തഴുതാമ
നിലത്തു ഒരു പാവത്താനെ പോലെ പടര്‍ന്ന് കിടക്കുന്ന തഴുതാമ ആളെത്ര മാത്രം കേമനാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ. പുനര്‍ന്നവ എന്നും പേരുള്ള തഴുതാമ ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഇലച്ചെടിയാണ്. നിലത്തു പടര്‍ന്നുകിടന്നു വളരുന്ന തണ്ടുകള്‍ക്ക് പര്‍പ്പിള്‍ നിറമാണ്. പിങ്കോ ചുവപ്പോ നിറമുള്ള പൂക്കളും ഉണ്ടാവാറുണ്ട്. വെള്ള, ചുവപ്പ്, നീല, ഇളംപച്ച എന്നിങ്ങനെ നാല് വ്യത്യസ്ത ഇനങ്ങളിലായും തഴുതാമ കാണപ്പെടുന്നു.
ഇതില്‍ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളെ ഉത്തേജിപ്പിച്ച് മൂത്രവര്‍ധനയ്ക്ക് സഹായിക്കും. അതിനാല്‍ ശരീരനീരിനു ഫലപ്രദമാണ്. കേരളത്തില്‍ മാത്രമല്ല പഞ്ചാബിലും പോര്‍ച്ചുഗീസുകാരും ഇവയുടെ ഉപയോഗം നന്നായറിയാവുന്നവരാണ്.
നേത്രചികിത്സയ്ക്കും അസ്ഥിസ്രാവചികിത്സയ്ക്കുമാണ് ഇവര്‍ ഇതുപയോഗിക്കുന്നത്. മൂലക്കുരു ചികിത്സയ്ക്കും ചിലയിടങ്ങളില്‍ ഇത് ഉപയോഗിക്കുന്നുണ്ട്..
ത്വക്കിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാറ്റാന്‍ തഴുതാമ തൈല രൂപത്തില്‍ ഉപയോഗിക്കാമെന്നു ചരകസംഹിതയില്‍ പറയുന്നുണ്ട്. തഴുതാമ ഇട്ടു വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ ഗര്‍ഭിണികളുടെ കാലിലെ നീരു കുറയും. സ്ത്രീകള്‍ക്കുണ്ടാകുന്ന മൂത്രംകടച്ചിലിനും മൂത്രതടസത്തിനും പഴുപ്പിനും കുറവുണ്ടാകും. ഗര്‍ഭകാലത്തെ വിളര്‍ച്ചയും പോഷകക്കുറവും തടയാന്‍ തഴുതാമയില പതിവായി തോരന്‍ വച്ചു കഴിക്കാം. തഴുതാമ വേരരച്ചു നെല്ലിക്കാനീരില്‍ കഴിച്ചാല്‍ പ്രോസ്‌റ്റേറ്റു വീക്കം നിയന്ത്രിക്കുകയും തഴുതാമയും കഴഞ്ചിവേരും കൂടി കഷായം വച്ചു കഴിക്കുന്നതു വൃഷണവീക്കത്തിനും നല്ലതാണ്.
ഹൃദ്രോഗം തടയാനായി തഴുതാമ ഇല തോരന്‍ വച്ച് പതിവായി കഴിച്ചാല്‍ മതി. ആമവാതമുള്ളവര്‍ തഴുതാമവേര്, കച്ചോലം, ചുക്ക് ഇവ തുല്യ അളവിലെടുത്ത് കഷായം വച്ച് രാവിലെയും വൈകിട്ടും 25 മില്ലി വീതം ഏഴു ദിവസം കുടിക്കണം. ശരീരത്തിലുള്ള നീരിനും കഫക്കെട്ടിനു തഴുതാമയില തോരന്‍ നല്ലതാണ്. കണ്‍കുരു മാറാന്‍ തഴുതാമയുടെ വേര് തേനില്‍ അരച്ച് കണ്‍പോളയില്‍ പുരട്ടാം. തഴുതാമ, ഞെരിഞ്ഞില്‍, വയല്‍ചുള്ളി ഇവ ഇട്ട് വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ മൂത്രാശയസംബന്ധമായ അസുഖങ്ങള്‍ തടയാം. മൂത്രത്തിലെ കല്ലു മാറാനും ഇതു നല്ലതാണ്. വെള്ള തഴുതാമ സമൂലം ഇടിച്ചു പിഴിഞ്ഞനീര് വെയിലത്തു വച്ചു നീര്‍വറ്റിച്ചു വെച്ചിരുന്നശേഷം അരഗ്രാം വീതമെടുത്തു രണ്ടു തുള്ളി ചെറുതേനില്‍ ചാലിച്ചു ദിവസവും കണ്ണിലെഴുതുന്നത് നേത്രരോഗങ്ങള്‍ കുറയ്ക്കാന്‍ നല്ലതാണ്.
തഴുതാമയുടെ വേരോടുകൂടിയ തണ്ടുകള്‍ നട്ടു വളര്‍ത്താം. നല്ല നനവു കിട്ടുന്നതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലങ്ങളാണ് വളര്‍ത്താന്‍ അനുയോജ്യം.
തഴുതാമയുടെ ഔഷധഗുണങ്ങള്‍...
1. തടി കുറക്കാനും ശരീരത്തില്‍ കെട്ടികിടക്കാനിടയുള്ള അനാവശ്യദ്രാവകങ്ങളുടെ നിര്‍മാര്‍ജനത്തിനും...
2. വയസ്സാകുന്ന പ്രവര്‍ത്തനങ്ങളെ മന്ദീപിക്കുവാനും ആരോഗ്യവും ഓജസ്സും വര്‍ധിപ്പിക്കാനും...
3. പ്രതിരോധശക്തി വര്‍ധനയ്ക്ക്...
4. ടെന്‍ഷന്‍ കുറക്കാന്‍...
5. ഹൃദയ രോഗ നിവാരണത്തിന്,
6. വിശപ്പുണ്ടാകാനും ദഹനപ്രക്രിയകളുടെ നല്ല പ്രവര്‍ത്തനത്തിനും...
7. സ്ത്രീ രോഗങ്ങള്‍ക്ക്, ആര്‍ത്തവ ചക്രക്രമീകരണങ്ങള്‍ക്ക്..
8. വയറിളക്കം ശമിപ്പിക്കാന്‍...
9. കിഡ്നിയിലെ നീര്‍കെട്ടിനും അതിന്റെ ശരിയായ പ്രവര്‍ത്തനത്തിനും.
10. കിഡ്നി അണുബാധ, കല്ല് ഇവ ഇല്ലാതാക്കാന്‍ ..
11. ലിവര്‍ സംബന്ധിയായ സിറോസീസിനും ജോണ്ടിസിനും മറ്റും.
12. വയറ്റിലെ പുണ്ണുശമനത്തിന്..
13. ഗൌട്ടിനും ആര്‍ത്രൈറ്റിസ് നിവാരണത്തിനും.
14. നല്ല ശോധനക്ക്.
15 ശുക്ല വര്‍ദ്നക്കും അതിന്റെ ഗുണവര്‍ധനവിനും.
16. മൂത്ര സംബന്ധിയായ മിക്കവാറും പ്രശ്നങ്ങള്‍ക്ക്.
17. ആസ്ത്മ മുതലായ കഫരോഗ നിവാരണത്തിന്.
18. തളര്‍വാതം, നാഡീക്ഷയം ഇവക്കുള്ള ചികില്സയില്‍.
19. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറക്കാന്‍.
20. വിളര്‍ച്ചക്ക് എതിരായി..

Comments
Post a Comment