©ശീതളപാനീയങ്ങൾ വിൽക്കപ്പെടും.

കുംഭം മീന മേടമാസങ്ങൾ വരവായി.
കടകൾക്കു മുമ്പിൽ
'ശീതളപാനീയങ്ങൾ'  ഇങ്ങനെയൊരു ബോർഡ് ഇനി കാണാനുണ്ടാകും.

എന്താണു പാനീയം.
ചായ ഒരു പാനീയമാണ്. കാപ്പി ഒരു പാനീയമാണ്. ഇവ രണ്ടും ചൂടുള്ളതാണ്. ചൂടുള്ളതിനെ ശീതളം എന്നു പറയാനാവില്ലല്ലോ?

അപ്പോൾ നാരങ്ങ വെള്ളവും, മോരിൻ വെള്ളവുമൊക്കെയോ?
അവ പാനകങ്ങളാണ്.
ശർക്കര വെള്ളം ചില ക്ഷേത്രങ്ങളിൽ ആയുർവ്വേദ കൂട്ടുകൾ ചേർത്ത് പാനകം എന്ന വഴിപാടായി തന്നെ കൊടുക്കാറുണ്ട്.

തണുപ്പുള്ള രാജ്യങ്ങളിൽ ഊഷ്മളമായ സ്വീകരണമാണ് ജാഥയ്ക്ക് കൊടുക്കുന്നത്. ചായയോ, ചാരായമോ കൊടുക്കണം. അല്ലെങ്കിൽ ജാഥാംഗങ്ങൾ തണുത്തു വിറച്ചു ചത്തുപോകും.

കേരളത്തിലോ ജാഥയിൽ പങ്കെടുക്കുന്നവർക്ക് മോരിൻ വെള്ളമോ, നാരങ്ങ വെള്ളമോ കൊടുക്കണം. അതായത് ശീതളമായ സ്വീകരണം കൊടുക്കണം.

ചായയും കാപ്പിയും കുടിച്ചാൽ അതിന്റെ വിഷം പുറത്തു കളയാൻ കൂടുതൽ വെള്ളം കുടിക്കണം. ചായ, കാപ്പി കുടിക്കുന്നവർ കടിക്കുന്ന വെള്ളത്തിന്റെ അളവു പറയുമ്പോൾ ചായയുടെ, കാപ്പിയുടെ അളവു കൂടി പറയാറുണ്ട്. അതു ശരിയല്ല. ചായപ്പൊടിയിൽ 14 ഇനം വിഷങ്ങളുണ്ട്.
ഉയരം കൂടുന്തോറും ചായയുടെ രുചി കൂടുന്നതല്ല. കൂട്ടുന്നതാണ്. ഓരോ കമ്പനിയും പ്രത്യേക ഫ്ലേവറുകൾ ചേർത്ത് നമ്മുടെ നാവിനെ, മനസിനെ പരസ്യത്തിലൂടെ അടിമയാക്കുന്നു.
അതു കൊണ്ട്

ചൂടുകാലത്ത് പാനീയം വേണ്ട പാനകം കുടിക്കാം.
ചൂടിനെ അകറ്റാം.

Comments

Popular posts from this blog

പ്രകൃതിപാചകം

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

ജാതി കൃഷി