ഈ വാർത്ത കണ്ടിട്ടെന്തു തോന്നി?

ഒന്നും തോന്നിയില്ലെങ്കിൽ അതു മീഡിയയുടെ വിജയം.

വിദേശ രാജ്യങ്ങളിൽ വിഷത്തിന് Poison എന്നാണു പറയുക. അതേ വിഷം നമ്മുടെ നാട്ടിൽ പേരുമാറി 'മരുന്ന്' എന്നാകുന്നു.(ഉത്തരേന്ത്യയിലും മരുന്ന് എന്നർത്ഥം വരുന്ന ' ദവ' എന്നാണ് വിളിക്കുന്നത്.
വിഷത്തെ മരുന്ന് എന്നു വിളിച്ചാൽ ഉപയോഗിക്കുന്ന കർഷകന്റെ മനോഭാവം മാറും. യഥേഷ്ടം ഉപയോഗിക്കും.
പരിസ്ഥിതിവാദികൾ പോലും പട്ടാളപ്പുഴുവിനെതിരെ 'മരുന്ന്' അടിക്കുന്നതിനെ എതിർക്കില്ല.

എന്താണ് പട്ടാളപ്പുഴുവിന് പരിഹാരം?
എങ്ങനെ പട്ടാളപ്പുഴു ഉണ്ടായി? മറ്റേതെങ്കിലും രാജ്യത്ത് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ?
ഉണ്ടെങ്കിൽ അവർ എങ്ങനെ അതു പരിഹരിച്ചു.
കഥയിൽ ചോദ്യമില്ല.

കൃഷി ആഫീസറന്മാർ എന്ന ഏമാന്മാർ തീരുമാനിക്കുന്ന 'മരുന്ന് ' തളിച്ച് സായൂജ്യമടയുവാൻ മാത്രമാണ് നമുക്ക് വിധി.
വിയറ്റ്നാമിൽ പട്ടാളപ്പഴു ആക്രമണം ഉണ്ടായി. അമേരിക്ക പട്ടാളപ്പുഴുവിനെ ഇറക്കിയതാണെന്നും പറയുന്നു.
അവർ പക്ഷികളെക്കൊണ്ടാണ് അതിനെ നേരിട്ടത്.
പുഴുക്കളെ തിന്നുന്ന ടർക്കിക്കോഴിയും മറ്റും നൂറു കണക്കിനു പുഴുക്കളെ തിന്നും. അത്തരം പ്രതിവിധികളെപ്പറ്റി ഒന്നും നാം പരിഗണിക്കാറില്ല.
നാട്ടിലെ വെള്ളം മലിനമായി ആ പ്രദേശങ്ങളിൽ പകർച്ചവ്യാധി വരുമ്പോൾ എലിപ്പനി എന്നു പറഞ്ഞ് മനുഷ്യർക്ക് 'വിഷം' കൊടുക്കാം.

മണ്ണും വെള്ളവും മലിനമാക്കിയതിനാൽ താറാവു രോഗം വന്നാൽ കൂട്ടത്തോടെ കത്തിക്കാം.
വിദേശപ്പറവകൾ (ദേശാടനപ്പക്ഷികൾ) വരുത്തിയ പക്ഷിപ്പനിയാണെന്നു പറഞ്ഞ് തടി തപ്പാം.

വാക്സിൻ എടുത്ത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാം.
വാക്സിൻ വിരുദ്ധരെ കല്ലെറിഞ്ഞു കൊല്ലാം.
വിഷത്തെ മരുന്നെന്നു പറഞ്ഞ് താലോലിക്കാം.
ജൈവ കൃഷിയുടെ മഹത്വം മൈക്കിൽക്കൂടി പ്രസംഗിക്കാം.
രാസവളം പ്രോത്സാഹിപ്പിക്കാം.


വിഡ്ഡികളുടെ ലോകത്ത് സത്യം പറയുന്നവരെ കല്ലെറിഞ്ഞു കൊല്ലണമല്ലോ!

Comments

Popular posts from this blog

പ്രകൃതിപാചകം

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

ജാതി കൃഷി