തക്കാളി

പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തടയുവാന്‍ തക്കാളി

നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ ഒഴിവാക്കാന്‍‍ കഴിയാത്ത ഒരു ഫലവര്‍ഗമാണ് തക്കാളി.നിറം കൊണ്ടും സ്വാദ് കൊണ്ടും നമുക്കൊക്കെ ഏറെ പ്രിയങ്കരമാണ് തക്കാളി ചേര്‍‍ത്ത വിഭവങ്ങൾ. തക്കാളി കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പലഗുണങ്ങളും ഉണ്ട്. പുരുഷന്മാര്‍ ദിവസവും രണ്ടു തക്കാളി വീതം കഴിക്കുന്നത് പ്രോസ്റ്റേറ്റ് കാന്‍സര്‍ തടയുവാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. തക്കാളിക്ക് അതിന്റെ നിറം നല്‍ കുന്നതും ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നവുമായ ലൈക്കോപീന്‍ എന്ന ചുവന്ന വര്‍ണവസ്തു പ്രോസ്‌റ്റേറ്റ് കാന്‍സറിനെ തടയാൻ കഴിയുമെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഇത് മാത്രമല്ല , തക്കാളിയിലടങ്ങിയ ഭക്ഷണം പ്രോസ്‌റ്റേറ്റ്, ശ്വാസകോശ, ഉദര അര്‍ബുദ രോഗങ്ങള്‍ക്കുള്ള സാധ്യതയെ കുറയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.50 മുതല്‍ 80 വയസുവരെ പ്രായമുള്ള 105 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ പകുതിപേര്‍ക്ക് 30 മില്ലിഗ്രാം ലൈക്കോപീന്‍ അടങ്ങിയ ജെല്‍ ഗുളികകള്‍ നല്‍കി. ബാക്കിയുള്ളവര്‍ക്ക് സോയാബീന്‍ എണ്ണ അടങ്ങിയ ഡമ്മി ക്യാപ്‌സൂളുകളും.ടൊമാറ്റോ സോസ്, സ്പഗെറ്റി, പിസ മുതലായ ഭക്ഷണത്തിലൂടെ ദിവസവും ശരീരത്തില്‍ ചെല്ലുന്ന അളവിലാണ് ലൈക്കോപീന്‍ നല്‍കിയത്.അര്‍ബുദം, അല്‍ഷീമേഴ്‌സ് മുതലായ നിരവധി രോഗങ്ങള്‍ക്കു കാരണമായതും ശരീരത്തിന്റെ സ്വാഭാവികമായ പ്രായമാകല്‍ പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങളില്‍ ഒന്നുമായ ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ ലൈക്കോപീന്‍ കുറയ്ക്കുന്നുണ്ടോ എന്നും, രക്തകോശങ്ങളിലും പ്രോസ്‌റ്റേറ്റ് കലകളിലും ലൈക്കോപീനിന്റെ അളവ് ഉയരുന്നുണ്ടോ എന്നും ഗവേഷകര്‍ പരിശോധിച്ചു.ഒക്‌സിഡേറ്റീവ് സ്‌ട്രെസ് ശരീരകലകളെ കേടുവരുത്തുന്നു. എന്നാല്‍ ആന്റി ഓക്‌സിഡന്റുകള്‍ കോശനാശം തടയുന്നു. മൂന്നാഴ്ച ലൈക്കോപീന്‍ ഗുളികകളും ഡമ്മി ഗുളികകളും കഴിച്ചശേഷം പഠനത്തില്‍ പങ്കെടുത്തവരുടെ ബയോപ്‌സി ടെസ്റ്റ് നടത്തി. പ്രോസ്‌റ്റേറ്റ് കാന്‍സര്‍, ബി പി എച്ച് അഥവാ എന്‍ലാര്‍ജ്ഡ് പ്രോസ്‌റ്റേറ്റ് എന്നിവ പരിശോധിക്കാനാണിത്. കൂടാതെ ഡി എന്‍ എ ഓക്‌സീകരണവും ലൈക്കോപീനും അളക്കാനായി മറ്റ് രണ്ട് ബയോപ്‌സികളും നടത്തി. 5 പുരുഷന്മാര്‍ക്ക് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ഉള്ളതായും 65 പേര്‍ക്ക് ബി പി എച്ച് ഉള്ളതായും പഠനത്തില്‍ തെളിഞ്ഞു. മറ്റുള്ളവരെ അപേക്ഷിച്ച് ലൈക്കോപീന്‍ സ്വീകരിച്ച ആളുകളുടെ രക്തത്തിലെ ആന്റി ഓക്‌സിഡന്റ് നിലയില്‍ കാര്യമായ വര്‍ധനവ് ഉണ്ടായതായി പഠനത്തില്‍ തെളിഞ്ഞു.നേപ്പിള്‍സ്‌ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ്‌ ഈ കണ്ടെത്തലിനു പിന്നില്‍.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം