കൗൺസിലിംഗ്.ഒരു ഭാരതീയ ദർശനം
ഞാൻ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ കൗൺസിലിംഗ് പഠിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എന്റെ ചിന്തകളും പഠിക്കുന്ന വിഷയവും ബന്ധപ്പെടുത്തി തയ്യാറാക്കിയ കുറിപ്പ് നിങ്ങളുടെ അഭിപ്രായത്തിനായി സമർപ്പിക്കുന്നു. എന്താണു കൗൺസിലിങ്ങ് എന്നാദ്യമായി ഞാൻ പഠിച്ചത് ശ്രീകൃഷ്ണനിൽ നിന്നാണ്. യുദ്ധമുഖത്ത് തളർന്നു നിന്ന പാർത്ഥനെ പ്രചോദിപ്പിച്ച് യുദ്ധസന്നദ്ധനാക്കിയെന്നതല്ല ഞാൻ ഉദേശിച്ചത്. ആ അവസരം ഉപയോഗിച്ച് അർജ്ജുനനിലെ എല്ലാ കഴിവുകളെയും ഉണർത്തുകയാണ് ശ്രീകൃഷ്ണൻ ചെയ്തത്. നല്ല ഒരു ലിസണറായി ആദ്യ അദ്ധ്യായത്തിൽ നിൽക്കുന്ന കൃഷ്ണനെ ഞാൻ കണ്ടു. ഇടയ്ക്കിടയ്ക്ക് ചോദ്യവുമായി വിജയൻ വരുമ്പോഴൊക്കെ ആ സംശയങ്ങൾ ദൂരികരിക്കുന്ന നല്ല ഒരു സൈക്കോളജിസ്റ്റ്. തന്റെ അഭിപ്രായം അടിച്ചേല്പിക്കാതെ സ്വന്തം തീരുമാനത്തിലേക്ക് വിടുവാൻ അർജ്ജുനനെ തയ്യാറാക്കുക വഴി ആധുനിക കൗൺസിലിങ്ങിന്റെ എല്ലാ പടികളും കൃത്യമായി പാലിച്ചിരിക്കുന്നു. മറ്റു രാജ്യങ്ങളിൽ ഈ കൺസപ്റ്റ് ഉണ്ടാകും മുമ്പ് ഭഗവത് ഗീത എന്ന പുസ്തകത്തിലൂടെ കൗൺസിലിങ്ങിന് ഭാരതീയ കാഴ്ചപ്പാട് നൽകിയ ഈ പുസ്തകം അത്തരത്തിൽ പഠനവിധേയമായിട്ടുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. കൗൺസിലിങ്ങ് രംഗ...