്ന വള്ളിയുടെ ഇല അരച്ച് പുരട്ടുക. ഒരു മണിക്കൂറിനുള്ളില്‍ തന്നെ പൊട്ടി അകത്തുള്ള പഴുപ്പ് പോകുന്നതാണ്.

കുഷിനഖം പോകാന്‍ – കോവലിന്റെ ഇല അരച്ച് പുരട്ടുക.

മുറിവിനു – തൊട്ടാവാടി വായിലിട്ടു ചവച്ചരച്ചു മുറിവില്‍ പൊതിയുക. പിറ്റേ ദിവസത്തേക്ക് മുറി കൂടിയിരിക്കും.

മഞ്ഞപിത്തം – കീഴാര്‍ നെല്ലി സമൂലം അരച്ച് നീര് കഴിക്കുക. ആവനക്കെന്ന കാച്ചിയത് തലയില്‍ തേച്ചു കുളിക്കുക. തലയില്‍ നിന്നുള്ള മഞ്ഞപ്പിത്തം അതിവേഗം ഇറങ്ങുന്നതിനു വളരെ ഫലപ്രദം.
# മുറിവായിടത്ത് ഉപ്പും മഞ്ഞളും ചേര്‍ത്ത് വെച്ചു കെട്ടിയാല്‍ പെട്ടെന്ന് മുരിവുനങ്ങും.                                                                   *
------------------------------------------------

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം