ജൈവ വളം
മണ്ണിരകളെ ഉപയോഗിച്ച് നിർമ്മിക്കുന്ന വളമാണ് മണ്ണിര കമ്പോസ്റ്റ്. ഇത് ഒരു മാലിന്യ നിർമ്മാർജ്ജന രീതി കൂടിയാണ്. ജൈവകൃഷിക്ക് ഏറ്റവും ഉപയോഗിക്കുന്ന വളം കൂടിയാണ് മണ്ണിര കമ്പോസ്റ്റ്. ഇത് മിക്കവാറും എല്ലാത്തരം വിളകൾക്കും ഉപയോഗിക്കുന്നുണ്ട്. ഈ വളത്തിന്റെ നിർമ്മാണത്തിൽ ലഭിക്കുന്ന മറ്റൊരു വളമാണ് വെർമി വാഷ്. ഇതും നല്ല വളമാണ്. സാധാരണയായി മണ്ണിരക്കമ്പോസ്റ്റ് നിർമ്മിക്കുന്നത് ഒരു സംഭരണിയിൽ അഴുകുന്ന ജൈവവസ്തുക്കൾ ഇട്ട് അതിൽ മണ്ണിരകളെ നിക്ഷേപിച്ചാണ്. മണ്ണിര ജൈവാംശങ്ങൾ തിന്നുകയും അതിന്റെ വിസർജ്ജ്യം വളമായി മാറുകയും ചെയ്യും.കുഴികളാണ് നിർമ്മിക്കുന്നതെങ്കിൽ 2.5 മീറ്റർ നീളത്തിലും 1 മീറ്റർ വീതിയിലും 0.3 മീറ്റർ ആഴത്തിലും എടുക്കുന്നു. സിമന്റ് ടാങ്കുകൾ നിർമ്മിക്കുന്നതിനും ഈ അളവ് തന്നെയാണ് ഉപയോഗിക്കുന്നത്. ടാങ്കിൽ നിന്നും അധിക ജലം വാർന്നുപോകാനായി അടിയിലോ വശങ്ങളിൽ അടിഭാഗത്തോട് ചേർത്തോ ഒരു ദ്വാരം ഉണ്ടാകും. മണ്ണിരക്കമ്പോസ്റ്റിലെ ഉപോത്പന്നമായ വെർമിവാഷ് ഇതുവഴി ശേഖരിക്കുന്നു. കുഴിയാണെങ്കിൽ അടിഭാഗവും വശങ്ങളും നല്ലതുപോലെ അടിച്ച് ഉറപ്പിക്കുന്നു. കുഴിയിൽ വെയിൽ നേരിട്ട് ഏൽക്കാതിരിക്കുന്നതിലേക്കയി മുകളിൽ ഓല കൊണ്ട് മേൽക്കൂര ഉണ്ടാക്കുന്നു. വായൗ സഞ്ചാരത്തിനായി വശങ്ങളിൽ കെട്ടി മറയ്ക്കാറില്ല. കുഴി ഒരുക്കിയതിനുശേഷം അധികവെള്ളം വാർന്നുപോകുന്നതിനും വായു സഞ്ചാരത്തിനും അടിഭാഗത്ത് ഒരു നിര തൊണ്ട് മലർത്തി അടുക്കുന്നു. നിരത്തിയ തൊണ്ട് നല്ലതുപോലെ നനച്ചതിനുശേഷം ജൈവാംശങ്ങളും ചാണകവും 8:1 എന്ന അനുപാതത്തിൽ കുഴികളിൽ 30 സെന്റീ മീറ്റർ (കുഴിയുടെ താഴ്ച) ഉയരത്തിൽ നിറയ്ക്കുന്നു. ഈർപ്പം നിലനിർത്തുന്നതിലേയ്ക്കായ് ആവശ്യത്തിനനുസരിച്ച് വെള്ളം തളിച്ചുകൊടുക്കുന്നു. ആറേഴു ദിവസങ്ങൾക്കുശേഷം കുഴിയിലേക്ക് 500 മുതൽ 1000 വരെ യൂഡില്ലസ് യൂജിനീയ എന്ന വിഭാഗത്തില്പ്പെടുന്ന മണ്ണിരകളെ നിക്ഷേപിക്കുന്നു. അതിനുശേഷം കുഴിയുടെ ഈർപ്പം 40-50 ശതമാനം ആയി നിജപ്പെടുത്തുന്നു. കമ്പോസ്റ്റ് ആയി കഴിഞ്ഞാൽ മേൽക്കൂരയിലെ ഓല മാറ്റിയാൽ മണ്ണിരകൾ അടിയിലേക്ക് നീങ്ങുകയും മുകളിൽ നിന്നും കമ്പോസ്റ്റ് ശേഖരിക്കാനും കഴിയുന്നു. കുഴിയിൽ കമ്പോസ്റ്റ് നിർമ്മിച്ചാൽ അതിൽ നിന്നും വെർമിവാഷ് കിട്ടാറില്ല.
നല്ലതുപോലെ അഴുകുന്ന ജന്തു-സസ്യജന്യ വസ്തുക്കൾ ഏതും മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. കൂടാതെ ആഹാരാവശിഷ്ടങ്ങൾ ചപ്പുചവറുകൾ എന്നിവയും ഇത്തരം സംഭരണികളിൽ നിക്ഷേപിക്കാറുണ്ട്. ഇങ്ങനെ നിക്ഷേപിക്കുന്നതുമൂലം മാലിന്യസംസ്കരണത്തിനും അതുവഴി വളം നിർമ്മിക്കുന്നതിനും കഴിയുന്നു.
ജൈവ കീടനിയന്ത്രണ മാര്‍ഗങ്ങള്‍
എളുപ്പത്തില്‍ നമുക്ക് തന്നെ ഉണ്ടാക്കാവുന്ന ജൈവ കീടനാശിനികള്‍
1. വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം
ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 ഗ്രാം ബാര്‍സോപ്പ് ലയിപ്പിക്കുക. ഇതില്‍ 20 ഗ്രാം തൊലി കളഞ്ഞ വെളുത്തുള്ളി അരച്ച് നീരെടുത്ത് ചേര്‍ക്കുക. 20 മില്ലി വേപ്പെണ്ണയും ചേര്‍ത്ത് ഇവ നന്നായി യോജിപ്പിക്കുക. ഇത് വിലകളിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരെ തളിക്കാം
------------------------------------------------------------
2. വേപ്പെണ്ണ എമല്‍ഷന്‍
വേപ്പെണ്ണ - ഒരു ലിറ്റര്‍.
ബാര്‍സോപ്പ് - 60 ഗ്രാം
വെള്ളം - 15 ലിറ്റര്‍
വേപ്പെണ്ണ എമല്‍ഷനിലെ പ്രധാന ചേരുവകള്‍ വേപ്പെണ്ണ, ബാര്‍സോപ്പ് എന്നീ രണ്ടിനമാണ്. 60ഗ്രാം ബാര്‍സോപ്പ് അറ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക അ ലായനിയില്‍ ഒരു ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്ത് നാന്യി ഇളക്കുക. ഇത് പത്തിരട്ടി വെള്ളത്തില്‍ (15 ലിറ്റര്‍) ചേര്‍ത്ത് പയരിനെ ആക്രമിക്കുന്ന ചിത്രകീടം, വിവിധ പേനുകള്‍ എന്നിവയ്ക്കെതിരായി തളിയ്ക്കാം. ലായനി ചെടികളില്‍ നന്നായി പിടിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും സോപ്പ് സഹായമാകുന്നു. ഇതേ ലായനിയില്‍ (ആദ്യം പറഞ്ഞ ലായനി) തന്നെ 20 ഇരട്ടി വെള്ളം ചേര്‍ത്ത് പാവല്‍, പടവലം, മുതലായ വിളകളില്‍ നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍, ഇല കാര്‍ന്നു തിന്നുന്ന പുഴുക്കള്‍ എന്നിവക്കെതിരെ പ്രയോഗിക്കാം. മട്ടുപ്പാവിലും ട്ടെറസ്സിലും കൃഷി ചെയ്യുന്നവര്‍ക്ക് ഇത് കൂടുതല്‍ ഉപകാരപ്രദമാണ് ഇത്

3. പുകയില കഷായം
പുകയില - 250 ഗ്രാം
ബാർസോപ്പ് 60 ഗ്രാം
വെള്ളം രണ്ടേകാൽ കപ്പ്
250 ഗ്രാം പുകയില മേല്പറഞ്ഞ വെള്ളത്തിൽ കുതിർത്ത് ഒരു ദിവസം വെക്കുക. അതിനു ശേഷം പുകയില കഷണങ്ങൾ പിഴിഞ്ഞു ചാണ്ടി എടുത്തുമാറ്റുക. 60 ഗ്രാം ബാർസോപ്പ് ചെറിയ കഷണങ്ങളാക്കി കാൽ ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. ഈ ലായനി നേരത്തെ ചേർത്തുവെച്ച പുകയില വെള്ളവുമായി കൂട്ടിക്കലർത്തി നന്നായി ഇളക്കുക. ഈ മിശ്രിത ലായനി അരിച്ചെടുത്ത് ഏഴിരട്ടി വെള്ളം ചേർത്ത് ചെടികളിൽ തളിക്കാം. മുഞ്ഞ, മീലിമൂട്ട, ശൽക്കകീടം തുടങ്ങിയ ഒട്ടേറെ മൃദുല ശാരീരികളായ കീടങ്ങളെ നിയന്ത്രിക്കാൻ ഈ പുകയില കഷായം ഉപയോഗിക്കാം

കടപ്പാട് : കൃഷി വകുപ്പ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കേരള സര്‍ക്കാര്‍
ഉള്ളി കൊണ്ട് തുരത്താം കീടങ്ങളെ
ഉള്ളി ഉപയോഗിക്കാതെ തയാറാക്കുന്ന കറികള്‍ കുറവാണ്. അടുക്കളയില്‍ എപ്പോഴും ആവശ്യത്തിന് ഉള്ളി സ്‌റ്റോക്കുണ്ടാകും. ചെറിയ ഉള്ളി, വലിയ ഉള്ളി അഥവാ സവാള, വെളുത്തുള്ളി എന്നിവ നല്ല ജൈവ കീടനാശിനികള്‍ കൂടിയാണ്. ഉള്ളി കൊണ്ട് അടുക്കളത്തോട്ടത്തിലെ കീടങ്ങളെ തുരത്താനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാം.
തൊലിയും പോളകളും
ഉള്ളിയുടെ തൊലിയും പോളകളും കൊണ്ടുണ്ടാക്കുന്ന ലായനി കീടനിയന്ത്രണത്തിന് ഏറെ സഹായകമാണ്.
ള്ളിയുടെയും വെളുത്തുള്ളിയുടെയും പുറംതൊലിയും വേര്‍പ്പെടുത്തിക്കളയുന്ന പോളകളും അഗ്രഭാഗങ്ങളുമൊക്കെ കീടനാശിനിയാക്കി മാറ്റാം. ഇവ ഒരു പാത്രത്തില്‍ ഇട്ടുവെച്ച് നിറയുമ്പോള്‍ വെള്ളം നിറയ്ക്കുക. ഒരാഴ്ച കുതിര്‍ത്തശേഷം അരിച്ച് ലായനി വേര്‍തിരിക്കണം. ഇത് സ്‌പ്രേയറില്‍ നിറച്ച് പച്ചക്കറികളിലും മറ്റും തളിക്കാവുന്നതാണ്. ഈ ലായനിയുടെ രൂക്ഷഗന്ധവും നീറ്റലുണ്ടാക്കുന്ന ഘടകങ്ങളും മൃദുശരീരികളായ കീടങ്ങളെ അകറ്റും.
കായീച്ചകളും ഉറുമ്പുകളും
അടക്കളത്തോട്ടത്തിലെ വിളകളെ ആക്രമിക്കുന്ന കായീച്ചകളെയും വിവിധ തരം ഉറുമ്പുകളെയും തുരത്താന്‍ ഉള്ളി കീടനാശിനി ഉപയോഗിക്കാം. അടുക്കളയില്‍ കറിവയ്ക്കാന്‍ ഉപയോഗിക്കുന്ന ഉള്ളിയുടെ അവശിഷ്ടം മതി കീടനാശിനി തയാറാക്കാനും. ചെലവില്ലാതെ തയാറാക്കാവുന്ന കീടനാശിനിയാണിത്. ഉടന്‍ തന്നെ തയാറാക്കി അടുക്കളത്തോട്ടതില്‍ പരീക്ഷിച്ചു നോക്കൂ.

Comments
Post a Comment